
എന്റെ പ്രണയമേ..?
നിന്നെക്കുറിച്ചെഴുതാൻ
എവിടെ നിന്നാണീ അക്ഷരങ്ങൾ
ചിറകുമുളച്ചു പറന്നുയരുന്നത്.
എവിടെ നിന്നാണീ അക്ഷരങ്ങൾ
ചിറകുമുളച്ചു പറന്നുയരുന്നത്.
എത്ര എടുത്താലും തീരാത്ത
ഏത് അക്ഷയപാത്രത്തിലാണ്
മനുഷ്യർക്കു ദൈവം പ്രണയം സമ്മാനിച്ചത്.
ഏത് അക്ഷയപാത്രത്തിലാണ്
മനുഷ്യർക്കു ദൈവം പ്രണയം സമ്മാനിച്ചത്.
പ്രണയ നൈരാശ്യത്താൽ
ആദ്യമായി ഉടലുപേക്ഷിച്ചത്
എപ്പോഴായിരുന്നു.
ആദ്യമായി ഉടലുപേക്ഷിച്ചത്
എപ്പോഴായിരുന്നു.
ജീവനും നിനക്കായി സമർപ്പിച്ച്
ആ ആത്മനിർവൃതിയിൽ പിൻവാങ്ങുന്ന പ്രണയങ്ങളെ വിശുദ്ധമായി വാഴ്ത്തിയതാരാണ്.
ആ ആത്മനിർവൃതിയിൽ പിൻവാങ്ങുന്ന പ്രണയങ്ങളെ വിശുദ്ധമായി വാഴ്ത്തിയതാരാണ്.
എന്നാണ് നിനക്ക് രൂപമാറ്റം സംഭവിച്ചത്..?
ഉയിരുകൊടുക്കുന്ന പ്രണയം
ഉയിരെടുക്കുന്നതെന്താണ്.
ഉയിരെടുക്കുന്നതെന്താണ്.
വിശുദ്ധി നിറയേണ്ട ഹൃദയങ്ങളിൽ
ചെകുത്താൻ ചിതയൊരുക്കുന്നു.
ചെകുത്താൻ ചിതയൊരുക്കുന്നു.
തന്റേതാവാത്തതിനെയെല്ലാം
അഗ്നിയിലും ആസിഡിലും വികൃതമാക്കാൻ
ആരാണു നിനക്കധികാരം നൽകിയത്.
അഗ്നിയിലും ആസിഡിലും വികൃതമാക്കാൻ
ആരാണു നിനക്കധികാരം നൽകിയത്.
ജീവനെടുക്കുന്നവന്റെ ജീവനെ
പ്രണയിച്ചു കൊല്ലണം.
പ്രണയിച്ചു കൊല്ലണം.
നിത്യേനേ കുറച്ചു കുറച്ചായി കത്തിച്ച്
ആസിഡിൽ മുക്കി വീണ്ടും കത്തിച്ച്
അപ്പോഴൊക്കെയും അവനോട്
പ്രണയത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കണം.
ആസിഡിൽ മുക്കി വീണ്ടും കത്തിച്ച്
അപ്പോഴൊക്കെയും അവനോട്
പ്രണയത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കണം.
Babu Thuyyam.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക