നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമറാൻ

Image may contain: one or more people, eyeglasses, beard and closeup
( ജോളി ചക്രമാക്കിൽ )
പണ്ട് മലേഷ്യൻ പര്യടനത്തിനിറങ്ങി തിരിച്ചപ്പോൾ
KL - ഇൽ വിമാനമിറങ്ങി ടെർമിനലീന്നു പുറത്തു കടക്കും മുൻപ് ഡ്യൂട്ടിഫ്രീ ഷാപ്പീന്ന് ആവശ്യത്തിനിത്തിരി .. ഊർജ്ജ പ്രദായനിയും മറ്റും സംഘടിപ്പിച്ച്
അവിടെ എന്നെ സഹിക്കാൻ നറുക്ക് വീണ ആതിഥേയ സുഹൃത്തിനോട് ഇനിയെന്താ
ഇവർ പുറത്തിറക്കി വിടും മുൻപ് വേണ്ടേന്നാരാഞ്ഞപ്പോൾ ..
555 ,Marlboro ,...
ഇത്യാദി മൂട്ടിൽ പഞ്ഞിയുള്ള പുകയുന്ന ഏതേലും ജാതികൾ വാങ്ങിക്കോ...
ബോസ്സ് നല്ല "തീവണ്ടി "യാ ഗിഫ്റ്റ് കൊടുത്താ ഇഷ്ടപ്പെടും ..
നമുക്ക് അങ്ങിനെ പുറത്തു കറങ്ങി നടക്കാൻ ചില വിട്ടുവീഴ്ചകളൊക്കെ തരപ്പെടുകയും ചെയ്യും...
ok....
.. കൌണ്ടറിൽ ,ചുണ്ടു നിറയെ ചുവപ്പ് ചായം തേച്ചു നിന്ന സുന്ദരിയായ യുവതിയോട് ഭാഷ അറിയാത്തവന്റെ യൂണിവേർസൽ ഭാഷയായ ആംഗ്യ ഭാഷയിൽ ..
രണ്ടു വിരൽ ചുണ്ടോടു ചേർത്ത് ഊതി കാണിച്ചു.
എന്തിനാന്നറിയില്ല നാണം കൊണ്ട് അവളുടെ മുഖവും ,ചുണ്ടിൽ തേച്ച. നിറവും... ഒന്നാവുകയും
ഹൈഹീൽ ചെരിപ്പിന്റെ എഴുത്താണി പോലുള്ള ഭാഗം കൊണ്ട് തറയിൽ A+B whole square = എന്ന ഭൂമിയുടെ സ്പന്ദനമായ ആ സമവാക്യം എഴുതാൻ തുടങ്ങവേ ..അപകടം മണത്ത
ഞാൻ ഓടിപ്പോയി .. തറയിലെഴുത്ത് മായിച്ച്
ഉടനെ മേശപ്പുറത്ത് കിടന്ന
ഒരു പെന്നെടുത്ത് വായിൽ തിരുകി ലൈറ്റർ ഉരച്ചു തെളിയിക്കുന്ന അംഗവിക്ഷേപം വീണ്ടും തെളിയിച്ചു ..
പൊടുന്നനെ പറയാനാവാത്ത ഏതോവികാരം കണ്ണിലൊളിപ്പിച്ച് .. അവൾ
അലക്ഷ്യമായ് കടയുടെ
തെക്കേ മൂല ചൂണ്ടി കാണിച്ചു തന്നു ..
താമസംവിനാ ഞാൻ തന്നെ ...
എന്നെ തെക്കോട്ടെടുത്തു ..
അവളുടെ കണ്ണുകളിൽ .,എവിടെയോ പോയി ഒളിച്ച വികാരം അപ്പോഴും അമ്പത് അമ്പസ്താനി കളിയിൽ മുഴുകിയിരുന്നു ..
തെക്കൊട്ട് എടുത്ത എന്റെ മുൻപിൽ റാക്ക് നിറയെ പല തരം സിഗരറ്റ് പാക്കറ്റുകളാണ്
എല്ലാറ്റിനും മുകളിൽ അമറാൻ ( Amaran )
എന്ന് .. വലുതായി എഴുതി വച്ചിട്ടുമുണ്ട്
ആകെ കൺഫ്യൂഷനിലായ ഞാൻ സുഹൃത്തിനെ വിളിച്ചു
ടാ.. രമേഷെ
... ഇവിടെ 555 ,Marlboro... ഒന്നും കാണുന്നില്ല
പന്നിപടക്കം കടിച്ചു തല പൊട്ടിച്ചിതറിയ ചിത്രവുമായി കുറെ പാക്കറ്റ് ഉണ്ട്
'ഇംഗ്ലീഷിൽ അമറാൻ എന്നു എഴുതി വച്ചവ ..
ഓക്കെ ഓക്കെ
അതിന്റെ പുറകിൽ നോക്കിയേ ..
Dunhill......!
ഓക്കെ അഞ്ചു പത്തെണ്ണം എടുത്തോ ..!
അവയെല്ലാം എടുത്ത് ,നേരത്തെ സമവാക്യം
പാതിവഴി ഉപേക്ഷിച്ച യുവതിയുടെ അടുത്തു പോയി ബില്ലടക്കാൻ ഏൽപ്പിച്ചു ...
വെറുതെ
അവളുടെ അമ്പസ്താനി കളിക്കുന്ന കണ്ണുകളിൽ നോക്കി നിൽക്കെ അറിയാതെ ഒരു ഗാനം മൂളി പോയി...
"തേരി ദുനിയാ സേ മേം ബഹുത്ത് ദൂർ ചലാ .."
കാർഡു ഉരച്ചശേഷം ബില്ലും സാധനങ്ങളും
കൈമാറവേ .. ചുവന്ന ചായം തേച്ച ചുണ്ടുകൾ പിളർത്തിയവൾ ഇങ്ങിനെ മൊഴിഞ്ഞു
തേരി മാ കാശി .. ( Terima Kasih. )
എന്ത് എന്റെ മാ കാശിയ്ക്ക് പോയോന്നോ ...!
സാധനങ്ങൾ കൈപ്പറ്റി ഒറ്റയോട്ടത്തിന് കേളുവാർ ( Keluar ) കടമ്പ ചാടിക്കടന്ന്
പുറത്തു കാത്തു നിന്നിരുന്ന സ്നേഹിതന്റെ കാറിൽ കയറിയിരുന്ന് ശ്വാസം വിട്ടു.
തേരിമാ കാശീന്ന് വച്ചാ എന്താ ..?
അതോ ...താങ്ക്യൂ ന്നാ ...!
ഓഹോ അത്രയേയുള്ളൂ ....!
അപ്പ ഈ കട കേളു ആർന്റെയാണോ
വാതിക്കൽ എഴുതി വച്ചേക്കണുണ്ടല്ലോ ..?
അയ്യോ Keluar... ന്ന് ച്ചാൽ എക്സിറ്റ് എന്നേയുള്ളൂ...!
അതുശരി.. അപ്പ ഈ സിഗരറ്റ് കൂടിന്റെ പുറത്ത് വലിക്കാൻ എന്നെഴുതാതെ അമറാൻ ന്ന് എന്തിന് എഴുതി വച്ചേക്കണത്...?!
അമറാൻ ..ന്ന് വച്ചാ മലയയിൽ അർത്ഥം വാർണിംഗ് ത്രേയുള്ളൂ
രമേഷ് ഒരു ചിരിയോടെ വണ്ടി പതുക്കെ
മുന്നോട്ടെടുത്തു ...
ടെർമിനലിൽ നിന്നും പുറത്തുകടക്കവേ
വലിയൊരു ഹോർഡിംഗ്
Selamat datang ke Malaysia
എന്ന് വലിയക്ഷരങ്ങളിൽ സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു ...
"തേരി ദുനിയാ സേ മേം ബഹുത് ദൂർ ചലാ "
അറിയാതെ വരികൾ വീണ്ടും മൂളിയപ്പോൾ
രമേശും ഒപ്പം കൂടി
തേരി ദുനിയാ ..സേ...
# അമറാൻ ..പോയിട്ട്
വായ തുറക്കാൻ പോലുമാവില്ല
so let's Start say no to smoking..🚭🚭🚭
# കഴിവതും സിഗരറ്റ് വലിക്കാതിരിക്കൂ
അത് ഒരു വൃത്തിക്കെട്ട ശീലമാണ്
8 - 04- 2019
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot