Slider

നീലരാവ് (കവിത)

0
Image may contain: Sajitha Anil, smiling, standing and indoor

ഇന്ദുസഖീ നീലരാവിലിന്നു
ഞാനേകനായ്
നിൻ പുഞ്ചിരി നോക്കിയിരിപ്പൂ......
താരാഗണം
മിന്നിത്തിളങ്ങുമീ
ഗഗനനീലിമയിൽ
തമസ്സ് പുൽകും
ധരിത്രിക്ക് മധുരമാം
ഈണത്തിൽ
താരാട്ടു പാടിയുറക്കും
മധു ചന്ദ്രികേ,
നീയറിയുന്നുവോ....
മകരമാസക്കുളിരിൽ,
വസുധക്കു ചൂടേകാൻ
തിങ്കൾക്കിരണങ്ങൾ
ചൊരിഞ്ഞ ധരിത്രിയെ
പുണരുമർക്കനെ......
പ്രണയാനുരാഗത്തിൻ ശോഭ
നിന്നിലുണർത്തുന്ന
തമസ്സിൻ ഹൃത്തിൽ,
വെൺപട്ടുടുത്തു
സുന്ദരഗാത്രിയായ് നിൽപ്പൂ
നീയീ നീലരാവിൽ....
നിൻ ചൊടിയിൽ വിടരും
മൃദുമന്ദഹാസത്താൽ
വിവശനായീടുന്നു
നിശീഥിനിയും....
നിൻമുടിയിഴകളിൽ
ഒളിപ്പിച്ചു വച്ചൊരാ
പനിനീർപ്പൂക്കൾതൻ
പുഷ്പിതമാം സൗരഭ്യവും ,
വെൺപട്ടാർന്ന ഉടയാടകളിൽ
നിറഞ്ഞ നിൻ സൗന്ദര്യവും,
ഹിമകണങ്ങളേറ്റ്
തരളിതമായൊരു
മൃദുമേനിയും...
എൻസിരകളിൽ ഉന്മാദം തീർക്കുന്നതറിയുന്നുവോ..
വരു സഖീ പോകാം നമുക്ക്,
ഗിരി കന്ദരങ്ങളിലൂടെ,
പ്രണയം പൂക്കും താഴ്വരകളിലൂടെ
വീണ്ടുമൊരു പുലരിക്ക്
സാക്ഷിയായ്........

By Sajitha Anil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo