ഭാഗം – 3
18-05-2002-
11.00 PM
11.00 PM
ഒരുപാട് ദിവസങ്ങള്‍ക്കു ശേഷമാണു വീണ്ടും എഴുതാന്‍ ഇരിക്കുന്നത് . ഈ കുറിപ്പ് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നതില്‍ എനിക്ക് യാതൊരു ഉറപ്പുമില്ല . ഉറക്കവും ക്ഷീണവും അത്രക്കെന്നെ തളര്‍ത്തുന്നുണ്ട് . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടര്‍ച്ചയായ യാത്രകളില്‍ ആയിരുന്നു . എവിടെയും സ്ഥിരമായ താമസിക്കാന്‍ അയാള്‍ എന്നെ സമ്മതിക്കുന്നില്ല . എവിടെ പോയാലും വളരെ കൃത്യമായി അയാള്‍ എന്നെ പിന്തുടര്‍ന്നെത്തുന്നു . എങ്ങനെയാണ് അയാള്‍ക്കത് കഴിയുക എന്നാലോചിച്ചു തന്നെ എനിക്ക് ഭ്രാന്ത് പിടിക്കും .
അന്ന് ആ ജനാലയിലൂടെ ഞാന്‍ കണ്ട കാഴ്ചയില്‍ നിന്നും തുടങ്ങാം ..അന്ന് കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ .. ഞാന്‍ ആരെയാണോ തിരഞ്ഞു നടന്നത് അയാള്‍ കൃത്യമായി എന്നെ തന്നെ വീക്ഷിച്ചു കൊണ്ട് ആ തെരുവോരത്ത് നില്‍ക്കുന്നു . എന്റെ നോട്ടം കൃത്യമായി അയാളിലേക്ക് തന്നെ ചെല്ലുവാന്‍ കാരണമുണ്ട് . ചുവന്ന ലേസര്‍ രശ്മി പോലെ എന്തോ ഒന്ന് എന്റെ കണ്ണിലേക്കു അടിച്ചപ്പോഴാണ് എന്റെ നോട്ടം അയാളിലേക്ക് എത്തിയത് . കറുത്ത വസ്ത്രം ധരിച്ച അയാളെ എനിക്ക് ഒറ്റനോട്ടത്തില്‍ തന്നെ മനസിലായി . അയാളുടെ കണ്ണുകള്‍ ചുവന്ന ഗോളങ്ങള്‍ പോലെ തിളങ്ങുന്നുണ്ടായിരുന്നു . എന്റെ മുഖത്തേയ്ക്കുള്ള അയാളുടെ തീഷ്ണമായ നോട്ടത്തില്‍ എന്റെ മുഖം ആകെ പൊള്ളി എരിയുന്ന പോലെ എനിക്ക് തോന്നി . പെട്ടെന്ന് ജനാലയുടെ അരികില്‍ നിന്നും തെന്നി മാറിയ എനിക്കു ചുറ്റും ഇരുട്ട് മാത്രമാണ് കാണാന്‍ കഴിഞ്ഞത് . അല്‍പ സമയത്തിന് ശേഷം വീണ്ടും നോക്കിയപ്പോള്‍ അയാള്‍ നിന്ന സ്ഥലം ശൂന്യമായിരുന്നു .
പിന്നെ എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപെടാനുള്ള ശ്രമമായിരുന്നു . എവിടെ.. എങ്ങോട്ട് പോകുമെന്ന ചിന്തയാണ് ഏറ്റവും കുഴക്കിയത് . വര്‍ഷങ്ങളായി എറണാകുളം പട്ടണത്തില്‍ ഇതേ ലോഡ്ജില്‍ പരിചയക്കാര്‍ ഒരുപാടുണ്ട് . എന്നാല്‍ കുറച്ചു ദിവസം കൂടെ താമസിക്കാന്‍ പറ്റുന്ന ഒരാളുടെ മുഖം തെളിഞ്ഞു വന്നതേയില്ല .അവസാനം ജോസിന്റെ അടുത്തേക്ക് തന്നെ പോകുവാന്‍ തീരുമാനിച്ചു . ജോസിന് വീടെന്നു പറയാന്‍ ഒന്നും ഇല്ലാ . തന്റെ പ്രസ്സില്‍ തന്നെയാണ് അയാളുടെ ഊണും ഉറക്കവും . അമ്മ വഴിയില്‍ കിട്ടിയ വീടും പറമ്പും വിറ്റിട്ട് തുടങ്ങിയ പ്രസ്ഥാനമാണ് ഈ ക്രൈം ഫയല്‍ . വഴി വിട്ട ജീവിതത്തെ തുടര്‍ന്ന് പണ്ടേ വീട് വിട്ടു ഇറങ്ങേണ്ടി വന്നു . കിട്ടുന്ന വരുമാനത്തിന്റെ ഏറിയ പങ്കും മദ്യവും മദിരാക്ഷിക്കും വേണ്ടി ചിലവിടും . സാധുവാണ് . എന്നാല്‍ അല്പം സൂക്ഷിക്കേണ്ട ആളും . തന്റെ സംശയങ്ങള്‍ അവനോടു പറയാം . എന്തെങ്കിലും സൂചന അവന്‍ വഴി കിട്ടിയാലോ എന്ന് വിചാരിച്ചു ഓൾഡ് മങ്കിന്റെ ഒരു ഫുൾ ബോട്ടിലുമായി നേരെ ജോസിന്റെ പ്രസ്സിലേക്ക് പോകാന്‍ തീരുമാനിച്ചു . ഇറങ്ങും മുന്‍പ് വാതില്‍ നല്ലവണ്ണം പൂട്ടിയെന്ന് ഉറപ്പു വരുത്തി . ജനാലകളും വാതിലും എത്ര തവണ തുറന്നടച്ചു ഉറപ്പു വരുത്തിയെന്ന് എനിക്ക് തന്നെ ഓര്‍മ്മയില്ല . പൂട്ടിയ താഴില്‍ വലിച്ചു നോക്കുമ്പോള്‍ ജയനെ ഓര്‍മ്മ വന്നു . അയാള്‍ക്ക് obsessive compulsive disorder എന്നൊരു മാനസിക പ്രശ്നമുണ്ട് . ഒരു ബാറില്‍ വെച്ചാണ് ജയനെ പരിചയപ്പെടുന്നത് . ആത്മവിശ്വാസം തീരെ നഷ്ടപ്പെട്ടു ആകെ തകര്‍ന്നൊരു മനുഷ്യന്‍ . മുപ്പതു വയസ്സിനുള്ളില്‍ രണ്ടു വിവാഹങ്ങള്‍ . രണ്ടു പേരും അയാളെ ഉപേക്ഷിച്ചു പോയി . കാരണം അയാളുടെ മാനസിക പ്രശ്നം തന്നെ ആയിരുന്നു . ചില സമയങ്ങളില്‍ മണിക്കൂറുകള്‍ വേണ്ടി വരും കൈ കഴുകാന്‍ . അത് മൂലം പല ചടങ്ങുകളിലും കൃത്യ സമയത്ത് എത്തി ചേരാന്‍ കഴിയാതെ വരും . രാത്രിയില്‍ കിടന്നാലും ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റു മുന്‍വാതില്‍ അടച്ചോ എന്ന് പോയി ചെക്ക് ചെയ്തു കൊണ്ടേ ഇരിക്കും . ചിലപ്പോള്‍ അടച്ചു എന്ന് ഉറപ്പു വരുത്താന്‍ വേണ്ടി .. വാതിലടച്ചു ..വാതിലടച്ചു എന്ന് ഉറക്കെ പറയും . അതും അയല്‍ക്കാര്‍ കേള്‍ക്കുന്നത്രേ ശബ്ദത്തില്‍ . അങ്ങനെ പല സംഭവങ്ങള്‍ . ഇത് ലൈംഗിക ജീവിതത്തെ വരെ ബാധിച്ചു തുടങ്ങിയപ്പോള്‍ ആണത്രേ രണ്ടാമത്തെ ഭാര്യയും അയാളെ ഉപേക്ഷിച്ചത് . ലൈംഗിക ബന്ധത്തിനു മുന്‍പും ശേഷവും ശരീരവും ആന്തരിക ഭാഗങ്ങളും തുടര്‍ച്ചയായി വൃത്തിയാക്കാന്‍ അയാള്‍ ഭാര്യയെ നിര്‍ബന്ധിച്ചു കൊണ്ടേ ഇരിക്കും . ചിലപ്പോള്‍ അത് പത്തും ഇരുപതും തവണയാകും . ലൈംഗിക സ്രവങ്ങളില്‍ നിന്നും ഉണ്ടാകുന്ന രോഗങ്ങളെ ഭയന്നാണത്രെ അങ്ങനെ ചെയ്യുക . പക്ഷെ ഇത്തരം ചിന്തകളെ അയാള്‍ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല . ഇതൊരു രോഗമായി അംഗീകരിക്കാന്‍ അയാളുടെ ഭാര്യക്കും . അവിടെന്നു ഇറങ്ങുമ്പോള്‍ സുഹൃത്തും മനശാസ്ത്ര വിദഗ്ധനുമായ ഡോക്ടര്‍ . റോയിയെ കാണാന്‍ പറഞ്ഞിട്ടാണ് ഇറങ്ങിയത് . ആ സമയത്ത് അത് ഓര്‍മ്മിക്കാന്‍ കാരണം . താനും അങ്ങനെ ഒരു അവസ്ഥയിലേക്ക് ചെന്ന് ചാടുമോ എന്ന ഭയമാണ് .
ജോസിനോട് ഒപ്പമുള്ള ആദ്യത്തെ ഒന്ന് രണ്ടു ദിവസങ്ങള്‍ വലിയ കുഴപ്പമില്ലാതെ കടന്നു പോയി . ആവശ്യത്തിനു കള്ളും രണ്ടാമത്തെ രാത്രി എന്റെ ആവശ്യപ്രകാരം എത്തിയ രജനിയും .ആരോടൊക്കയോ ഉള്ള ദേഷ്യവും പകയുമൊക്കെ അവളോട് തീര്‍ത്തു . ഇടയ്ക്കു എപ്പോഴോ അവള്‍ കരഞ്ഞതും മതി എന്ന് പറഞ്ഞതൊന്നും ആ സമയത്ത് കേട്ടില്ല.പിറ്റേന്ന് വെച്ച് നീട്ടിയ പണം പോലും വാങ്ങാതെയാണ് അവള്‍ പോയത് . മനസ് കൊണ്ട് ആരാധിക്കുന്ന എഴുത്തുകാരനുള്ള അവളുടെ സമ്മാനമായി കരുതി കൊള്ളാന്‍ പറഞ്ഞിട്ടു തിരിഞ്ഞു നോക്കാതെയവള്‍ ഇറങ്ങി പോയി . മൂന്നാം ദിവസം മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത് . രാവിലെ മദ്യം വാങ്ങാന്‍ പുറത്തിറങ്ങിയതാണ് . അര മണിക്കൂറോളം നടക്കാന്‍ ഉണ്ട് . ജോസ് കൊണ്ട് വന്ന ബീഡി ഒരെണ്ണം കത്തിച്ചു . ഇടുക്കി മെയ്ഡ് ഐറ്റമാണ് . ആദ്യത്തെ പുക തന്നെ തലച്ചോറ് പൊളിച്ചു കൊണ്ടാണ് പോയത് . ശരീരമാസകലം ഭാരമില്ലാതെ ഒരു തൂവല് പോലെ പറന്നു നടക്കുന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ എഴുന്നേറ്റു . ഇന്നലെ വാങ്ങിയ ജിലേബി പൊട്ടി ചിതറി തറയില്‍ കിടപ്പുണ്ട് . ഒരു ചെറിയ കഷണമെടുത്തു അതില്‍ ചുറ്റി പിണഞ്ഞു കിടന്നിരുന്ന മുടി കുരുക്കഴിച്ചു കളഞ്ഞു വായിലേക്കിട്ടു . ഇന്നലത്തെ യുദ്ധത്തിന്റെ ബാക്കി പത്രം .
അല്പദൂരം നടന്നു തുടങ്ങിയപ്പോള്‍ പിന്നില്‍ ആരോ പിന്തുടരുന്നത് പോലെ തോന്നി തുടങ്ങി . പലപ്പോഴും വെട്ടി തിരിഞ്ഞു നോക്കിയിട്ടും ആരെയും കാണാന്‍ സാധിച്ചില്ല . എന്നാല്‍ ചിലപ്പോള്‍ ചെവിക്കു തൊട്ടു പിന്നില്‍ വരെ ആരെടെയോ സാമീപ്യം എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നു . ചെവിയില്‍ വളരെ ദൂരം വളരെ വേഗത്തില്‍ നടന്നതിന്റെ ഫലമെന്നോണം ആരോ അണയ്ക്കുന്നത് പോലെയുള്ള ശബ്ദം കേള്‍ക്കാമായിരുന്നു . ചിലപ്പോള്‍ ഒന്ന് കൈവീശിയാല്‍ എനിക്കയാളെ തൊടാമെന്ന് വരെ തോന്നി . അയാളുടെ ശ്വാസഗതി .അയാളുടെ കാലടികളുടെ ശബ്ദം . ഉള്ളില്‍ വല്ലാത്തൊരു ഭയം വീണ്ടും കൂട് കൂട്ടാന്‍ തുടങ്ങി .
അല്പദൂരം നടന്നു തുടങ്ങിയപ്പോള്‍ പിന്നില്‍ ആരോ പിന്തുടരുന്നത് പോലെ തോന്നി തുടങ്ങി . പലപ്പോഴും വെട്ടി തിരിഞ്ഞു നോക്കിയിട്ടും ആരെയും കാണാന്‍ സാധിച്ചില്ല . എന്നാല്‍ ചിലപ്പോള്‍ ചെവിക്കു തൊട്ടു പിന്നില്‍ വരെ ആരെടെയോ സാമീപ്യം എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നു . ചെവിയില്‍ വളരെ ദൂരം വളരെ വേഗത്തില്‍ നടന്നതിന്റെ ഫലമെന്നോണം ആരോ അണയ്ക്കുന്നത് പോലെയുള്ള ശബ്ദം കേള്‍ക്കാമായിരുന്നു . ചിലപ്പോള്‍ ഒന്ന് കൈവീശിയാല്‍ എനിക്കയാളെ തൊടാമെന്ന് വരെ തോന്നി . അയാളുടെ ശ്വാസഗതി .അയാളുടെ കാലടികളുടെ ശബ്ദം . ഉള്ളില്‍ വല്ലാത്തൊരു ഭയം വീണ്ടും കൂട് കൂട്ടാന്‍ തുടങ്ങി .
അന്നും രാത്രി മൂക്കറ്റം കുടിച്ചിട്ടാണ് ഉറങ്ങാന്‍ കിടന്നത് . നന്നേ പുലര്‍ച്ചെ തുടര്‍ച്ചയായി ആരോ വാതിലില്‍ മുട്ടുന്നത് കേട്ടിട്ടാണ് ഞാന്‍ എഴുന്നേറ്റതു . തൊട്ടടുത്ത് ജോസ് കൂര്‍ക്കം വലിച്ചുറങ്ങുന്നു .വാതിലില്‍ ഉള്ള മുട്ടിന്റെ ശക്തി കൂടി കൂടി വന്നുകൊണ്ടിരുന്നു . ഇനിയും വാതില്‍ തുറക്കാന്‍ താമസിച്ചാല്‍ അത് തകര്‍ന്നു വീഴുമെന്നു എനിക്ക് തോന്നി . എങ്ങനെയോ ആര്‍ജ്ജിച്ച ധൈര്യത്തിന്റെ പുറത്തു എഴുന്നേറ്റു വാതില്‍ തുറക്കാന്‍ തീരുമാനിച്ചു . ഞാന്‍ എഴുന്നേറ്റതും പുറത്തെ ശബ്ദം നിന്നു . മെല്ലെ വാതില്‍ തുറന്നു . പുറത്തു മഴ പെയ്യുന്നുണ്ട് . അകത്തെ ഫാന്‍ ന്റെ ശബ്ദം കാരണം അറിയാതിരുന്നതാണ് .വാതില്‍ക്കല്‍ ആരും ഉണ്ടായിരുന്നില്ല . ഞാന്‍ ചുറ്റിനും നോക്കി . കാലിലൂടെ ഒരു വിറയില്‍ ശരീരത്തിലൂടെ അരിച്ചു കയറുന്നുണ്ടായിരുന്നു . കുറച്ചകലെ , കറുത്ത വസ്ത്രം ധരിച്ചു . പുറത്തെ സ്ട്രീറ്റ് ലൈറ്റില്‍ നിന്നും വരുന്ന വെളിച്ചത്തിന് മറഞ്ഞു അയാള്‍ നില്‍ക്കുന്നു . അതേ രൂപം . ഹോ എന്തൊരു ഉയരമാണ് അയാള്‍ക്ക് . ഒരു നിലവിളിയോടെ അകത്തേയ്ക്ക് ഓടി . പിറ്റെന്നാള്‍ അവിടെന്നു ഇറങ്ങി . പിന്നീട് ഉറക്കമില്ലാത്ത രണ്ടു രാത്രികള്‍ .. തുടര്‍ച്ചയായ യാത്ര . ഇപ്പോള്‍ ഞാന്‍ ഉള്ളത് ഒരു സുഹൃത്തിന്റെ മൈസൂര്‍ ഉള്ള ഒരു മുന്തിരി തോട്ടത്തിലാണ് . ഇവിടെയും അയാൾ എത്തി കഴിഞ്ഞാൽ ഇനി എങ്ങോട്ടു എന്നുള്ള ചിന്തയിലാണ് ഞാൻ . അയാളെ പറ്റി എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാമെന്ന് ജോസ് ഏറ്റിട്ടുണ്ട് .. ഇനി അൽപനേരം ഒന്ന് മയങ്ങണം ..
സ്റ്റീവ് .
************************************
മൂടി കിടക്കുന്ന ആകാശത്തിനു കീഴെ വീടിന്റെ ടെറസിലൂടെ നടക്കുകയാണ് എസ്.ഐ ജോർജ് തരകൻ . കൈയ്യിൽ എരിയുന്ന സിഗരറ്റ് . ഒരിയ്ക്കലും കുട്ടികളുടെ മുൻപിൽ വെച്ചയാൾ സിഗരറ്റു വലിയ്ക്കുകയോ മദ്യപിക്കുകയോ ചെയ്യാറില്ല . കുട്ടികൾ ഉറങ്ങി കഴിഞ്ഞു നേരെ ടെറസിൽ കയറി ഒരു സിഗരറ്റു വലിയ്ക്കും . രണ്ടു പെഗ്ഗ് അടിയ്ക്കും . ഭാര്യ ലില്ലിക്കുട്ടി അയാളെ എപ്പോഴും കളിയാക്കും .
"അപ്പനും അമ്മയും ഉള്ളപ്പോൾ അവരെ പേടിച്ചായിരുന്നു ഈ ടെറസിലേക്കുള്ള ഓട്ടം ..ഇപ്പോൾ പിള്ളേരെ പേടിച്ചാണ് ...എന്ന് തീരും അച്ചായാ നിങ്ങടെ ഈ ഓട്ടം എന്ന് ..."
അതിനു അയാൾ നന്നായൊന്നു ചിരിയ്ക്കും .. അത്രമാത്രം .
അന്നയാൾ തികച്ചും അസ്വസ്ഥനായിരുന്നു .സ്റ്റീവിനെ പറ്റിയുള്ള അന്വേഷണം എങ്ങും എത്തുന്നില്ല എന്നത് തന്നെയാണ് അയാളെ ഇത്രമേൽ അസ്വസ്ഥനാക്കുന്നത്. പോലീസ് ഫോഴ്‌സിന്റെ സഹായമില്ലാതെ തന്നെ കാര്യങ്ങൾ അന്വേഷിച്ചു കണ്ടു പിടിക്കാം എന്ന് തന്നെ ആയിരുന്നു അയാളുടെ തീരുമാനം . എന്നാൽ ഇതുവരെയുള്ള അയാളുടെ അന്വേഷണങ്ങൾ എല്ലാം അപൂർണമായിരുന്നു . വേരുകൾ ഇല്ലാതെ ഒരു വൃക്ഷം ഇത്രമേൽ പടർന്നു പന്തലയ്ക്കുന്നതു എങ്ങനെ .. മണ്ണിന്റെ മുകളിൽ കാണുന്നതല്ലാതെ എത്ര മണ്ണ് മാന്തി നോക്കിയിട്ടും വേരിന്റെ ഒരംശം പോലും കാണുന്നില്ല .. സ്റ്റീവ് എന്നൊരു പേര് ..എറണാകുളത്തെ ഒരു ലോഡ്ജിന്റെ അഡ്രസ്സ് ..അത് മാത്രമാണ് അയാൾ .. കുറച്ചു ദിവസമായി അയാളാ ലോഡ്ജിൽ ചെല്ലുന്നതുമില്ല ..ഇത്രയും പ്രസിദ്ധനായ ഒരാളുടെ ബാക്ക്ഗ്രൗണ്ട് ഒരാൾക്കും അറിയില്ല എന്ന് പറഞ്ഞാൽ ..അതിന്റെ അർഥം അയാളത് മനഃപൂർവം മറച്ചു വെയ്ക്കുന്നു എന്നത് തന്നെയല്ലേ ..അയാൾ പുറത്തു വിടുന്ന കാര്യങ്ങൾ മാത്രമേ അറിയാൻ കഴിയുന്നുള്ളു എന്ന യാഥാർഥ്യം ജോർജിനെ വല്ലാതെ കുഴക്കി ...
എന്തിനാണ് അയാൾ തന്റെ ഐഡന്റിറ്റി മറച്ചു വെയ്ക്കുന്നത് . എന്താണ് അയാൾക്ക് മറയ്ക്കുവാനുള്ളത് ..
അയാൾ കൈകൾ കൂട്ടി തിരുമ്മി ..
" അച്ചായോ ....എന്നതാ ....എഴുത്തുകാരനാണോ പ്രശ്നം .. "
ലില്ലിക്കുട്ടിയാണ് ....
" കിടക്കാൻ വരുന്നില്ലയോ ... "
ടെറസിന്റെ കൈവരിയിൽ അവൾ അയാൾക്കൊപ്പം ഇരുന്നു ...
' അവനൊരു പിടിയും തരുന്നില്ലല്ലോ ലില്ലിക്കുട്ടി ഈ സ്റ്റീവ് .... '
ലില്ലിക്കുട്ടി വെറുതെ ആകാശത്തിലേക്കു നോക്കി ...
" ഞാൻ ഒരു ഐഡിയ പറയട്ടെ .പണ്ട് കുട്ടിക്കാലത്തു ഞങ്ങൾ കളിക്കുമ്പോൾ പന്തൊക്കെ കാണാണ്ട് പോകുമ്പോൾ ചെയ്യുന്ന ഒരു ഐഡിയ ഉണ്ട് ..ഒരു കല്ലെടുത്തു ആ ഭാഗത്തേയ്ക്ക് വെറുതെ എറിഞ്ഞു നോക്കും ..എന്നിട്ടു അവിടെ പോയി തപ്പും ..ചിലപ്പോൾ പന്ത് കിട്ടുകേം ചെയ്യും .... "
" നീ എന്നാതാടി പറഞ്ഞു വരുന്നേ ..." അയാൾ ഭാര്യയെ നോക്കി .
ഈ സ്റ്റീവ് ഇപ്പോൾ മുങ്ങിയേക്കുവാ എന്നല്ലേ അച്ചായൻ പറഞ്ഞേ ... മ്മക്ക് കാണാനില്ല എന്നൊരു പരസ്യം കൊടുത്തു നോക്കിയാലോ ... ആരെങ്കിലും പ്രതികരിച്ചാലോ ... "
.അവൾ അയാളുടെ മുഖത്തേയ്ക്കു നോക്കി ..അയാളുടെ മുഖത്തെ ഭാവങ്ങൾ മാറുന്നു ..ആദ്യം ഒരു ചോദ്യം ..പിന്നെ അത്ഭുതം ..പിന്നെ ചിരി ..
. " ലില്ലിയേ നീ നല്ല ഒന്നാംതരം പോലീസുകാരന്റെ ഭാര്യ തന്നെയാടി ഉവ്വേ .... "
അയാളവളെ ഒരു കൈകൊണ്ട് ചേർത്ത് പിടിച്ചു ..
പക്ഷെ അച്ചായാ ...ഇത് പോലൊരു ഫേക്ക് നോട്ടീസ് ആരിടും ....
അതിനൊക്കെ ആളുണ്ട് ...മോളെ ......ജോസ് .....ക്രൈം ഫയൽ ജോസ് ..
എന്നാൽ ഓക്കേ ..... അവൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റു ...
എന്നാൽ പിന്നെ കിടന്നാലോ ....
ശരി ഡി ഭാര്യേ .............രണ്ടു പേരും ഒന്നിച്ചു സ്റ്റെയർ ഇറങ്ങി ..
അയാളപ്പോൾ ചില കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു .. ജോസിലൂടെ സ്റ്റീവിലേക്കു എത്താൻ പറ്റുമോ ..
എന്തിനാണ് സ്റ്റീവ് ഇങ്ങനെ ഒരു ഒളിച്ചു കളി നടത്തുന്നത് .....
( തുടരും )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക