Slider

പൊൻകണി

0
Image may contain: 1 person, beard, tree, outdoor, nature and closeup

പ്രിയ നല്ലെഴുത്ത് കുടുംബാംഗങ്ങൾക്ക് ഐശ്വര്യപൂർണമായ വിഷു ആശംസിക്കുന്നു. പൊൻകണിയാൽ പുലരട്ടെ നേരും നന്മയും നിറവും !
-പൊൻകണി-
കണികാണണം കൃഷ്ണ കണികാണണം.
കതിർമുല്ല പൂക്കുംനിൻ ചിരി കാണണം.
കവിളത്തു കളഭം വരക്കുന്ന നേരം-
കടക്കണ്ണിനാലെൻ ഉയിർ തൊടേണം.
കണിപ്പൊന്നു കണ്ണിൽ വിളങ്ങീടണം.
കതിർമണിമൊഴികൾ കാതിൽ വേണം.
കനവുകളിൽ പൂക്കണം കർണികാരം.
കാർവർണനെന്നുമെന്നരികിൽ വേണം.
കരങ്ങൾക്ക് കൈനീട്ടം കനിവാകണം.
കദനങ്ങൾ കളിയായ്ക്കടന്നുപോണം.
കവിളുകൾ കവിതകൾ കണ്ണുടക്കുമ്പോൾ
കരംപിടിച്ചുയിരോടു ചേർത്തിടേണം.
കണികാണണം കൃഷ്ണ കണികാണണം.
കതിർമുല്ല പൂക്കുംനിൻ ചിരി കാണണം.
കവിളത്തു കളഭം വരക്കുന്ന നേരം-
കടക്കണ്ണിനാലെൻ ഉയിർ തൊടേണം.
-വിജു കണ്ണപുരം-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo