Slider

അമരീഷ്പുരി

0
Image may contain: 1 person, smiling, closeup
രാവിലെ തൊട്ട് വായിച്ചു തുടങ്ങിയ ദിനപത്രത്തിൻ്റെ ആവർത്തിച്ചുള്ളഅവസാന വായനയിൽ ആയിരുന്നു നമ്മുടെ കുമാരേട്ടൻ. ഇടയ്ക്കിടയ്ക്ക് ടി വി യിലെ ന്യൂസ് ചാനലുകൾ കാണും, ചില വാർത്താചാനലുകൾ കണ്ടാൽ ഓർമ്മ വരുന്നത് ശ്രീശാന്ത് ആക്രമണ ബൗളിംഗിലൂടെ വിക്കറ്റ് എടുത്തിട്ട് അഗ്രസീവ് ആയി അലറുന്ന രീതിയിലുള്ള വാർത്താവതരണം ആണ് , അത് കണ്ടു മടുക്കുമ്പോൾ അടുത്ത ചാനലുകളിലേക്ക് മാറിയാൽ അവിടെ ചർച്ച, ചർച്ച തന്നേ. മൊത്തം ചർവിതചർവ്വണമായ ചർച്ചകൾ അന്തവും കുന്തവുമില്ലാത്ത ചർച്ചകൾ. അതിനാൽ ടി വി ഓഫ് ചെയ്ത് വീണ്ടും പത്രത്തിലേക്ക് തന്നെ മുഖം താഴ്ത്തി. സ്നേഹലതയുടെ
കുമാരേട്ടായെന്ന വിളിയാണ്
പത്രത്തിൽ നിന്ന് തലയുയർത്തിച്ചത്.
ഏട്ടാ ഈ അമരീഷ്പുരി ഇലക്ഷന് നിൽക്കുന്നുണ്ടോ?
അദ്ദേഹം വലിയ സിനിമാ നടനല്ലേ. അതും പോരാഞ്ഞ് അമരീഷ് പുരി ഇപ്പോൾ ജീവിച്ചിരിക്കുന്നുമില്ലല്ലോ? മരിച്ചവർ കള്ളവോട്ടു ചെയ്യാൻ ഇടയ്ക്ക് വരും എന്നല്ലാതെ ഇലക്ഷന് നിൽക്കുന്നതായിട്ട് കേട്ടിട്ടില്ല.
അതെന്താ ഇപ്പോൾ ഒരു അമരീഷ്പുരി പ്രേമം.
ഏട്ടാ അതേ ഇന്ന് ഞങ്ങളുടെ
കുടുംബശ്രീയിൽ ഇതിനെ ചൊല്ലി ഭയങ്കര ബഹളം ആയിരുന്നു. തോട്ടത്തിലെ പ്രിയങ്ക ചേച്ചിയും, മoത്തിലെ ശോഭ ചേച്ചിയും ജയ് ജയ് അമരീഷ്പുരി എന്നു പറഞ്ഞ്
സന്തോഷ പ്രകടനം, മേഴ്സി ചേച്ചി അമരീഷ്പുരിയേ പൂര ചീത്ത.
നിങ്ങൾ പെണ്ണുങ്ങളെല്ലാം കൂടെ ഒരു കാര്യവുമില്ലാതെ എന്തിനാണ് പാവം അമരീഷ് പുരിയുടെ പേരിൽ വഴക്കിടുന്നത്. അതോ വല്ല കാരണവും ഉണ്ടോ? ഇനി കാലാപാനി സിനിമയെങ്ങാനും ടി വി യിൽ കണ്ടിട്ട് അതിൽ ഇദ്ദേഹം ലാലേട്ടനെ ഉപദ്രവിയ്ക്കുന്നതെങ്ങാനുമാണോ നിങ്ങളുടെ പ്രശ്നം
ഏയ് അതൊന്നുമല്ല. പ്രിയങ്ക ചേച്ചി പറയുന്നു ഈ അമരീഷ് പുരി റിപ്പോർട്ട് കാരണം ഇരുപതിൽ
ഇരുപത്തഞ്ച് സീറ്റ് കിട്ടുമെന്ന്, ശോഭേച്ചി പറയുന്നു പതിനഞ്ച് സീറ്റ് കിട്ടുമെന്ന്, മേഴ്സി ചേച്ചി പറയുന്നു ഞങ്ങൾക്ക് കഴിഞ്ഞ പ്രാവശ്യത്തേക്കാൾ അധികം സീറ്റു കിട്ടുമെന്ന് .
സത്യത്തിൽ കേരളത്തിലെ ഇരുപത് സീറ്റ് നാൽപത് ആക്കാനുള്ള വല്ല റിപ്പോർട്ടും
ആണോ ഇത്.
എൻ്റെ സ്നേഹേ അമരീഷ് പുരി റിപ്പോർട്ട് അല്ല, അമിക്കസ് ക്യൂരി റിപ്പോർട്ട് ആണ്.
അത് ശരിയാണല്ലോ, അങ്ങിനെയെന്തോ ഒന്നാണ് കേട്ടത്, ഞാൻ മറക്കാതിരിക്കാൻ പറഞ്ഞു പറഞ്ഞു വന്ന് ഇവിടെ എത്തിയപ്പോൾ
ഇങ്ങിനെയായി. സത്യത്തിൽ
എന്താണിത്. എനിക്കൊന്നും
മനസ്സിലായില്ല.
അമിക്കസ് ക്യൂറി എന്നു പറഞ്ഞാൽ,ഒരു വ്യവഹാരത്തിൽ തീരുമാനമെടുക്കുന്നതിന് സഹായകരമായ വിവരങ്ങൾ നൽകുന്ന, ആ വ്യവഹാരത്തിൽ കക്ഷിയല്ലാത്ത ഒരാളോ ഒരു സംഘമോ ഒരു സ്ഥാപനമോ ആണ് അമിക്കസ് ക്യൂറി. കോടതിയുടെ സുഹൃത്ത് എന്നാണ് അമിക്കസ് ക്യൂറി എന്ന ലാറ്റിൻപദപ്രയോഗത്തിന്റെ ഭാഷാർഥം.
അതാണല്ലേ ഇത് , അപ്പോൾ
അമരീഷ്പുരി അല്ലല്ലേ.
ബെർതെ തെറ്റിദ്ധരിച്ചു.

PS Anilkumar 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo