Slider

അവസ്ഥാന്തരങ്ങൾ

0
Image may contain: Padmini Narayanan Kookkal, smiling, sky and outdoor
ആക്സിഡന്റിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരു ബന്ധുവിനു വേണ്ടി രക്തം നൽകാനായി ടൗണിലെ ഒരു ഹോസ്പിറ്റലിലെത്തിയതായിരുന്നു ഞാൻ. അവർക്ക് ആവശ്യമായ രക്തം ശേഖരിച്ച് പുഞ്ചിരിയോടെ നഴ്സ് എന്നെ ഒന്ന് ചുമലിൽ തട്ടിയതേ ഓർമ്മയുണ്ടായിരുന്നുള്ളു. പിന്നെ ഓർമ്മയുണരുമ്പോൾ സ്ത്രികൾക്കായുള്ള വാർഡിൽ ബന്ധുവിനോടൊപ്പം എന്നേയും അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു.
ബോധമുണർന്നപ്പോൾ സംഭ്രമത്തോടെ കാര്യമന്വേഷിച്ചപ്പോഴാണ് കൂടെയുണ്ടായിരുന്ന അമ്മ കാര്യം പറഞ്ഞത്, എന്നിൽ നിന്ന് എടുത്ത രക്തം കണ്ടപ്പോൾ എനിക്കെന്തോ തല ചുറ്റൽ വന്ന് ബോധം മറയുകയായിരുന്നത്രേ.
"രക്തം എടുത്തതിന് ശേഷം ബോധം പോയത് നന്നായി".
ഞങ്ങടെ സംസാരം കേട്ട്കൊണ്ട്അപ്പോൾ അവിടേക്ക് വന്ന നഴ്സ് പകുതി കാര്യമായും, പകുതി കളിയായും പറഞ്ഞു. അതുവരെ ഞങ്ങളെ ശ്രദ്ധിക്കുകയായിരുന്ന മറ്റു രോഗികൾ അത് കേട്ട് ചിരിച്ചപ്പോൾ എന്നെയൊന്ന് ചൊടിപ്പിച്ചു. തെല്ലൊരു ദേഷ്യത്തോടെ എല്ലാവരേയും ഒന്ന് പാളി നോക്കുന്ന കൂട്ടത്തിലാണ്, വലത് വശത്തിന്റെ അറ്റം ഇടത് വശത്തേക്കിട്ട് നീലഷാൾ കൊണ്ട് തലമൂടി എന്നെ തന്നെ തുറിച്ച്നോക്കുന്ന ആ പെൺക്കുട്ടിയുടെ മുഖം എന്റെ ശ്രദ്ധയിൽ പെട്ടത്.
" അഞ്ജന" എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.
നാട്ടിലെ അറിയപ്പെടുന്ന തുണികച്ചവടക്കാരൻ അനന്തേട്ടനും ,ഗൗരിയേട്ടത്തിക്കും പത്ത് വർഷത്തെ ദാമ്പത്യത്തിനു ശേഷം ചികിത്സ നടത്തിയും, നേർച്ചകൾ നേർന്നും കിട്ടിയപെൺകുട്ടി. അതു കൊണ്ടു തന്നെ വളരെലാളിച്ചാണ് അവർ അവളെ വളർത്തിയത്. ചെറുപ്പത്തിലെ തന്റേടിയാണെന്നാണ് ആളുകൾ അവളെക്കുറിച്ച് അടക്കം പറഞ്ഞിരുന്നത്.
നാട്ടിലെ സംഘടനകളിൽ മിക്കതിലും അവൾ മുൻപന്തിയിലുണ്ടായിരുന്നു. സ്ക്കൂൾതലം മുതലേ കലാകായിക പരിപാടികൾക്കെല്ലാം ഒന്നാം സമ്മാനത്തിനർഹ. ഞങ്ങൾ സിനിയേഴ്സ് തെല്ലൊരു കുശുമ്പോടെയാണ് അവളെ കണ്ടിരുന്നത്.
കോളേജിൽ അറിയപെടുന്ന സംഘടനയുടെ അമരക്കാരനായ, മറ്റു വിദ്യാർത്ഥിനികളുടെയൊക്കെ സ്വകാര്യ സ്വപ്നമായ വിവേകും അഞ്ജനയും തമ്മിലുള്ള പ്രണയം കോളേജ് ക്യാമ്പസിൽ അലയടിച്ചിരുന്ന സമയത്തായിരുന്നു. സിനിയേഴ്സായ ഞങ്ങൾ പി.ജിക്കഴിഞ്ഞ് ക്യാമ്പസിൽ നിന്നുറങ്ങുന്നത്.
പിന്നീട് ഗൾഫുക്കാരനേയും കെട്ടി ഞാൻ പ്രവാസത്തേക്ക് ചേക്കേറിയെപ്പോൾ അഞ്ജനയെപറ്റിയുളള വിവരങ്ങൾ കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു.
ഞാൻ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു, അവിടെയൊക്കെ അനന്തേട്ടനേയും, ഗൗരിയേട്ടത്തിയേയും തിരിഞ്ഞു. പക്ഷേ നിരാശയായിരുന്നു ഫലം.
തീരെ പ്രതീക്ഷിക്കാതെ, ആരും കൂടെയില്ലാതെ അഞ്ജനയെ ഒറ്റയ്ക്ക് അവിടെ കണ്ടപ്പോൾ വിശ്വസിക്കാനാവാതെ ഞാൻ അതവൾ തന്നെയാണെന്ന് ഉറപ്പു വരുത്താനായി അവളെ തന്നെ തറപ്പിച്ചൊന്നു നോക്കിയിരുന്നു., കൈയ്യിൽ ട്രിപ്പ് ഇട്ടിരിക്കുന്നത് കൊണ്ട് അവൾ തന്നെയാണ് രോഗിയെന്ന് തിരിച്ചറിയാൻ എനിക്ക് അധിക സമയം വേണ്ടി വന്നില്ല,
എന്റെ നോട്ടം നേരിടാനാവാതായിരിക്കണം പുതപെടുത്തു ശരീരമാസകലംമൂടി അവൾ കിടക്കയിൽ തിരിഞ്ഞു കിടന്നത്.
എന്തിനായിരിക്കും അവൾ ഇവിടെ? അതും ആരും കൂടെയില്ലാതെ,,, എന്നെ പോലെ ആർക്കെങ്കിലും രക്തം ദാനം വന്നതായിരിക്കും. അല്ലെങ്കിൽ തന്നെ പണ്ടേ അവൾ അങ്ങനെ ആയിരുന്നല്ലോ, മനസ്സിലങ്ങനെ തീർച്ചപെടുത്തി അമ്മയോടായി ചോദിച്ചു .
ആ കിടക്കുന്നത് ശങ്കരേട്ടന്റെ മോളല്ലേ അമ്മേ അഞ്ജന?
എന്റെ വാക്കുകൾ കേട്ടതും, അതുവരെ തൊട്ടപ്പുറത്തെ കട്ടിലിൽ കിടക്കുന്ന രോഗിയുടെ സഹായിയുമായി സുഖവിവരം അന്വേഷിക്കുകയായിരുന്ന അമ്മ പെട്ടെന്ന് നിശ്ബ്ദയായി,
എവിടെ?
അമ്മയുടെ ശബ്ദത്തിൽ പതിവിലും കവിഞ്ഞ ഗാംഭീര്യമുണ്ടായിരുന്നു. ശബ്ദത്തിൽ തന്നെ എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നാതിരുന്നില്ല,
"കണ്ടാലും മിണ്ടരുത് അതിനോട് അസത്ത്, പാവം അനന്തനും, കെട്ട്യോളും എത്ര ആശിച്ച അതിനെ കിട്ടിയത്, എന്നിട്ട്, അവൾക്ക് ഈ പ്രായത്തിൽ ശബരിമല കേറണോത്രേ....."
രോഷം പൂണ്ട അമ്മയുടെ കണ്ണുകൾ അവൾ കിടന്നിരുന്ന കട്ടിൽ ലക്ഷ്യമാക്കി പോകന്നത് ഞാനറിഞ്ഞു. ഇനി അമ്മയോട് ചോദിച്ചാൽ പൂരതെറിയായിരിക്കും കേൾക്കേണ്ടിവരികയെന്ന് ശരിക്കും അറിയാവുന്നത് കൊണ്ടുതന്നെ അവളെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ തിരക്കാൻ ഞാൻ മുതിർന്നില്ല.
എങ്ങനെയെങ്കിലും അഞ്ജനയുടെ കാര്യങ്ങൾ അറിയാൻ വെമ്പൽ കൊണ്ട മനസ്സിനെ അടക്കി നിർത്താൻ നന്നേ ഞാൻ പാടുപെടുന്നുണ്ടായിരുന്നു.
അവളോട് തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞാലോയെന്ന് പലതവണ ആലോചിച്ചെങ്കിലും അമ്മയുടെ മുഖം കണ്ടപ്പോൾ അതിനും തോന്നിയില്ല,
അപ്പോഴാണ്, ഞങ്ങൾ നാട്ടിലെ പഴയ സുഹൃത്തുക്കൾ ചേർന്നുണ്ടാക്കിയ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ കാര്യം ഓർമ്മ വന്നത്, കുടുംബപ്രാരാബ്ധങ്ങളും, ജോലിയുടെ തിരക്കുകളും കാരണം അധികമാരും അവിടെ ആക്ടിവല്ല, ഇടയ്ക്കിടെ വരാറുള്ളത് ദേവിക മാത്രമാണ് അവളു മാത്രമായിട്ടാണ് ഞാൻ വല്ലപ്പോഴും നാട്ടിലെ വിശേഷങ്ങൾ അറിഞ്ഞിരുന്നതും.
ഉടനെ ദേവികയുടെ വാട്ട്സ്ആപ്പ് നമ്പറിൽ ഒരു ഹായ് കൊടുത്തതും, എന്റെ മെസ്സേജ് കാത്തിരുന്നവണ്ണം അവൾ റിപ്ലേ തന്നു.
അവൾടെ സുഖവിവരം അന്വേഷിക്കുന്നതിനേക്കാളും കൂടുതൽ അജ്ഞനക്കുറിച്ചറിയാനായിരുന്നു എനിക്ക് തിടുക്കം.
" ഡീ നമ്മുടെ അഞ്ജനയ്ക്കെന്തു പറ്റി?
എന്റെ ചോദ്യംപ്രതീക്ഷിച്ചെന്ന വണ്ണം ആയിരിക്കണം അവൾ ഉടനെ വോയ്സ് മെസ്സേജ് അയക്കാൻ തുടങ്ങിയത്,
പല സംഘടനകളിലും പ്രവർത്തിച്ചു വന്നിരുന്ന അഞ്ജനതന്നെയാണ് ആ നാട്ടിലും വനിതാ മതിലിനും, ശബരിമല സ്ത്രി പ്രവേശന പ്രശ്നത്തിനും മുൻപന്തിയിൽ നിന്നിരുന്നത്.
മറ്റെല്ലാ സമരങ്ങൾക്കും ഒപ്പം നിന്നിരുന്ന നാട്ടുക്കാർ ശബരിമല പ്രശ്നത്തിൽ അവളെ പ്രതികൂലിക്കുകയാണ് ചെയ്തത്, നാട്ടിലെ അമ്മമാരായിരുന്നു അവളെ എതിർക്കാൻ മുൻപന്തിയിലുണ്ടായിരുന്നത്,
എന്നും ഒപ്പം നിന്നിരുന്ന അച്ഛനും, അമ്മയും കൂടി അവളെ എതിർത്തപ്പോൾ ,എല്ലാം ഇട്ടെറിഞ്ഞ് അവൾ വിവേകിനൊപ്പം ഇറങ്ങി തിരിച്ചതായിരുന്നു. പക്ഷേ അവിടേയും നിരാശയായിരുന്നു ഫലം.
വാർത്തകളിലൊക്കെ സ്ഥാനം പിടിച്ച അഞ്ജനയെ സ്വീകരിക്കാൻ വിവേകിന്റെ അച്ഛനും, അമ്മയും തയ്യാറായില്ല, അച്ഛനേയും അമ്മയേയും ധിക്കരിക്കാൻ വിവേകും തയ്യാറായില്ല,
അവസാനം എവിടെയോ വാടകമുറിയെടുത്ത് അവൾ സൂയിസൈഡ് അറ്റംപ്റ്റ് നടത്തിയെന്ന കേട്ടത്,, അതിനു ശേഷമുള്ള വിവരങ്ങൾ ഒന്നുമറിയില്ലെടി.
ദേ മോൻ കരയുന്നു, ഞാൻ പിന്നെ വരാം, പറഞ്ഞു തീർന്നതു അവൾ ഓഫ് ലൈനാക്കി പോയപ്പോൾ ,എനിക്ക് നിർവ്വികാരമായി ഫോണിനെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.
കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് അഞ്ജനയുടെ അടുത്തേക്ക് നീങ്ങുമ്പോൾ, അമ്മയുടെ നോട്ടം ധിക്കരിക്കാനേ കഴിഞ്ഞുള്ളു.
അവളുടെ കട്ടിലനടുത്തെത്തി ആ രണ്ട് കൈപടകളും എന്റെ കൈവെള്ളയ്ക്കുള്ളിലെടുത്തപ്പോൾ,,,
"ചേച്ചി"
സന്തോഷം കൊണ്ടോ, സങ്കടം കൊണ്ടോ അവൾടെ ആർദ്രമായ ശബ്ദം കേട്ട് കൊണ്ടാണ് നഴ്സ് അങ്ങോട്ട് വന്നത്,
അഞ്ജനയെ അറിയാവുന്ന ഒരാളെങ്കിലും വന്നല്ലോ, ആത്മഹത്യക്ക് ശ്രമിച്ച് അബോധാവസ്ഥയിലായിരുന്നു കുട്ടി ആരോ ഇവിടെ എത്തിക്കുമ്പോൾ.ഭാഗ്യം കൊണ്ട രക്ഷപെട്ടത്, ഇനി പേടിക്കാനൊന്നുല്ല. വേണ്ടപെട്ടവരെ അറിയിച്ചിരുന്നെങ്കിൽ എത്രയും പെട്ടെന്ന് ഡിസ്ചാർജ്ജായി പോകാവുന്നതേയുള്ളു, ഒരാശ്വാസമായിരുന്നു അവരുടെ ശബ്ദത്തിനപ്പോൾ.
എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം ആലോചിച്ച ഞാൻ , വിവേകിന്റെയോ, അനന്തേട്ടന്റെയോ നമ്പറിനായി അവളുടെ മൊബൈൽ അന്വേഷിച്ചപ്പോൾ,
ഇടറിക്കൊണ്ടവൾ ഇത്രയും പറഞ്ഞു.
വേണ്ട ചേച്ചി,ഇനി അവരുടെ കൂടെ ജീവിക്കാൻ എനിക്ക് യോഗ്യതയില്ലാതായി, അച്ഛനുമമ്മയേയും കൂടാതെ വിവേക് കൂടി എന്നെ തള്ളി പറഞ്ഞ ആ ദിവസം
എന്റെ ശരീരത്തിൽ കണ്ണുവെച്ച പലർക്കു വേണ്ടിയും ഞാൻ എന്നെ കാഴ്ചവെച്ച് ജീവിതത്തോട് പകരം വീട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ്, മരണത്തിന് പോലും എന്നെ വേണ്ടാതായല്ലോ ചേച്ചി
പറ്റുമെങ്കിൽ ചേച്ചി ഒരു ഉപകാരം ചെയ്യണം ഏതെങ്കിലും, ഒബ്സർവേഷൻ ഹോമിൽ എന്നെ എത്തിക്കണം, അവിടെയുള്ള അശരണരേയും, കുട്ടികളേയും പരിചരിച്ച് ഇനിയുള്ള കാലം എനിക്ക് ജീവിക്കണം, കരിച്ചിലിനിടയിലും ആ പഴയ പ്രസരിപ്പോടെയുള്ള നിശ്ചയദാർഢ്യമുള്ള തീരുമാനം എന്നെ സന്തോഷിപ്പിച്ചു.
ഇതു തന്നെയാവണം ഇനിയുള്ള അവളുടെ ജീവിതം, അവളെ അവിടെയെത്തിക്കാനുള്ള തയ്യാറെടുപ്പുമായി ഞാൻ മൊബൈലെടുക്കാനായി അവിടെ നിന്നെഴുന്നേറ്റതും എല്ലാം കേട്ട് കൊണ്ട് ഈറനണിഞ്ഞ മിഴികളുമായി അമ്മയും അവിടെ നിൽപ്പുണ്ടായിരുന്നു.
പത്മിനി നാരായണൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo