Slider

ഉണ്ണിപ്പൂവ്

0
Image may contain: one or more people, beard, eyeglasses and closeup
(ജോളി ചക്രമാക്കിൽ )
ആറ്റുനോറ്റൊരെൻ മുറ്റത്തെ
തേൻമാവിലും പൂവിരിഞ്ഞല്ലോ
നിറയെ നറുതേൻ നിറഞ്ഞുവല്ലോ ...
പൂവായി വിരിഞ്ഞ പൂവെല്ലാം
മേടകാറ്റുമ്മവച്ച് താലോലം തഴുകവേ
ഉണ്ണിവിരിഞ്ഞല്ലോ നിറയെയാ പൊൻകുലയിലെങ്ങും നൽകാഴ്ചയായ്
പൊൻവെയിലൊളിച്ചു കളിക്കുമീ
തേൻമാവിൻ
കുളിർത്തണലിലൂഞ്ഞാലിൽ
തളിരില പോൽ പേലവമൊത്ത
വിരലുകളാൽ ഉണ്ണിയെൻ
മുഖം കവരവേ ..
മൃദുപാദങ്ങളാലെൻ നെഞ്ചിൽ
പതിയെ താളം പിടിക്കവേ ..
തേൻമാവിൻ ചില്ലയിലരികെ
രണ്ടണ്ണാർക്കണ്ണൻമാർ കലപില കൂട്ടവെ..
ഈണം മൂളി വഴിതെറ്റിയണഞ്ഞൊരു
കുസൃതിക്കാറ്റാ ചില്ലകളിൽ
തോരണം ചാർത്തിയ ..
തേനുണ്ണികൾ തൻ
കവിളിൽ ഇക്കിളി കൂട്ടി കടന്നുപോം
വഴിയെൻ അരുമയാം
പൊന്നുണ്ണിതൻ ചൊടി നുകർന്നു
മാന്തളിരിലകളെ തൊട്ടുതലോടി
വെക്കം തൊടിയിലോടിയൊളിച്ചു.
ഉയരെ ചില്ലയിൽ കൂടുകൂട്ടിയ
പനംതത്ത തൻകുഞ്ഞിനെ പതിയെ താരാട്ടുപാടിയുറക്കി..
എന്നുണ്ണി പൊന്നുണ്ണി
മാഞ്ചുവട്ടിൽ പിച്ചവച്ചീടവേ
തളിരിലമെത്ത വിരിച്ചു വാത്സല്യം
ചൊരിഞ്ഞു നിന്നൊരാ തേൻമാവ്
ഇനിയ്ക്കും പഴങ്ങളെ ഓരോന്നായ്
ഉതിർത്തു ആവോളം ..
ആമോദത്തോടവ വാരിയെടുക്കവേ
ഉണ്ണിതന്നരയിലെ പൊന്നരഞ്ഞാണമാ
പോക്കുവെയിൽ തട്ടിത്തിളക്കമാർന്നു..
പറക്കമുറ്റിയ പനംതത്തയും
കൂട്ടരുമെന്നോ
ചേക്കയൊഴിഞ്ഞു പോയി
കലപില കൂട്ടിയ അണ്ണാർക്കണ്ണൻമാരും
ഇന്നു മരം മറഞ്ഞു പോയീ.
ഓർമ്മകൾ തളിരിലകൾ കൊഴിയുമാ
മണിമുറ്റത്ത്
ഇന്ന് ഞാനുമീ മാമ്പൂക്കളും മാത്രമായി..
31 - Mar - 2019
( ജോളി ചക്രമാക്കിൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo