നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രവാസിയുടെ ഇഡ്ഡലിദിനം

Image may contain: food
ഇന്നലെ ഉച്ചയ്ക്ക് ചോറുണ്ടുകൊണ്ടിരുന്നപ്പോഴാണ് ടിവിയിൽ വാർത്തയിൽ നാളെ ഇഡ്ഡലി ദിനം ആണെന്നറിഞ്ഞത്. അതൊരു പുതിയ അറിവായിരുന്നു. ഏതു നായയ്ക്കും ഒരു ദിവസം ഉണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇഡ്ഡലിയ്ക്കും ദോശയ്ക്കും എല്ലാം ഒരു ദിവസം ഉണ്ടെന്ന് കേട്ടപ്പോൾ ഞാനാകെ ദൃതംഗപുളകിതനായി.. ഏതായാലും അതിനോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് രണ്ടു പിടി ചോറെടുത്ത് മാറ്റിവച്ചു. ഉഴുന്നിൻ്റേയും അരിയുടേയും കൂടെ ഇത്തിരി ചോറും കൂടെ ഇട്ട് അരച്ചു വച്ചാൽ ദോശയ്ക്കും ഇഡ്ഡലിയ്ക്കുമെല്ലാം നല്ല മാർദ്ദവം ഉണ്ടാകും. ഒരു കഷ്ണം ഇഞ്ചിയും ചേർത്താൽ നല്ല സ്വാദും ഉണ്ടാകും എന്നതാണിതിനുള്ള ഓരോരോ പൊടിക്കൈകൾ.
നാളെ രാവിലെ തുമ്പപ്പൂ പോലുള്ള ഇഡ്ഡലിയും, നാടൻ തേങ്ങ കട്ടിയ്ക്കരച്ചെടുത്ത ചമ്മന്തി, നീളൻ മുളകും, കറിവേപ്പിലയും നല്ല വെളിച്ചെണ്ണയിൽ കടുകു വറുത്തുണ്ടാക്കുന്ന ചട്ണിയും ഓർത്തപ്പോൾ തന്നെ നാവിൽ വെള്ളമൂറി.
ഊണു കഴിഞ്ഞ് പാത്രമെല്ലാം കഴുകി വച്ചു. രണ്ടു പാത്രങ്ങളിലായി രണ്ട് ഗ്ലാസ്സ് പച്ചരിയും, ഒരു ഗ്ലാസ്സ് ഉഴുന്നും കഴുകി വെള്ളത്തിലിട്ടു വച്ചു.
വൈകിട്ട് രാജു വിളിച്ചു. നാളെ
അവൻ നാട്ടിൽ പോകുന്നതിൻ്റെ പെട്ടികെട്ട് മഹോത്സവവും, ചീട്ടുകളിമത്സരവും ഉണ്ട് അതിനാൽ നേരത്തെ ഹാജരായി തുടർന്നുള്ള അന്നപാനാദി സംഭവങ്ങളിൽ
താങ്കളുടെ മഹനീയസാന്നിദ്ധ്വം ഉറപ്പാകേണ്ടതാണ് എന്ന് വിനീതമായി അപേക്ഷിക്കുന്നു.
അതെന്തൊരു പറച്ചിലാണിഷ്ടാ നമ്മൾ
അര മണിക്കൂർ മുമ്പേ എത്തിയേക്കാം.
പരിപാടികൾ എല്ലാം ഗംഭീര വിജയമായിരുന്നു. എല്ലാം കഴിഞ്ഞ് സഭ പിരിച്ചുവിട്ടപ്പോൾ ഏകദേശം രണ്ടു മണി.ആറുമണിയ്ക്ക് എഴുന്നേൽക്കാൻ അലാറം വച്ചിട്ട് ചെന്നു കിടന്നതേ
ഓർമ്മയുള്ളു. കൃത്യ സമയത്ത് ഉണർന്നു. പ്രഭാതകർമ്മകൾക്കു ശേഷം
സുലൈമാനി ഉണ്ടാക്കി കൊണ്ടിരുന്നപ്പോഴാണ് കിച്ചൻ സ്ലാബിൽ അടച്ചു വച്ചിരിക്കുന്ന പാത്രങ്ങൾ കണ്ട് തുറന്നു നോക്കിയത്.
ഒത്തിരി സന്തോഷമായ നയനമനോഹരമായ കാഴ്ച
ഇഡ്ഡലിദിനത്തെ ഓർമ്മപ്പെടുത്താനായി വെള്ളത്തിൽ കുതിർന്ന ഉഴുന്നു മണികൾ തന്നെ നോക്കിയപ്പോൾ പുച്ഛച്ചിരി അവയുടെ മുഖത്ത് ഒട്ടിച്ചു വച്ചിട്ടുണ്ടോ എന്ന് തോന്നിയത് തികച്ചും യാദൃശ്ചികം ആയിരുന്നു. അതിൽ നിന്ന് രക്ഷപ്പെടാൻ
അരിയും ഉഴുന്നും വച്ച പാത്രങ്ങൾ ഫ്രിഡ്ജിൽ എടുത്തു വച്ചു.
മറ്റൊരു സ്റ്റീൽ soബ്ലറിൽ ആട്ടപൊടിയെടുത്ത് കലക്കി വച്ചു. ദോശക്കല്ല് അടുപ്പത്ത് വച്ച് രണ്ടു മൂന്ന് ദോശ ചുട്ടെടുത്തു. ഒരു ചെറിയ പാത്രത്തിൽ ഒരു സ്പൂൺ സാമ്പാർ പൊടിയെടുത്ത് ഒരു നുള്ള് ഉപ്പും ചേർത്ത്, ഇത്തിരി വെളിച്ചെണ്ണ ഒഴിച്ച് ചാലിച്ചെടുത്തപ്പോൾ ചമ്മന്തി റെഡി. ചെറുചൂടോടെ ദോശയും ചമ്മന്തിയും കഴിച്ചപ്പോൾ ആരോടെന്നില്ലാതെ പറഞ്ഞു,
ചില സാങ്കേതിക കാരണങ്ങളാൽ ഇന്നത്തെ ഇഡ്ഡലിദിനം നാളെ പൂർവ്വാധികം ഭംഗിയായി നടത്തുന്നതായിരിക്കും എന്ന് പ്രഖ്യാപിച്ചു കൊള്ളുന്നു.

Image may contain: 1 person, smiling, closeup

By: PS Anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot