Slider

മരണാനന്തരം

0
Image may contain: Jolly Chakramakkil, eyeglasses and closeup

( ജോളി ചക്രമാക്കിൽ )
[ മരണത്തെപ്പറ്റി എന്താണ് കാഴ്ചപ്പാട് എന്ന് ഒരിക്കൽ ചോദ്യപ്പെടുകയുണ്ടായി ..
അപ്പോൾ മനസ്സിൽ കടന്നു വന്നത് വേണ്ടപ്പെട്ടവരുടെ വിയോഗമാണ് ...]
മരണം ഒരിക്കലും മറ്റുള്ളവരുടെ വിയോഗം ഓർമ്മപ്പെടുത്തലല്ല...
മറിച്ച് ചിന്തകളാൽ
സ്വയം അഗ്നിസ്ഫുടം ചെയ്യുവാനുള്ള ഒരു അവസരമാണ് ..
വീണ്ടുവിചാരങ്ങൾക്ക് ഒരു പ്രഭവസ്ഥലം ...... അവനവനോടുള്ള സ്നേഹത്തിൽ നിന്നും
ഒരു മോചനം .
ചിന്തകൾ കൂടുതൽ കൽപ്പതപമാർന്നു
നേരിലേയ്ക്ക് സഞ്ചരിക്കുവാനാവോളം
കരുത്താർജ്ജിക്കുവാനുള്ള .. ഒരവസരം
പ്രണവ മന്ത്രം ഉരുക്കഴിക്കുവാനുള്ള
ആത്മ സാധകത്തിലേക്കുള്ള വഴിയാണ്
മൃത്യു ചിന്ത ...
ഓംകാരനാദത്തിൽ വിലയം ചെയ്യുവാനുള്ള ഒരേയൊരു മാർഗ്ഗം ...
29 - Mar - 2019
( ജോളി ചക്രമാക്കിൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo