Slider

ഒരു കുഞ്ഞു യാത്രക്കുറിപ്പ്

0
Image may contain: 1 person, beard, tree, outdoor, nature and closeup
അച്ച കാത്തുനിൽക്കുന്നുണ്ടായിരുന്നു. കണ്ടപ്പോഴേ ഓടിവന്നെടുത്ത് കുറെഉമ്മ തന്നു. ഇത്ര നാളായിട്ടും എന്നെ കാണാഞ്ഞിട്ടാകണം പാവം കരയുന്നുണ്ടായിരുന്നു. എനിക്കും സങ്കടായി എത്ര നാളായി ഈ വാവക്ക് അച്ചയുടെ ചക്കരയുമ്മ കിട്ടീട്ട്.
അച്ച കരയണ്ടച്ചേ ഞാൻ വന്നില്ലേന്ന് പറഞ്ഞെങ്കിലും എനിക്കും കരച്ചില് വന്നു. അനിയൻ ഒറ്റക്കാണല്ലോന്ന് പറഞ്ഞ് അച്ച സങ്കടപ്പെടുന്നുണ്ടായിരുന്നു.
അച്ച എന്നെയും കൂട്ടി അകത്തേക്കു കയറി. അപ്പോഴാണ് ഒരു ചേട്ടൻ വന്ന് പറഞ്ഞത് കുട്ടികൾക്കുള്ള താമസം വേറെയാണത്രെ. എനിക്ക് വീണ്ടും സങ്കടമായി. ഇത്രയും കാലം അച്ചയെ കാത്തിരുന്നിട്ട്.
പിന്നെ കൂട്ടുകാരെയെല്ലാം പരിചയപ്പെട്ടപ്പോൾ വിഷമമൊക്കെ മാറി. അച്ച അപ്പുറത്തെ മുറിയിൽ തന്നെയുണ്ടല്ലോ.
ഇവിടെ എന്നെക്കാൾ ചെറിയ കുട്ടികളാണ് കൂടുതൽ. അവരുടെ എല്ലാരുടേയുമൊന്നും അച്ഛനുമമ്മയും ഇവിടെയില്ല. കുറെ ചെറിയ കുഞ്ഞുങ്ങളൊക്കെ അമ്മമാരുടെ കൂടെ തന്നെ വന്നതാണ്.
ഒരു കുറുമ്പനെ കണ്ടു. പാവം അവന്റെ അമ്മ കൂടെയില്ല. പിന്നെ കൂട്ടുകാരാ പറഞ്ഞത് അവന്റെ അമ്മ തന്നെയാണത്രേ വാഷിങ്ങ്മെഷിനിൽ ഇട്ട് അവനെ ഇവിടേക്കയച്ചത്.
വെള്ളത്തിലായത് കൊണ്ട് അവന് അത്ര വേദനിച്ചുകാണില്ല അല്ലേ ?
എന്നെയല്ലേ തലയടിച്ചു പൊളിച്ച് ...
അമ്മക്കെന്നെക്കാണാഞ്ഞിട്ട് സങ്കടം വരുന്നുണ്ടോ ആവൊ..
-വിജു കണ്ണപുരം-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo