നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശിവാർപ്പണം

Image may contain: 1 person, beard, tree, outdoor, nature and closeup
ദ്രുതനടന പദഗതിയിലിളകുമൊരു ധൂളിയാ-
മിവനിലലിവോടെനിൻ ചിതിയെ പകരേണം.
ചുരുളുകളിലമരുന്നൊരറിവിന്റെയിതളിനെ-
യുയിരുവഴിവള്ളികൾക്കിരുവശവുമേറ്റണം.
ഗതിവിഗതിയറിയാത്ത ദുരിതത്തിനറുതിയാ-
യവിടുത്തെ വഴിയൊന്നതറിയുവാനാകണം
പതിയെയിവനുലയുന്ന സ്ഥിതിയിലവിടുന്നൊന്നു-
പടിയാറു താണ്ടുവാൻ വഴികൾ കാട്ടീടണം.
നിയതിയുടെ നിഴലുകൾക്കിടയിലലയുന്നൊരെ-
ന്നിഡ പിങ്ഗളങ്ങളിൽ ഇതൾവിരിഞ്ഞീടണം
ഇഹപരവുമിരുൾതെളിവുമിവയൊക്കെയും പിന്നെ-
യിടറുമീ ദേഹിയുമിതെവിടെനിന്നറിയണം.
-വിജു കണ്ണപുരം-

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot