നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൂര്യനെ പ്രണയിച്ച മഞ്ഞുതുള്ളി

Image may contain: Jolly Chakramakkil, beard, eyeglasses, sunglasses and closeup

( ജോളി ചക്രമാക്കിൽ )
ഒരു കുടന്ന കുളിരൂറിയൊരു
മഞ്ഞുതുള്ളിയായി താഴേയ്ക്കൂർന്നു
വീഴവേ ......
പ്രണയരേണുവിൻ മാന്ത്രിക
സ്പർശത്താലൊരു ചിത്രശലഭമായ്
ജലപാത വിസ്മയത്തിന്റെ വെൺചില്ലകളിൽ
നിന്നും ചിതറിത്തെറിക്കുന്ന ജലകണങ്ങളിൽ നിൻരശ്മികൾ തീർക്കുന്ന മായാവർണ്ണങ്ങൾ കവർന്നവ ചിറകിലണിഞ്ഞ്
പ്രകാശവർഷങ്ങൾ താണ്ടി നിന്നിലെ കനവിലൊരു കനലായണയാൻ
മാത്രമായി മോഹം പൂണ്ടു ചിറകടിച്ചുയരുകയാണ്...
നിന്നിൽ വീണലിഞ്ഞു
സായൂജ്യമടയാൻ മാത്രമീ ... മോഹജന്മം
30 - Mar - 2019
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot