
അക്ഷരങ്ങൾ പെരുകിയെന്റെ
തല പിളരുകയാണ്.
മുളച്ചുപൊന്താനാവാതെ
പിറവിയെടുക്കാനാവാത്ത അക്ഷരവിത്തുകൾ,
ശിരസ്സിനുള്ളിൽ അസ്വസ്ഥമാവുമ്പോൾ.
പിറവിയെടുക്കാനാവാത്ത അക്ഷരവിത്തുകൾ,
ശിരസ്സിനുള്ളിൽ അസ്വസ്ഥമാവുമ്പോൾ.
ഭ്രാന്തമായ ചിന്തകളുടെ മായികലോകം
എന്നുള്ളിൽ വീർപ്പുമുട്ടുന്നു.
എന്നുള്ളിൽ വീർപ്പുമുട്ടുന്നു.
നിങ്ങൾ എന്തിനാണവയ്ക്കു സ്വാതന്ത്ര്യം നിഷേധിക്കുന്നത്..?
എന്തിനാണവയെ തുടലൽ കോർത്ത് നിർത്തി
അപമാനിച്ച് ആർപ്പുവിളിക്കുന്നത്..?
അപമാനിച്ച് ആർപ്പുവിളിക്കുന്നത്..?
നിറങ്ങൾ നോക്കി
പ്രതികരിക്കുന്നവയ്ക്കു മാത്രം
പുകഴ്പ്പാട്ടു തീർക്കുന്ന അക്ഷരങ്ങളെ മാത്രം
നിങ്ങൾ എന്നാണ് സ്നേഹിച്ചു തുടങ്ങിയത്..?
പ്രതികരിക്കുന്നവയ്ക്കു മാത്രം
പുകഴ്പ്പാട്ടു തീർക്കുന്ന അക്ഷരങ്ങളെ മാത്രം
നിങ്ങൾ എന്നാണ് സ്നേഹിച്ചു തുടങ്ങിയത്..?
പടവുകൾ മാത്രം കണ്ട് മുകളിലേക്ക് മുന്നേറുമ്പോൾ
അതേപടികൾ കാത്തിരിക്കുകയാണ്
നിന്റെ തിരിച്ചിറക്കവുംകാത്ത്..!
അതേപടികൾ കാത്തിരിക്കുകയാണ്
നിന്റെ തിരിച്ചിറക്കവുംകാത്ത്..!
Babu Thuyyam.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക