Slider

അൻപതു പൈസ

0


~~~~~~~~~~~
ടീ എനിക്ക് ഒരു അൻപതുപൈസ തരാമോ ?
ക്ളാസിലിരുന്ന് ഏതോ നോട്ട് എഴുതുബോഴാണ് ഫാസിൽ അരികിൽ എത്തിയത്.
ചോദ്യം കേട്ട് മുഖമുയർത്തി നോക്കിയപ്പോൾ കള്ളച്ചിരിയുമായി മുൻപിലുള്ള ആ പൊക്കമില്ലാത്ത കുഞ്ഞിപ്പയ്യനോട് ഞാൻ പറഞ്ഞു
"ഹോസ്റ്റലിൽ താമസിക്കുന്ന എൻ്റെ കൈയ്യിൽ കാശില്ല ഫാസിൽ,വീട്ടിൽ നിന്ന് പൈസ തന്നു വിടില്ല ഹോസ്റ്റലിൽ അങ്ങനെ ഒരു നിയമമുണ്ട് , സോറി
ഞാനത് പറഞ്ഞു നിർത്തിയപ്പോൾ 
അവൻ പറഞ്ഞു 
"കൈയ്യിലുണ്ടാവുബോൾ തരണം" എന്നു പറഞ്ഞവൻ പോയി.
എൻ്റെ ചിന്ത ഈ അൻപതു പൈസ എന്തിനാണ് എന്നതായിരുന്നു.
ഒരുപാട് ആലോചിച്ചു എന്നിട്ടും ഒന്നും മനസ്സിൽ ആയില്ല. പിന്നീട് പലപ്പോഴും എൻ്റെ അരികിൽ അവൻ വന്നിരുന്നു
ഇതേ ചോദ്യം ആവർത്തിച്ചു .
അങ്ങനെ ഒരു ദിവസം അവൻെറ സംസാരം ശ്രദ്ധിച്ച അടുത്തിരുന്ന മുർഷിദ എന്ന കൂട്ടുകാരി അവനെന്താ പറഞ്ഞതെന്നു ചോദിച്ചപ്പോൾ അൻപതു പൈസ ചോദിച്ചതാണെന്നു പറഞ്ഞപ്പോൾ 
അവളാദ്യം പൊട്ടിച്ചിരിച്ചു .
അവൾക്ക് ഭ്രാന്തു പിടിച്ചോ എന്നു കരുതിയിരിക്കുബോൾ അവൾ എല്ലാവരെയും വിളിച്ചു ചേർത്തു 
കഥയറിയാതെ ഞാൻ അവളെത്തന്നെ നോക്കി ഇരുന്നു .
ചുറ്റിലും എല്ലാവരും കൂടി നിന്നപ്പോൾ
അവൾ സത്യം പറഞ്ഞു ഫാസിൽ അൻപതു പൈസ ചോദിച്ചത് ക്ളാസ് മുഴുവൻ അറിഞ്ഞു അപ്പോഴും സംഭവം മനസ്സിലാവാതെ നിന്ന എന്നോട് മുർഷിദ പറഞ്ഞു അവൻ ചോദിച്ചത് ഉമ്മയാണ് എന്ന്.
ഞാൻ ഞെട്ടിപ്പോയി എല്ലാവരും മണവാട്ടിയെപ്പോലെ ആനയിച്ചു എനിക്ക് ചുറ്റും ഒപ്പന വെച്ചു. ഹോസ്റ്റലിൽ ടീച്ചർ അറിഞ്ഞാൽ കിട്ടാവുന്ന വഴക്ക് ഓർത്തു പേടിച്ചു ഞാൻ കരഞ്ഞു എല്ലാവരും എന്നെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു.
പക്ഷേ കുട്ടികൾ ടീച്ചറോട് പറഞ്ഞപ്പോൾ ഇതൊക്കെ എന്നും ഓർക്കാനുള്ള നല്ല തമാശയാണെന്നു പറഞ്ഞു ടീച്ചറും എന്നെ കളിയാക്കി ചിരിച്ചു .അന്നു മുതൽ ഫാസിലിനോട് മിണ്ടാൻ എനിക്ക് മടിയായിരുന്നു .അവനെൻ്റെ അടുത്ത് വരുബോൾ എല്ലാവരുടേയും കണ്ണുകൾ ഞങ്ങളുടെ നേരെ വരും
ആ പത്താം ക്ളാസും ഓർമ്മകളും മറക്കാനാവില്ല.
ഇന്ന് അതൊക്കെ ഓർക്കുബോൾ മറക്കാനാവാത്ത മധുര നൊമ്പരങ്ങളായി മനസ്സിൽ പതിഞ്ഞു പോയി .................... 
രാജിരാഘവൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo