
"ഹലോ... ഇടുക്കിചേട്ടാ.. "
ഇടുക്കി : യെസ്.. പറയെടാ മുല്ലേ.. !
മുല്ലപെരിയാർ.. : അതേ ചേട്ടാ എന്താ നമുക്കുചുറ്റും നിറയെ ആളും ബഹളവും.. വാർത്തക്കാരും ചാനലുകാരും ക്യാമറക്കാരും എല്ലാം നിരന്നുനിന്ന് നമ്മുടെ പേരുകൾ ഉറക്കെ പറയുന്നുണ്ടല്ലോ.. എന്താ കാര്യം.. ?
" എന്റെ മുല്ലേ.., നമ്മളല്ലേ ഇപ്പോ നാട്ടിലെ താരം... മെലിഞ്ഞിരുന്ന നമ്മൾ ഇപ്പോ പുഷ്‌ടി വച്ചു നന്നായി..,നിറഞ്ഞു തുടുത്തെന്ന്.. ! നിന്റെ കുറെ തുടിപ്പ് തമിഴ്നാട്ടുകാർ ചോർത്തിയിട്ടും നീ പിന്നേം പിന്നെം തുടുത്തു കൊഴുക്കുന്നു.. അപ്പോ നീ എന്നിലേക്കോടി എത്തി.. ഞാൻ നിന്നെ സ്വീകരിച്ചു മാറോട് ചേർത്തു. ഇപ്പോ നീയും ഞാനും കൂടി ചേർന്നപ്പോ.. എന്റെ മാറ് വികസിച്ചു വയറ് നിറഞ്ഞു.. മുല്ലേ.. "
" അയ്യോ..! ഇനി നമ്മൾ എന്തുചെയ്യും ഇടുക്കിചേട്ടാ.. ?"
" നമ്മളൊന്നും ചെയ്യണ്ട.. മനുഷ്യൻ എന്നുപറയുന്ന ജീവിയുണ്ടിവിടെ.. അവരാ നമ്മളെ ഈ കടലുകാണിക്കാതെ തടഞ്ഞു വച്ചിരിക്കുന്നേ.. പോരാത്തതിന് നമ്മുടെ മാർഗം മുഴുവൻ ജീവികുഞ്ഞന്മാർ കൈയേറി.. അതിനാൽ ഇപ്പോ നമുക്കൊന്നും ചെയ്യാൻ പറ്റില്ല..തന്നെയുമല്ല എനിക്ക് വാതിലും ജനലും ഒന്നും ഇല്ല...!
കുറവൻ മൂപ്പനും , കുറത്തി മൂപ്പത്തിയും കൂടി എന്നെ കെട്ടി പിടിച്ചേക്കുവാ.. മുല്ലേ.. !"
കുറവൻ മൂപ്പനും , കുറത്തി മൂപ്പത്തിയും കൂടി എന്നെ കെട്ടി പിടിച്ചേക്കുവാ.. മുല്ലേ.. !"
" എനിക്ക് ശ്വാസം മുട്ടുന്നു ചേട്ടാ.. "
"സാരമില്ല.. മുല്ലേ.., നീ വേഗം ഇങ്ങുപോരെ..! എന്റെ .. അനിയൻ ചെറുതോണി താഴെയുണ്ട് അവന് വാതിലും ജനലും എല്ലാം ഉണ്ട്. അവൻ നമ്മളെ മോചിപ്പിക്കും.. അതിന് മനുഷ്യൻ വിചാരിക്കണം..എന്നാലേ നടക്കൂ... "
"ഓ.. ഇതെന്തു കഷ്‌ടമാണ് ഇടുക്കിചേട്ടാ... "
" എടി.. മുല്ലേ.. നമ്മളോണ്ടെങ്കിലേ വെളിച്ചം കിട്ടുന്ന് ... ഇല്ലേൽ മനുഷ്യൻ ഇരുട്ടിൽ തപ്പി തടയും എന്ന്.. അതിനാൽ അവര് നമ്മളെ മോചിപ്പിക്കാതെ വെറുതെ കൊതിപ്പിച്ചോണ്ടിരിക്കുവാ...എന്തിനാ വെറുതെ ഒഴുക്കി കളയുന്നെന്ന്.. നമ്മളിൽ കോടികൾ ഉണ്ടന്ന്... ! എന്തായാലും ഞാനൊന്ന് ചെറുതോണിയെ വിളിക്കട്ടെ എന്താ അവന്റെ അവസ്ഥ എന്നറിയാലോ...!!"
" എടാ.. തോണിയെ... "
" എന്നാ.. വല്ല്യേട്ടാ...."
"എന്താ നിന്റെ അവസ്ഥ... "?
"പരിതാപമാണ്.. ആരൊക്കെയോ എന്റെ വാതിലും ജനലുമെല്ലാം ഗ്രീസ് ഇട്ടു മുനിക്കി ഇപ്പോ നാറിട്ടു വയ്യ... ! എന്റെ വയറാണെൽ പൊട്ടാറായി.. വല്യേട്ടാ.. "
" അവിടെ മുല്ലേടെ കാര്യോം കഷ്‌ടമാണ്.. """
"നമ്മൾ വെറുതെ ആശിച്ചു അല്ലേ വല്യേട്ടാ... "
"നീ.. വിഷമിക്കേണ്ടടാ.. തോണിയെ.. ഞാനൊന്ന് നോക്കട്ടെ.. "
" ശരി..."
ഇടുക്കിച്ചേട്ടൻ ചുറ്റുമൊന്ന് നോക്കി. തന്റെ സൗന്ദര്യം എല്ലാരും ആവോളം ആസ്വദിക്കുന്നു. കാമറകൾ മിന്നുന്നു. ഓളങ്ങൾ നാണത്താൽ ഇളകുന്നു.. ഉയർന്നു കേൾക്കുന്ന പേർ എന്റേതും , മുല്ലേടേം , തോണീടേം തന്നെ..!
തന്റെ സ്വാതന്ത്ര്യം .., മോചനം കാണാൻ വന്നവർ.. ചുറ്റിലും. നഷ്‌ടപെടുന്നതോർത്തു മറ്റുചിലർ...കണ്ണിരൊലിപ്പിച്ച്.. !
തന്റെ സ്വാതന്ത്ര്യം .., മോചനം കാണാൻ വന്നവർ.. ചുറ്റിലും. നഷ്‌ടപെടുന്നതോർത്തു മറ്റുചിലർ...കണ്ണിരൊലിപ്പിച്ച്.. !
വയ്യ.. വയ്യ..!
കാണികളോട് ഒരു വാക്ക്.. !
"മേഘം കനിഞ്ഞാൽ നിങ്ങൾക്ക് കാഴ്ച ഒരുക്കാം..! ഇല്ലേൽ ലോകം മുഴുവൻ പ്രകാശമായി നിങ്ങളോടൊപ്പം ചേരാം... "
"എടി.. മുല്ലേ... എടാ... തോണി.. വേണ്ടടാ.. നമുക്ക് കടല് കാണണ്ട...ഈ നാട് നന്നാവട്ടെ... വെളിച്ചം ഉണ്ടാകട്ടെ.. നമുക്ക് പ്രകാശിക്കാം.. ഇവരെ നോക്കി.. പല്ലിളിക്കാം.. നമ്മൾ പാവങ്ങൾ... !
മുല്ലേ.. തോണി.. ഓക്കേ..... "
മുല്ലേ.. തോണി.. ഓക്കേ..... "
കുറവൻ മൂപ്പാ... കുറത്തി മൂപ്പത്തി.. കാത്തോണേ... !!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക