Slider

സ്ത്രീ.

0
എൻ്റെ കുഞ്ഞെവിടെ ദാസേട്ടാ
കണ്ണു തുറന്ന് ആദ്യം
തന്നെ അഞ്ജന ഹരിദാസിനോട് ചോദിച്ചത് കുഞ്ഞിനെ ആയിരുന്നു
കുഞ്ഞിനെ കിട്ടിയില്ലെന്നു പറയാൻ അയാൾക്കായില്ല
പക്ഷേ മനസ്സാക്ഷി തീരെയില്ലാത്ത അയാളുടെ അമ്മ 
സുമതി
ആ സത്യം പറഞ്ഞു
കുഞ്ഞിനെ കിട്ടിയില്ല അത് പോയി
ഞാൻ പറഞ്ഞതാ എൻ്റെ വീട്ടിൽ തന്നെ നിർത്താമെന്ന് അപ്പോൾ
ആരും എൻ്റെ വാക്കു കേട്ടില്ല
ഇവരുടെ അടുത്ത് ഒരു ശ്രദ്ധയും ഇല്ലാതെ ഇങ്ങനെ ആക്കിയില്ലേ
മകൻ്റെ കുഞ്ഞിനെ കാണാൻ ഓടിയെത്തിയതാ ഞാൻ
എന്നിട്ടിപ്പോ ഭഗവാൻ എന്നെ കൈവിട്ടു
കേട്ടതു വിശ്വാസിക്കാനാവാതെ അവൾ ഉറക്കെ കരഞ്ഞു
അവളെ സാധാനിപ്പിക്കാൻ വാക്കുകൾ ഇല്ലായിരുന്നു ആർക്കും
ഭ്രാന്തിയെ പോലെ അവൾ മാറി
കുഞ്ഞിൻ്റെ മുഖം പോലും ആരും അവളെ കാണിച്ചില്ല ,അവളുടെ ആഗ്രഹം പോലെ ആൺകുട്ടി ആയിരുന്നു
അവൾക്കായ് വീതിച്ചു നൽകിയ മണ്ണിൽ അവളുടെ കുഞ്ഞിനെ അടക്കം ചെയ്തു
മനോരോഗിയെ പോലെ അവൾ പെരുമാറി
കുഞ്ഞിനെ ചോദിച്ചു രാത്രികളിൽ ഞെട്ടിയുണർന്നു കരഞ്ഞു
അനിയത്തി അമൃതയുടെ കുഞ്ഞിനെ ലാളിക്കാൻ പോലും അവൾ സമ്മതിച്ചില്ല
സമയമെടുത്തു ഒരുപാട് അവൾ സാധാരണ നിലയിലെത്താൻ
അപ്പോഴേക്കും ദാസ് അയാളുടെ വീട്ടിൽ താമസം തുടങ്ങിയിരുന്നു
ഭാര്യയെക്കുറിച്ച് അന്വേഷിച്ചു പോലുമില്ല
ഭർത്താവിന്റെ അകൽച്ച സഹിക്കാവുന്നതിലും അപ്പുറത്തെ വേദനയായിരുന്നു അവൾക്ക്
കാത്തിരുന്നു മടുത്തപ്പോൾ അവൾ ദാസിൻ്റെ അടുത്തേക്ക് ചെന്നു
ആരൊക്കെയോ അയാളുടെ മനസ്സിൽ
വിഷം കുത്തി വച്ചിരുന്നു
കരഞ്ഞു കാലുപിടിച്ചവൾ അപേക്ഷിച്ചു തന്നെ ഉപേക്ഷിക്കരുതെന്ന്
അവളുടെ കണ്ണുനീരിനു മുൻപിൽ
അയാൾ തോൽവി സമ്മതിച്ചു
പിന്നെയും അവർ ജീവിച്ചു പ്രാർതഥനകളും വഴിപാടും നേർന്നു
പലപ്പോഴും അമ്മായി അമ്മയുടെ പരിഹാസങ്ങൾ സഹിച്ചും അവൾ ജീവിച്ചു
അവൾ വീണ്ടും ഗർഭം ധരിച്ചു
പറശ്ശിനിക്കടവു ചെന്ന് പേരു വിളിക്കാമെന്നും
ആ കുഞ്ഞിനെ ശബരിമലയ്ക്ക് കൊണ്ടു പോകാമെന്നുവരെ
നേർന്നു
ഈശ്വരൻ കൈവിട്ടില്ല അവളുടെ പ്രാർത്ഥന കേട്ടു
ഇനിയൊരമ്മയാവാൻ കഴിയില്ലെന്ന് പരിഹസിച്ചവർക്കു മുൻപിൽ അവൾ
ആ പെൺകുഞ്ഞിനെ നെഞ്ചോടു ചേർത്തു
പറശ്ശിനിക്കടവു മുത്തപ്പന്റെ നടയിൽ വെച്ച് അവൾക്കു പേരിട്ടു
മൂന്നാം ക്ളാസിൽ പഠിക്കുബോൾ അവളെ മല ചവിട്ടിച്ചു
ഇന്ന് അഞ്ജു മൂന്നു കുഞ്ഞുങ്ങളുടെ അമ്മയാണ്.
ഒരു കുഞ്ഞു മരിച്ചു പോയാൽ അത് പെണ്ണിൻ്റെ കുറ്റമായി കാണും
ഒരമ്മയും സ്വന്തം കുഞ്ഞിനെ അറിഞ്ഞു കൊണ്ട് കൊല്ലാനാവില്ല
അങ്ങനെ കൊല്ലുന്നവർ മനുഷ്യ സ്തീ ആയിരിക്കുകയുമില്ല
പ്രസവത്തെത്തുടർന്ന് കുഞ്ഞു മരിച്ചാൽ അതിന് ആ സ്ത്രീയെ കുറ്റപ്പെടുത്തി, അവളുടെ ജീവിതം കണ്ണീരിലാഴ്ത്തി അവളെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുകയല്ല വേണ്ടത് പകരം അവളെ ചേർത്തു പിടിച്ച് സാന്ത്വനിപ്പിക്കാനാവണം
കെട്ടിയോൻ മരിച്ച പെണ്ണും
കുഞ്ഞു മരിച്ച പെണ്ണും സമൂഹത്തിൽ കൊലപാതകം ചെയ്തവരെ പോലെയാണ് കാണപ്പെടുന്നത്
മരിച്ചു പോയ ആ മകനെ ഓർത്ത് ഇന്നും അവളുടെ കണ്ണു നിറയുന്നത് ആരും കാണുന്നില്ല
.......
രാജിരാഘവൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo