Slider

വിശപ്പ്

0

°°°°°°°°
ചോറ് വയ്ക്കാൻ അരി ഉണ്ടായിരുന്നിട്ടും വെയ്ക്കുവാൻ മടിച്ച് അങ്ങനെ ഫോണും നോക്കി ഇരിക്കുബോഴാണ് ബന്ധത്തിലുള്ള
ആ അമ്മൂമ്മ വന്നത്. എപ്പോൾ വന്നാലും അമ്മ ഭക്ഷണം കഴിപ്പിക്കാതെ അമ്മമ്മയെ തിരിച്ചയക്കാറില്ല. അങ്ങനെ ഇന്ന് നല്ല വിശപ്പോടെ വന്നു ചോറ് ചോദിച്ചപ്പോൾ അരി ഉണ്ടായിരുന്നിട്ടും ചോറ് വെയ്ക്കാൻ മടിച്ചതോർത്ത് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. അച്ഛൻ എന്നും പറയും ഒരാൾക്ക്‌ ഉള്ള ചോറ് എന്നും കലത്തിൽ കരുതിയിരിക്കണമെന്ന്.
അത് കേൾക്കുബോൾ ഒരിക്കൽ പോലും അങ്ങനെ ആരു വരാൻ എന്ന് ഞാൻ ചിന്തിക്കും.
പക്ഷേ എൻ്റെ വീട്ടിൽ വന്നാൽ വയറു നിറച്ചു ഭക്ഷണം കഴിക്കാമെന്ന അമ്മമ്മയുടെ പ്രതീക്ഷയുടെ വൻ മരത്തിൽ ഞാൻ മഴു കൊണ്ട് ആയിരം തവണ വെട്ടിയെന്ന് എനിക്ക് തന്നെ തോന്നി. പെട്ടെന്ന് ചായയും വച്ച് ,അവലും നനച്ച് ഞാൻ നൽകി. അവരത് കഴിക്കുന്നതിനിടയിൽ മക്കൾ ഉച്ചയ്ക്ക് ഭക്ഷണം പാകം ചെയ്യുകയില്ലെന്നുമൊക്കെ പറഞ്ഞു.
അറുപത് കഴിഞ്ഞ അമ്മയ്ക്ക് ഉച്ച ഭക്ഷണം നൽകാത്ത മക്കൾ,പ്രായമായവരെ കുട്ടികളെ പോലെ പരിചരിക്കേണ്ടവർ അവഗണിക്കുന്നു.
അവൽ കഴിച്ചു കഴിഞ്ഞു അമ്മമ്മ പറഞ്ഞു
"ഇപ്പോഴാ മോളെ ആശ്വാസം ആയത് "
അത് കേട്ടപ്പോൾ എൻ്റെ ഉള്ളു പിടഞ്ഞു.
പോകാനൊരുങ്ങിയ അമ്മമ്മയെ ഞാൻ തടഞ്ഞു.ഓരോന്നും സംസാരിച്ചു. പെട്ടെന്ന് തന്നെ കഞ്ഞിയും, മുട്ട ഓംലെറ്റും ആക്കി അതും കഴിപ്പിച്ചതിന് ശേഷമാണ് അമ്മമ്മയെ ഞാൻ പോകാൻ അനുവദിച്ചത്.
പ്രായമായവരെ പട്ടിണിക്കിട്ട് കൊല്ലാക്കൊല ചെയ്യുന്നതെന്തിനാണ്.അവർ ഒരിക്കലും ഭാരമല്ല.നമ്മൾ ഇന്ന് ഇങ്ങനെ ജീവിക്കുന്നത് അവർ കഷ്ടപ്പെട്ടത് കാരണമാണ്.
അവരെ സന്തോഷിപ്പിക്കുവാൻ വില കൂടിയ സമ്മാനങ്ങൾ വേണ്ട.അടുത്തിരുന്ന് സ്നേഹത്തോടെ രണ്ടു വാക്ക് പറഞ്ഞാൽ മതി. എത്ര തന്നെ എഴുതപ്പെട്ടാലും പിന്നെയും പിന്നെയും ഒരായിരം അച്ഛനമ്മമാർ ഇങ്ങനെ വിശന്നു അലയുന്നുണ്ടാവാം.കിടപ്പിലായവർ ചിലപ്പോൾ വറ്റി വരണ്ട തൊണ്ടക്കുഴിയിൽ ഒരിറ്റു ദാഹനീർ കിട്ടാതെ പിടഞ്ഞൊടുങ്ങി,പുഴുവരിച്ചഴുകിയിട്ടുണ്ടാവും.
മനുഷ്യ ജന്മങ്ങളുടെ തെറ്റുകളുടെ യാത്ര ഇതെങ്ങോട്ടാണ്.രക്ത ബന്ധങ്ങൾ വെള്ളത്തിൽ വരച്ച ചിത്രം മാത്രം................
രാജിരാഘവൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo