നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നേരിന്റെ നേർക്കാഴ്ച

Image may contain: Jolly Chakramakkil, eyeglasses, beard and closeup
( ജോളി ചക്രമാക്കിൽ )
നേരിന്റെ നേർകാഴ്ചയിൽ
ഒരുമാത്രയെൻ സജലമിഴികൾ
ഉടക്കിയൊരുടലിന്റെ
അതിർവരമ്പുകൾ ഭേദിച്ചൊരോർമ്മ
പഴയൊരു സ്വപ്നത്തിൻ ചിറക് മുളപ്പിച്ചൂ വീണ്ടും .
ഇനിയിങ്ങു വരാത്തൊരാ
കൊഴിഞ്ഞ പകലിന്റെ
തുടർച്ചയിൽ പൂത്തുലഞ്ഞൊരാ
ഈറൻ സന്ധ്യയിൽ
സ്വേദകണങ്ങളാൽ മേനിയുഴിഞ്ഞൊരാ
നിമിഷങ്ങൾ
ചന്ദനക്കുറി കുതിർന്നതും
കുപ്പിവളയുടഞ്ഞതും
കിതപ്പാറി നിശ്ചലമായി.
ഓർമ്മകളെ കരിവള ചാർത്തി
ദു:ഖസ്മൃതികളിന്ന് നിറം വാർന്നു
ഹൃദയം നുറുങ്ങുന്നൊരു വേദനയാവുന്നു..
2019 - 11 - 02
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot