Slider

പടപ്പുറപ്പാട്

0
Image may contain: 1 person
മുഖത്ത് കടുത്ത ചായക്കൂട്ടുകളോരോന്നായി മുഖമെഴുത്തുകാരൻ വിശ്വൻ ശ്രദ്ധയോടെ വരച്ചു കൊണ്ടിരുന്നപ്പോൾ, കോലധാരി വിഷ്ണുവിന്റെ നെഞ്ചിലെ ആന്തൽ കെട്ടടങ്ങിയിരുന്നില്ല .. ആ ഓർമ്മയിൽ അയാൾ തലയൊന്നു കുലുക്കി .. അതു കണ്ട് വിശ്വന് ദേഷ്യം വന്നു .അയാൾ പറഞ്ഞു ,
" അനങ്ങാതെ ഇരിക്കാൻ വയ്യേ ? കുറേ നേരമായി തലയനക്കുന്നു .ഇങ്ങനെയാ ണെങ്കിൽ എനിക്കു വയ്യാ മുഖമെഴുതാൻ" ..
അതോടെ വിഷ്ണു സ്വന്തം ചിന്തകളെ വരിഞ്ഞു കെട്ടി മനസിന്റെ ഒരു കോണിലേക്ക് തള്ളാൻ ഒരു ശ്രമം നടത്തി . ..എങ്കിലും ഇടക്കിടെ ചിന്തകൾ മനസ്സിന്റെ കുരുക്കഴിച്ച് പുറത്തേക്ക് വരാൻ തുടങ്ങി .
രാത്രിയിൽ തോറ്റം ചൊല്ലിക്കൊണ്ടിരുന്നപ്പോഴാണ് ആ മുഖം ആൾക്കൂട്ട ത്തിനിടയിൽ കണ്ടത് .. അയാൾ തന്നെ .. വിഷ്ണു സൂക്ഷിച്ചു നോക്കി യത് അയാൾ കണ്ടില്ല... കാലം കോറിയിട്ട മാറ്റങ്ങൾ അയാളിൽ തെളി ഞ്ഞിരുന്നു .മുഖത്ത് വർഷങ്ങളുടെ പഴക്കം, ചുളിവുകളായി രൂപാന്തര പ്പെട്ടിരുന്നു .തലമുടി ഏറിയ പങ്കും നരച്ചിരിക്കുന്നുണ്ട് . നീണ്ട ഇരുപത്തി രണ്ടു വർഷങ്ങൾ വരുത്തിയ മാറ്റങ്ങൾ .എങ്കിലും മുഖത്തെ ക്രൂരഭാവ ത്തിനു മാത്രം ഒട്ടും മാറ്റം വന്നിട്ടില്ല .വിഷ്ണു പിന്നെയും ശിരസിളക്കി.. .കടും ഓറഞ്ചിൽ കണ്ണിനു ചുറ്റും കറുപ്പു നിറം തേച്ചു കൊണ്ടിരുന്ന വിശ്വേട്ടൻ ദേഷ്യം കൊണ്ട് മുരടനക്കി .വിഷ്ണു മൂർത്തി ഭാവത്തിന് തിളക്കമേകാൻ വിശ്വേട്ടന്റെ മുഖമെഴുത്ത് കുറച്ചൊന്നുമല്ല സഹായിക്കു ന്നത്.
പന്ത്രണ്ടു വർഷമായി തെയ്യമാടാൻ തുടങ്ങിയിട്ട് .ഹിരണ്യകശിപുവിന്റെ കുടൽ കീറി കുടൽമാല വലിച്ചൂരിയെടുത്ത പ്രതികാര ദാഹി ,മഹാവിഷ്ണുവിന്റെ നാലാമവതാരമായ നരസിംഹം ആണ് തന്റെ ഇഷ്ട ദൈവമായ വിഷ്ണു മൂർത്തി ..മുഖമെഴുതിക്കഴിഞ്ഞാൽ പിന്നെ അരയിൽ കുരുത്തോല കൊണ്ടുള്ള ഒട ചുറ്റി ആടയാഭരണങ്ങളണിഞ്ഞ് കൈയിൽ കുരുത്തോലപ്പൂവേന്തി മേളത്തിനൊപ്പിച്ച് ചുവടു വെക്കും .
.
സ്കൂളിൽ പഠിക്കുന്ന സമയത്ത് ആഗ്രഹം കൊണ്ട് കളരി അഭ്യസിച്ചിരു ന്നു .കളരി ആശാനായിരുന്നു വാസുദേവക്കുറുപ്പ് ...കളരിയിൽ വിനയ നൊപ്പമായിരുന്നു പോയിരുന്നത് .പഠിച്ച അഭ്യാസങ്ങൾ വഴി നീളെ പ്രയോഗിച്ചാവും രണ്ടു പേരും തിരിച്ചു വരിക .വീട്ടിലെത്തി യാൽ ബാക്കി അഭ്യാ സം അനിയൻ ഗോകുലിനോടാവും .
കൗമാരത്തിലെ കുറുമ്പും കുസൃതിയുമായി ജീവിതം മുന്നോട്ടു നീങ്ങു മ്പോഴായിരുന്നു, ജീവിതത്തെ ആകെ മാറ്റി മറിച്ചു കൊണ്ട് അച്ഛനു തളർവാതം വന്നു കിടപ്പിലാവുന്നത് . . അച്ഛൻ തെയ്യം കലാകാരനായ കുട്ടിക്കൃഷ്ണൻ ,വിഷ്ണു മൂർത്തി അന്ന് അച്ഛനായിരുന്നു ആടിക്കൊ ണ്ടിരുന്നത് .
'
വീട്ടിൽ കഷ്ടപ്പാടുകൾ നടമാടിക്കൊണ്ടിരുന്ന കാലം .ജീവിതം മുന്നോട്ടു കൊണ്ടു പോവാൻ വേണ്ടിയാണ് പതിനഞ്ചാം വയസിൽ കോലം കെട്ടി യാടാൻ തുടങ്ങിയത് ..എങ്കിലും ആശാൻ ഫീസില്ലാതെ പഠിപ്പിക്കുന്നതു കൊണ്ട് കളരി പഠിത്തം ഉപേക്ഷിച്ചില്ല .
വിനയനില്ലാത്തതു കൊണ്ട് ഒന്നു സംശയിച്ചാണ് അന്നു കളരിയിലെത്തിയത് .ഏറെ നേരമായിട്ടും ആരെയും കാണാഞ്ഞ് തിരിച്ചു നടക്കാനൊരുങ്ങുമ്പോഴാണ് ആശാന്റെ വിളി .
"അങ്ങനങ്ങു പോയാലോ ? അകത്ത് കടന്നിരിക്കൂ" .
അതും പറഞ്ഞ് ആശാൻ അകത്തേക്കു പോയി .കുറച്ചു കഴിഞ്ഞ് ധൃതിയിൽ വന്നിട്ട് പറഞ്ഞു .
"ഇനിയിന്നാരെയും കളരി പഠിപ്പിക്കാൻ വയ്യ .നീയാ വാതിലടച്ചിട്ട് ഇങ്ങോട്ട് വന്നേ" .
വാതിലടച്ചു തിരിഞ്ഞപ്പോൾ ആശാന് ഇതുവരെ കാണാത്തൊരു ഭാവം .പെട്ടെന്ന് തന്നെ കടന്ന് പിടിച്ച് ഉമ്മവെക്കാൻ തുടങ്ങി .അരുതാത്തതെന്തോ സംഭവിക്കുന്നത് ഉൾഭയത്തോ ടെ അറിഞ്ഞു .ആശാനെ എതിർക്കാൻ പേടിയായിരു ന്നു .അടഞ്ഞ വാതിലിനു പിന്നിൽ അന്നത്തെ പതിനാലുകാരൻ അനുഭവിച്ചത് ആരും അറിഞ്ഞില്ല .ആരോടും പറയാൻ വയ്യാതെ തീ തിന്നുറങ്ങിയ നാളുകൾ .
കളരിയിലേക്കു പോകാൻ മടി കാണിക്കുമ്പോഴൊക്കെ ആശാൻ ആരെയെങ്കിലും പറഞ്ഞയച്ച് വിളിപ്പിക്കുമായിരുന്നു .അന്നത്തെ സംഭവം പലയിടത്തു വെച്ചും അരങ്ങേ റി ..വിജനമായ പാതയോരത്തെ കുറ്റിക്കാട്ടിലോ ആൾ താമസമില്ലാത്ത പരിസരങ്ങളിലെ ഇടവഴിയിലും അയാൾ തന്നെ ഭീഷണിപ്പെടുത്തി കൊണ്ടുപോയി .അരുതായ്മകളുടെ ആവർ ത്തനമായി എന്റെ ജീവിതം മാറി .ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ദിനങ്ങളാ യിരുന്നു അവ .
ഒരു നട്ടുച്ച നേരത്ത് പച്ചക്കറി വാങ്ങാൻ നിന്ന എന്നെ അയാൾ നിർബ ന്ധമായി വിളിച്ചു കൊണ്ടു പോയി .അടുത്തുള്ള ക്ഷേത്രത്തിന്റെ ചുറ്റു മതിലിനുള്ളിലെ കാട്ടിലേക്ക് .ഭയന്ന് വിറച്ച് അയാളോടു കെഞ്ചി .
"ആശാനേ അമ്മ പച്ചക്കറിക്ക് കാത്ത് നിക്കുവാ .എനിക്കിഷ്ടല്ല ഇതൊന്നും .ഞാൻ പോകുവാ" .
"നീ ഞാൻ പറഞ്ഞതു കേട്ടാ മതി .ഇല്ലെങ്കി എല്ലാവരോടും പറയും നമ്മൾ തമ്മിലു ള്ളത് .പറയുന്നത് അനുസരിച്ചാൽ ഇങ്ങനെ അടിച്ചു പൊളിച്ചു ജീവിക്കാം ".
എന്നെ പിടിച്ചു വലിച്ച് ആരുടെയും നോട്ടമെത്താത്തയിടത്ത് വെച്ച് അയാൾ എന്റെ വസ്ത്രങ്ങളഴിപ്പിച്ചു .സ്വയം നഗ്നനായി .ആ നേരത്താണ് രണ്ടു മുന്നു പേർ അതുവഴി വന്നത് .ഞങ്ങളെ കണ്ടതും അസഭ്യ വർഷ മായിരുന്നു .ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, രണ്ടു പേരെയും പിടിച്ചു കെട്ടിയിട്ടു .അ പ്പോഴേക്കും വഴിപോക്കർ വന്നു തുടങ്ങിയി രുന്നു .സങ്കടവും നാണക്കേടും കൊണ്ട് ഞാൻ കരഞ്ഞു കൊണ്ടേയിരുന്നു .
"നായിന്റെ മക്കളേ വേറെ ഒരു സ്ഥലവും കണ്ടില്ലേ നിനക്കൊക്കെ "
എന്നും പറഞ്ഞ്.രണ്ടു പേരുടെയും കരണത്ത് മാറി മാറി അടിച്ചു .കൈകൾ പുറകിലേക്ക് ചേർത്ത് ബന്ധിച്ചിരുന്നു .ഉറക്കെ നിലവിളിക്കു കയല്ലാതെ മറ്റൊന്നും തന്നെ ചെയ്യാനാ യില്ലായിരുന്നു .വൈകുന്നേരം വരെ അതേ നിൽപ് .പിന്നെ പോലീസ് വന്ന് ജീപ്പിൽ കയറ്റി സ്റ്റേഷനി ലേക്കു കൊണ്ടു പോയി .വിവരമറിഞ്ഞ് നിലവിളിച്ച് അമ്മ ഓടി വന്നു .ആ രുടെയൊക്കെയോ കൈയും കാലും പിടിച്ച് എന്നെ പുറത്തിറക്കി .പ്രായപൂർത്തി ആവാത്തതു കൊണ്ട് എന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തില്ലായിരുന്നു .
ഓർമ്മകൾ മനസ്സിന്റെ ഭിത്തിയെ കാർന്നു തുടങ്ങിയപ്പോൾ ആ വേദനയിൽ ഒന്നു പുളഞ്ഞു ..മുഖത്തെഴുത്ത് പൂർത്തിയായിരിക്കുന്നു .ഒടയും ആടയാഭരണങ്ങളുമണിഞ്ഞ് കാവിന്റെ മുറ്റത്ത് മേളത്തിനൊപ്പിച്ച് ചുവടുവെക്കാൻ തുടങ്ങി .അപ്പോഴും മനസ് അയാളെ ഗതകാലത്തിലേക്ക് വലിച്ചു കൊണ്ടു പോകുന്നുണ്ടായിരുന്നു..
ആ ദിവസം അച്ഛന്റെയും അമ്മയുടെയും മുന്നിലേക്കു പോകാനാവാതെ
എവിടെയൊക്കെയോ കറങ്ങി നടന്നു .തെറ്റുകാരനല്ലെന്ന് മനസിനു ബോധ്യമുണ്ടാ യിരുന്നെങ്കിലും അമ്മയോട് ഒരു തുറന്നു പറച്ചിൽ അത്യാ വശ്യമാണെന്നു തോന്നി. .എ ങ്കിലും ധൈര്യമില്ലായിരുന്നു അമ്മയെ അഭിമുഖീകരിക്കാൻ .പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ എന്റെ മുഖ ത്ത് നോക്കി അമ്മ കണ്ണീരോടെ പറഞ്ഞത് ഇപ്പോഴും നെഞ്ചിൽ എരി യുന്ന കനലായിരിപ്പുണ്ട്. ആ വാക്കുകൾ ഇന്നും എന്റെയുള്ളിൽ നീറിപ്പുകയുന്നുണ്ട് .
"നീയങ്ങോട്ടു വരരുത് .എന്റെയും നിന്റെ അച്ഛന്റെയും മുഖത്ത് കാർക്കി ച്ചു തുപ്പിയവനാണ് നീ"..
ഞാൻ കരഞ്ഞു കൊണ്ടു പറഞ്ഞു
"ഇല്ലമ്മേ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ".
പക്ഷേ അമ്മ ഒന്നും ചെവിക്കൊള്ളാൻ തയ്യാറല്ലായിരുന്നു .അമ്മയുടെ കൈയിൽ പിടിക്കാനോങ്ങിയ എന്റെ കൈകൾ തട്ടിയെറിഞ്ഞ് തലയും താഴ്ത്തി കണ്ണും തുടച്ച് പോവുന്നത് മനസിൽ കുന്നോളം ഭാരം പേറി നോക്കി നിന്നു .സങ്കടക്കടലിന് ആഴമുണ്ടായിരുന്നെങ്കിൽ അതൊരു നിലയില്ലാക്കയത്തിൽ ഒടുങ്ങിയേനെ .ആ ദിവസം ഞാൻ വീഴ്ത്തിയ കണ്ണീർ അത്രത്തോളമായിരുന്നു.
പിറ്റേന്ന് അമ്മയെ പറഞ്ഞു മനസിലാക്കണമെന്നോർത്താണ് അങ്ങാട്ടേക്കു പോകരുതെ ന്നു വിലക്കുണ്ടായിട്ടും രാവിലെ ഇറങ്ങിയത് .വഴിയിൽ വെച്ച് അടുത്ത വീട്ടിലെ രാജേട്ടനെ കണ്ടതും അയാൾ പറഞ്ഞു ,
"നിന്നെ അന്വേഷിച്ചു തന്നെയാണ് ഞാനിറങ്ങിയത് .വന്നേ"
രാജേട്ടൻ വീട്ടിലേക്കായിരുന്നു കൂട്ടിക്കൊണ്ടു പോയത് .ദൂരെ നിന്നു തന്നെ കണ്ടു വീട്ടിനു മുന്നിലെ ആൾക്കൂട്ടം . എന്റെ കൈയിൽ മുറുകെ പ്പിടിച്ചിരുന്ന രാജേട്ടന്റെ കൈ ഒന്നു കൂടി മുറുകുന്നത് ഞാനറിഞ്ഞു .
ആളുകൾക്കിടയിലൂടെ അകത്തെത്തിയപ്പോൾ കണ്ട കാഴ്ച എന്നെ ഞടുക്കിക്കള ഞ്ഞു ..കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന അച്ഛൻ ... ഉത്തരത്തിൽ തൂങ്ങിയാടുന്ന അമ്മ. ഏറെ സമയത്തിനു ശേഷം സ്വബോധം വീണ്ടെടുത്തപ്പോൾ ആദ്യം അന്വേഷിച്ചത് അനിയൻ ഗോകുലിനെ പറ്റിയായിരുന്നു . അകത്തെ മുറിയിൽ പേടിച്ചരണ്ട് കരഞ്ഞ് കൊണ്ടിരിക്കുന്ന അവനെ കണ്ട എന്റെ ചങ്കു തകർന്നു പോയി .തെറ്റുകാരനല്ലാതിരു ന്നിട്ടും മറ്റുള്ളവരുടെ മുന്നിൽ കുറ്റവാളി ആയി മാറി .അതിനു ശേഷം ഞാൻ അനുഭവിച്ചു തീർത്ത മാനസികവ്യഥകൾ.ഗോകുലിനെയും നെഞ്ചോട് ചേർത്ത് മാമന്റെ വീട്ടിലേക്കു താമസം മാറ്റി.. കൗമാരത്തിൽ അനുഭവിക്കേണ്ടി വന്ന അനാഥത്വം .
ചിന്തകൾക്കു തീവ്രതയേറിയപ്പോൾ വിഷ്ണുവിൽ രൗദ്രഭാവം ഉടലെടുത്തു ... നരസിംഹമൂർത്തി അയാളിൽ കത്തിപ്പടർന്നു .. അയാൾ ഉറക്കെ ഒന്നലറി ... മേളം ഉച്ചസ്ഥായിയിലേക്കു കുതിച്ചുകൊണ്ടിരുന്നു .. ചുവടുകൾക്കു വേഗം കൂടി വന്നു .. ചുറ്റും കൂടിയ ജനങ്ങൾ താളം പിടിച്ചു കൊണ്ടിരുന്നു .ആൾക്കൂട്ടത്തിന്റെ മുൻനിരയിൽ നിന്നു താളം പിടിക്കുന്ന വാസുദേവക്കുറുപ്പിലേക്ക് വിഷ്ണുവിന്റെ നോട്ടം പതിഞ്ഞു .വല്ലാത്തൊരാവേശത്തോടെ മുന്നോട്ടു ചുവടു വെച്ച് കുനിഞ്ഞ് വാസുദേവക്കുറുപ്പിനെ പിടിച്ചു പീഠത്തിൽക്കിടത്തി.. ഞൊടി നേരം കൊണ്ട് തന്റെ പൊയ് നഖം അയാളുടെ വയറ്റിലേക്കാഴ്ത്തിയിറക്കി.. രക്തം കനിഞ്ഞു തുടങ്ങിയപ്പോൾ രണ്ടു കൈകൾ കൊണ്ടും കുടൽ വലിച്ചു കീറി .. വയറ്റിൽ നിന്ന് ചോര ഒഴുകിത്തുടങ്ങിയപ്പോൾ വിഷ്ണു അലറിക്കൊണ്ട് കുടൽമാല പുറത്തെടുത്തു .... എന്നിട്ട് വീണ്ടും ഉച്ച ത്തിൽ അലറി .ആ അലർച്ചയിൽ നടുങ്ങി ,ജനങ്ങൾ പ്രതികരിക്കാൻ മറന്നു പോയതു പോലെ നിന്നു .. കുറുപ്പിന്റെ കുടൽമാലയൂരി വിഷ്ണു മാലയണിയുന്നത് അവർ നോക്കി നിന്നു .. വിഷ്ണു വീണ്ടും അലറി ,പിന്നെ തളർന്ന് താഴേക്കു വീണു .
നീതി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo