Slider

ഒറ്റമോൾ

0
Image may contain: 1 person
ബസിറങ്ങിയ രാമൻ മൂസ ഹാജിയുടെ വീടു ലക്ഷ്യമായി നടന്നു ..അല്ല ഓടുകയായിരുന്നു ..
മൂസ ഹാജിയുടെ വർഷങ്ങളായുള്ള പണിക്കാരനാണ് രാമനും ഭാര്യാ ചന്ദ്രികയും ഇപ്പോൾ ഒരാഴ്ചയായി രാമനും ഭാര്യയും ആശുപത്രിയിലാണ് ....രാമന്റെയും ചന്ദ്രികയുടെയും ഏക മകൾ അഞ്ചു വയസുകാരി ലക്ഷ്മി ആശുപത്രിയിലാണ് .
ആദ്യം തൊട്ടടുത്ത ഗവൺ മെന്റ് ആശുപത്രിയിൽ ആയിരുന്നു ...അവിടെ നിന്നും കുറവില്ലാതെ ടൗണിലുള്ള
ആശുപത്രിയിലാക്കി .അപ്പോഴാണ് അറിയുന്നത് മഞ്ഞപ്പിത്തം ആണെന്ന് .ഇപ്പോൾ കൂടുതലാണ് ..ഇപ്പോൾ ഒരുപാടു പൈസ ചിലവായി .മോളുടെ ആകെയുണ്ടായ സമ്പാദ്യം മൂക്കുത്തി പോലും വിറ്റു .ഇനിയും ഇരുപത്തയ്യായിരം രൂപ കൂടി കെട്ടിവെക്കണമെന്ന പറയുന്നേ ...മഞ്ഞപ്പിത്തം കരളിനെ ബാധിച്ചിരുന്നു .
ആ വലിയ ഗേറ്റ് കടന്നു രാമൻ മൂസ ഹാജിയുടെ വീടിന്റെ പിന്നാമ്പുറത്തേക്കു ചെന്നു .മുറ്റത്ത്‌ കുറച്ചു വണ്ടികളൊക്കെ കിടക്കുന്നുണ്ട് .അകത്തു തിക്കും തിരക്കും ആണെന്നെ തോനുന്നു .
'' അല്ലാ ഇതാര് രാമാൻ ചേട്ടനോ എപ്പോൾ വന്നു . മോൾക്ക് സുഖമായോ ചന്ദ്രിക എന്തേ '' പണിക്കാരി കദീജ ചോദിച്ചു .
'' ഇല്ല ഇപ്പോൾ ടൗണിലുള്ള ആശുപത്രിയില ചന്ദ്രിക മോളുടെ അടുത്താ... ഇനിക്ക് ഹാജ്യാരെ ഒന്നു കാണണം ''

ഹാജിയാർ അകത്തുണ്ട് കുടുംബക്കാർ എല്ലാവരും ഉണ്ട് ഇന്നു നമ്മുടെ മിന്നൂസിന്റെ ബർത് ഡേ യാ കദീജ പറഞ്ഞു ..
മിന്നൂസ് ഹാജിയാരുടെ മകളുടെ മകളാണ് ...ലക്ഷിമിയും മിന്നൂസും ഒരേ പ്രായമാണ് .
''എന്തോരം സ്വർണാ മോൾക് കിട്ടേക്കണേ ...ഒരുപാടു കുപ്പായങ്ങൾ കളിപ്പാട്ടങ്ങൾ'' കദീജ രഹസ്യം പോലെ രാമനോട് പറഞ്ഞു .
രാമന് അതു കേൾക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല .
''ഇനിക്ക് ഹാജ്യാരെ കാണണം '' രാമൻ കദീജയോടെ പറഞ്ഞു .
ആ ഞാൻ പറയാം എന്നും പറഞ്ഞു കദീജ അകത്തേക്ക് പോയി .
"കുറച്ചു കഴിഞ്ഞു വരാന് പറഞ്ഞു "" ഇതും പറഞ്ഞു കുറച്ചു മിട്ടായി രാമനെ കൊടുത്തു കദീജ പോയി
കയ്യിലിരുന്ന മിട്ടായിലേക്കെ രാമൻ നോക്കി .രാമന്റെ ചങ്കു പിടഞ്ഞു ...രാമന്റെ ദുഃഖം കണ്ണീരായി ഒലിച്ചിറങ്ങി
സമയം ഒരുപാടു കഴിഞ്ഞു രാമൻ കാർപോർച്ചിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഇരുന്നിട്ട് ഇരിപ്പുറക്കുന്നുണ്ടായില്ല ...
കുറച്ചു കഴിഞ്ഞപ്പോൾ ആരോടോ ഫോണിൽ കൂടി സംസാരിച്ചു ഹാജിയാർ പുറത്തേക്കു വന്നു .
രാമൻ ഓടി ഹാജിയാരുടെ അടുത്തെത്തി
"എന്താ രാമാ" ഫോൺ കട്ട് ചെയ്തു ഹാജിയാർ ചോദിച്ചു
''മോൾക്ക് കൂടുതലാ ഹാജ്യാരെ ഇപ്പോൾ ടൗണിലുള്ള ആശുപത്രിയിലാ പെട്ടന്നു ഇരുപത്തയ്യായിരം രൂപ കൂടി കെട്ടി വെക്കണമെന്ന അവർ പറയുന്നേ" രാമൻ ഒറ്റ ശാസത്തിൽ പറഞ്ഞു
കടമായിട്ട് കുറച്ചു പൈസ തരണം ഞാൻ വീട്ടിക്കോളം .
'' ഇരുപത്തയ്യായിരമോ എന്താ രാമാ ഈ പറയുന്നേ രാമനാറിയാലോ ഇവിടത്തെ കാര്യങ്ങൾ തേങ്ങക്കൊക്കെ വിലയില്ലാണ്ടായി''
'' ഹാജ്യാര് കനിയണം ചോദിക്കാൻ ഇനി വേറെ ആളില്ല'' രാമൻ കൈകൂപ്പി പറഞ്ഞു .''ജീവിത കാലം മുഴുവനും ഇവിടെ പണിയെടുത്തെങ്കിലും വീട്ടിക്കൊള്ളാം
ഞാനൊന്ന് നോക്കട്ടെ '' എന്നും പറഞ്ഞു ഹാജ്യാര് അകത്തോട്ടു പോയി
കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു നൂറിന്റെ അഞ്ചു നോട്ടുകൾ രാമന്റെ കയ്യിൽ കൊടുത്തു ''ഇതു വെച്ചോ കടമായി കൂട്ടണ്ട '' എന്തെങ്കിലും വഴിയുണ്ടോന്ന് ഞാനൊന്ന് നോക്കട്ടെ ..അതും പറഞ്ഞു ഹാജിയാർ അകത്തേക്കു പോയി ...
രാമന്റെ ഹൃദയം തകർന്നു ഇനി എന്തു ചെയ്യാനാ ആകെയുള്ള പ്രതീക്ഷ ആയിരുന്നു ഹാജിയാർ.
*******************************
ഈ സമയത്തു കവലയിലുള്ള ഒരു ക്ലബിന്റെ ഒരാഴ്ചക്ക് ശേഷമുള്ള അഞ്ചം വാർഷികതെ കുറിച്ച് ഒരു കൂട്ടം ആളുകളുടെ ചർച്ച ആയിരുന്നു .
"പ്രോഗ്രാംപ്രോഗ്രാം നമുക്ക് തകർക്കണം കഴിഞ്ഞ വര്ഷം നടത്തതിനെക്കാളും കൂടുതൽ പരിപാടി നടത്തണം" ഹരി പറഞ്ഞു .
"എങ്ങിനെ നടുത്തുമെന്ന പറയുന്നേ" മുനീർ ചോദിച്ചു .
"
എല്ലാ വർഷത്തെ പോലെയും നമുക്ക് പിരിവു നടത്താം പറ്റിയാൽ ടൗണിൽ നിന്നു സ്പോൺസർ മാരെ പിടിക്കാം" ജമാൽ പറഞ്ഞു
"എങ്ങിനെ പിരിവു നടത്തിയാലും കിട്ടുന്നതിന് ഒരു പരിധിയുണ്ട് " ഹരി പറഞ്ഞു
"പിന്നെ ഒരു പണിയുണ്ട് നിങ്ങളും കൂടി സഹകരിച്ചാൽ പരിപാടി നമുക്ക് ഗംഭീര മാക്കാം" മുനീർ എന്തോ ആലോചനയോടെ പറഞ്ഞു ...
'' എന്തു പണി ''ജമാൽ ചോദിച്ചു . എല്ലാവരും അവന്റെ മുഖത്തേക്ക് നോക്കി .
********************
ഇന്നു ക്ലബിന്റെ വാർഷികമാണ് കവലയോടെ ചേർന്നുള്ള ഗ്രൗണ്ടിൽ ആളുകൾ വന്നു തുടങ്ങിയിരുന്നു
പരിപാടി തുടങ്ങി ...സ്റ്റേജിലുള്ള അഞ്ചു ഇരിപ്പിടത്തിൽ ഒരാൾ ഹാജിയാർ ആയിരുന്നു ...
അധ്യക്ഷൻ പ്രസംഗം തുടങ്ങി .....
"അടുത്തതായി രണ്ടു വാക്കു പറയാൻ നമ്മുടെ നാടിനും നാട്ടുകാർക്കും എപ്പോഴും സഹായ ഹസ്തങ്ങൾ ചെയുന്ന മൂസ ഹാജിയെ ക്ഷണിക്കുന്നു" ..
'' എന്നാലും മുനീറെ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു '' നിന്റെ ബുന്ദി അപാരം തന്നെ ഹരി മുനീറിനോട് പറഞ്ഞു .
"അതെയതെ" ജമാലും കൂടെയുള്ളവരും അതു ശരി വെച്ചു..
"സ്റ്റേജിൽ ഒരു സീറ്റ് കൊടുക്കാമെന്ന് പറഞ്ഞപ്പോൾ ഇരുപത്തയ്യായിരമല്ലേ ഇങ്ങു പോന്നെ" ...ഹരി പറഞ്ഞു
ക്ലബിന്റെ നോട്ടീസ് എടുത്തു ജമാൽ പതിയെ വായിച്ചു ...വടം വലി മത്സരം ഒന്നാം സമ്മാനം ഇരുപതിനായിരം രൂപ ......ബ്രാക്കറ്റിൽ മൂസ ഹാജി .....
ഈ സമയത്തു ഒരു വാഹനം ആളുകളുടെ ഇടയിൽ കൂടി രാമന്റെ വീട് ലക്ഷ്യമാക്കി പോകുന്നുണ്ടായിരുന്നു .
അതിൽ മരവിച്ച മനസുമായി രാമനും ഭാര്യ ചന്ദ്രികയും പിന്നെ അവരുടെ ഏക മകൾ ലക്ഷിമിയുടെ ചലനമറ്റ ശരീരവും ഉണ്ടായിരുന്നു
.............റഹീം......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo