::
(ഗിരി ബി വാരിയർ)
*******************
(ഗിരി ബി വാരിയർ)
*******************
പച്ചപ്പട്ടുപരവതാനി വിരിച്ച നെൽപാടങ്ങളും
തിങ്ങിനിറഞ്ഞു നിൽക്കും കേരവൃക്ഷങ്ങളും
കായലും കടലും പുഴയും നദിയും തടാകവും
ഒത്തുചേർന്നയെൻ സ്വപ്നസുന്ദര കേരളം
തിങ്ങിനിറഞ്ഞു നിൽക്കും കേരവൃക്ഷങ്ങളും
കായലും കടലും പുഴയും നദിയും തടാകവും
ഒത്തുചേർന്നയെൻ സ്വപ്നസുന്ദര കേരളം
തലയുയർത്തി നിൽക്കും സഹ്യന്റെ പ്രൌഡിയും
ഭാരതപ്പുഴപോൽ വിശാലമാം ഹൃദയവും
അറബിക്കടലിൻറാണിയാം കൊച്ചിതൻ കാന്തിയും
എല്ലാമൊത്തുചേർന്നയെൻ കേരളമെത്ര സുന്ദരം
ഭാരതപ്പുഴപോൽ വിശാലമാം ഹൃദയവും
അറബിക്കടലിൻറാണിയാം കൊച്ചിതൻ കാന്തിയും
എല്ലാമൊത്തുചേർന്നയെൻ കേരളമെത്ര സുന്ദരം
ഒപ്പനയും തിരുവാതിരകളിയും മാർഗ്ഗംകളിയും
ഒരുപോലെ കളിച്ചാസ്വദിക്കും മാനുഷരും
വേലപൂരങ്ങളും പെരുന്നാളും തിരുനാളും
ഒന്നുപോൽ ആഘോഷിക്കുമെൻ വിശാലകേരളം
ഒരുപോലെ കളിച്ചാസ്വദിക്കും മാനുഷരും
വേലപൂരങ്ങളും പെരുന്നാളും തിരുനാളും
ഒന്നുപോൽ ആഘോഷിക്കുമെൻ വിശാലകേരളം
വർഗ്ഗീയതതൻ വിഷം നാഡിഞരമ്പുകളിൽ
കുത്തിക്കയറ്റി മാനുഷരെയെത്രയകറ്റിയാലും
സുഹ്യത്തിനെ ഹൃദയത്തോട് ചേർത്തു-
നിർത്തുമെൻ ജാതിമതവർഗ്ഗവര്‍ണ്ണരഹിത കേരളം
കുത്തിക്കയറ്റി മാനുഷരെയെത്രയകറ്റിയാലും
സുഹ്യത്തിനെ ഹൃദയത്തോട് ചേർത്തു-
നിർത്തുമെൻ ജാതിമതവർഗ്ഗവര്‍ണ്ണരഹിത കേരളം
ബന്ധങ്ങളിലെത്ര വിള്ളലുണ്ടാവിലും
എത്രമേൽ അഭിപ്രായഭിന്നതയെന്നാവിലും
സങ്കടഘട്ടത്തിൽ ശത്രുമിത്ര ജാതിമത ഭേദമന്യേ
താങ്ങായ് ഭവിക്കുന്ന സജ്ജന കേരളം
എത്രമേൽ അഭിപ്രായഭിന്നതയെന്നാവിലും
സങ്കടഘട്ടത്തിൽ ശത്രുമിത്ര ജാതിമത ഭേദമന്യേ
താങ്ങായ് ഭവിക്കുന്ന സജ്ജന കേരളം
ദൈവത്തിലും വിശ്വാസപ്രമാണങ്ങളിലും
ഒരുപോൽ വര്‍ത്തിക്കുമീ സമൂഹം
ദേശിയും വിദേശിയുമൊരുപോൽ വസിക്കും
ദൈവത്തിൻ സ്വന്തം നാടായ കേരളം
ഒരുപോൽ വര്‍ത്തിക്കുമീ സമൂഹം
ദേശിയും വിദേശിയുമൊരുപോൽ വസിക്കും
ദൈവത്തിൻ സ്വന്തം നാടായ കേരളം
ലോകത്തെവിടെയായിരുന്നാലും
കേരളത്തനിമയും സംസ്കാരവും
കാത്തുസൂക്ഷിക്കും മലയാളികൾ
നമ്മുടെ സ്വന്തം ശ്യാമസുന്ദര കേരളം
കേരളത്തനിമയും സംസ്കാരവും
കാത്തുസൂക്ഷിക്കും മലയാളികൾ
നമ്മുടെ സ്വന്തം ശ്യാമസുന്ദര കേരളം
#കേരളപ്പിറവി ദിനാശംസകൾ
ഗിരി ബി വാരിയർ
01 നവംബർ 2019
©copyrights protected
01 നവംബർ 2019
©copyrights protected
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക