Slider

നിയമലംഘനം

0
Image may contain: Anish Kunnathu, indoor
പലതവണ ഞാൻ അവളുടെ വീടിന്റെ മതിലിന് സമീപം വരെ ചെന്നിട്ട് തിരിച്ച് പോന്നു.ഭയം എന്നെ അനുവദിച്ചില്ല.
ഏറെ നാളത്തെ ശ്രമങ്ങൾ വിജയിക്കാത്ത അവസ്ഥയിലാണ് ഞാൻ കൂട്ടുകാരോട് അത് പറഞ്ഞ്. കുറച്ച് പേര് എന്നെ കളിയാക്കി ചിരിച്ചു.കുറച്ച് പേര് എന്നെ തള്ളി പറഞ്ഞു. അപ്പോഴും കഴുതക്കോടൻ ബിജു എനിക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. അവൻ എനിക്ക് കൂട്ട് പോന്നു. സൈക്കിളിൽ ആ വലിയ മതിലിന്റെ പരിസരം മൊത്തം ചുറ്റികറങ്ങി. അനുകൂലമായ അവസരം വന്നപ്പോൾ എനിക്ക് കയ്യുയർത്തി കാണിച്ച് സിഗ്നൽ തന്നു.ഞാൻ പതിയെ നടന്നടുത്തു. ആരെങ്കിലും കണ്ടാൽ ഉണ്ടായേക്കാവുന്ന പ്രശ്നം എന്നെ ചിന്താകുലനാക്കിയിരുന്നു.
എന്നാലും ഇതിലും നല്ലൊരു അവസരം കിട്ടാനില്ല. ബിജു എന്നോട് " വേഗം.. വേഗം" എന്ന് ആംഗ്യം കാണിച്ചു.പിന്നെ എന്നിലെ ധൈര്യശാലി ഉണർന്നു.ചെയ്യാൻ പോകുന്ന കൃത്യത്തിനെയത് പ്രോൽസാഹിപ്പിച്ചു.
അധികം ആലോചിക്കാതെ ഞാനത് നിർവഹിച്ചു. ഭാഗ്യം... ആരും കണ്ടില്ല. പെട്ടന്ന് തന്നെ സ്ഥലം കാലിയാക്കി. അപ്പോൾ ആ മതിലിൽ പായലും, പൂപ്പലും പിടിച്ച് മങ്ങി കിടന്ന അക്ഷരങ്ങൾ തെളിഞ്ഞ് വന്നിരുന്നു. പോകുമ്പോൾ ഞാൻ ഒന്നുകൂടി തിരിഞ്ഞ് നോക്കി.ഇപ്പോൾ അത് വളരെ വ്യക്തമാണ്. " ഇവിടെ മൂത്രമൊഴിക്കാൻ പാടില്ല " എന്നുള്ള ആ എഴുത്ത്...🙃🙃
✍🏻കുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo