Slider

ചരമ അറിയിപ്പ്,

0
 ( മിനിക്കഥ )
=======
കോടതി പടിയിലെ
നീതിന്യായ കവലയിൽ
അനീതിയും .അച്ചാരവും
തമ്മിൽ കൂട്ടിയിടിച്ചുണ്ടായ
അപകടത്തിൽ ,
''നീതീ '' അതി ദാരുണമായി മരണപ്പെട്ടു,!!
കോടതിയിലേക്ക് അച്ചാരവുമായി പോകുകയായിരുന്ന വാളയാർ സ്വദേശി സഞ്ചരിച്ച വാഹനം,
നീതിന്യായ കവലയിൽ നിർത്തിയിട്ടിരുന്ന ''അനീതി 'യുടെ വാഹനത്തിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു,...
വണ്ടിയിലുണ്ടായിരുന്ന '' സ്വാധീന '' മാഫിയ മാനേജരെ നിസാര പരുക്കുകളോടെ തൊട്ടടുത്ത '' ''പ്രമുഖ' ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു,
നീതിയുടെ ദുഃഖത്തിൽ സാധാരണക്കാർ അതീവ ദുഃഖം രേഖപ്പെടുത്തി, ഈ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊതുജനങ്ങൾ ആരോപിച്ചു,
സ്വാധീന മാഫിയയും, അച്ചാരവും , തമ്മിലുളള അവിഹിത കൂട്ടുകെട്ടിനെ നീതി എതിർത്തിരുന്നതായി '' നീതിയുടെ ബന്ധു ''സത്യംമേവ ജയതേ '' മാധ്യമങ്ങളോട് പറഞ്ഞു,.
ഏതാനും ചില നിയമപാലകരുടേയും, ഉദ്ദ്യോഗസ്ഥരുടേയും കണ്ണിലെ കരടായിരുന്നു '' നീതി ''
ഇതിനു മുമ്പും നീതിയുടെ നേരെ ആക്രമണമുണ്ടായിട്ടുണ്ട് . രാഷ്ട്രീയ പാർട്ടികളുടേയും പേടി സ്വപ്നമായിരുന്നു നീതി ...
പരേതരായ നേരിന്റേയും, നെറിവിന്റേയും മകളായി ജനിച്ച നീതി , പഠിച്ചതും വളർന്നതും ''നന്മ മെമ്മോറിയൽ ഹൈസ്ക്കൂളിലായിരുന്നു,...
''ധർമ്മ''ത്തിൽ ബിരുദവും, ''സത്യ'' ത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട് ...
കോടതിയിലായിരുന്നു സേവനം ...
അവിവാഹിതയാണ് ...
ശവ സംസ്ക്കാരം നാളെ ''കോടതി വളപ്പിലെ കഴുമരച്ചോട്ടിൽ '' ....
==========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo