Slider

''അണ്ടിയോടടുക്കുമ്പഴേ..''!!!..

0

=========
''എടീ ... പുറത്ത് വിരിച്ചിരിക്കുന്ന തുണികളെല്ലാം എടുത്തോ ...മഴക്കാറുണ്ട് ...!
'' മഴയ്ക്കു പോലും കാറുണ്ട് ...ഈ വീട്ടിൽ ഒരു സൈക്കിൾ പോലുമില്ല..
ഉമ്മറത്തിരുന്ന് ബാലരമ വായിച്ചു കൊണ്ടിരുന്ന മകൻ തലയുർത്തി കൊണ്ടു പറഞ്ഞു
''ഞാൻ മീൻ വെട്ടുകയാ ...ആ തുണിയങ്ങ് എടുക്ക് മനുഷ്യ ാ ...!
അടുക്കളയിൽ നിന്നുളള വോയ്സ് കേട്ട് ഞാൻ മുറ്റത്തേക്കിറങ്ങി ..
ബാപ്പാ .... മഴയുടെ കാറിലെ ഡ്രൈവറാരാ ..? കാറിന്റെ നമ്പരെത്രയാ ? കളറെന്താ ..? എന്തിനാണ് ബാപ്പ മഴയ്ക്ക് കാറ് .,?
കേട്ടില്ലേ ചെക്കന്റെ പരിഹാസത്തോടെയുളള സംശയങ്ങൾ ..!
''ഇന്നത്തെ പുളേളര് വിളഞ്ഞ വിത്തുകളാ ...!
ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ..ബാലരമ എടുത്ത് മുഖം മറച്ച് ചിരിക്കുകയാണ് പഹയൻ ...
തുണികളുമായി മുറിയിലേക്ക് കയറിയപ്പോൾ മേശപ്പുറത്ത് ചാർജ് കുത്തിയിട്ടിരുന്ന മൊബൈലിലേക്ക് ഒരു മെസേജ് ചീറിപ്പാഞ്ഞു വന്ന ശബ്ദം...
മെസഞ്ചറിലാണ് .!! .
''തവിടു പൊടി ...ഇന്നലെ പരിചയപ്പെട്ട ''കുമരകം കുമാരി'' യാണോ .ആവോ?
കുമരകത്ത് ഹൗസ് ബോട്ടിലെ ഹൗസ് വൈഫാണ് കുമാരി ..... ഭർത്താവ് ബോട്ടിലെ ഡ്രൈവറും,...
''എന്റെ കണവന്റെ ജോലി വെളളത്തിലാ ചേട്ടാ ''
.. എന്ന് അവൾ ചാറ്റിനിടയിൽ പറഞ്ഞപ്പോൾ, ....ഞാനവളെ ആശ്വസിപ്പിച്ചു,
''വെളളത്തിലായ ജോലി പോട്ടേ മോളെ ..'' നിരാശയാകാതെ ...എന്നു പറഞ്ഞപ്പോൾ,
അവൾ പൊട്ടിച്ചിരിക്കുന്ന സ്റ്റിക്കർ കമന്റിട്ടു,
ശേഷം എഴുതിയപ്പോഴാണ് കാര്യം മനസിലായത്,... കെട്ട്യോൻ ഹൗസ് ബോട്ടിലെ ഡ്രൈവറാണെന്ന് .....!!
ഇതോടെ കാര്യമറിയാതെ ഒരു പെണ്ണിനേം ചാറ്റിനിടയിൽ ആശ്വസിപ്പിക്കാൻ പോകരുതെന്ന്
ഞാൻ പഠിച്ചു,..
തുണികൾ കട്ടിലിലേക്കിട്ട് ചാടി മൊബൈലെടുത്തു,...
'' ഉണങ്ങിയതും, ഉണങ്ങാത്ത തുണികളും ഒന്നിച്ചു കൂട്ടിയിടല്ലേ ...?
അടുക്കളയിൽ നിന്നുളള രണ്ടാമത്തെ നിർദേശം ..
''അതിങ്ങിനെയാണ് ... എന്തെങ്കിലും സഹായം ചെയ്യാമെന്നു വച്ചാൽ പിന്നെ ഇമ്മാതിരി വർത്താനമാ ....
കെട്ട്യോന് '' ഒന്നും അറിയാൻ മേലാ '' എന്ന ഭാവമാണ് ഭാര്യയുടെ സംസാരത്തിൽ ...
കഴിഞ്ഞ ദിവസം ഇവളാണ് ഉണങ്ങിയ യൂണിഫോമിനു മേലെ ഉണങ്ങാത്ത ടൈ കെട്ടി മകനെ സ്കൂളിലക്കയച്ചത്.....
ചോദിച്ചപ്പം പറയുകയാ .''.അസംമ്പ്ളി സമയത്ത് ടൈ ഉണങ്ങുമെന്ന് ...!!
'പിന്നെ......'പിളേളരുടെ വസ്ത്രം ഉണക്കാനല്ലേ സ്കൂളിൽ അസംബ്ളി..
ഞാൻ മെസഞ്ചറിൽ കയറി,...
എനിക്ക് സ്ഥിരം മെസേജ് അയക്കുന്ന '' ശംഭു ശാന്തപ്പൻ ...''
എഫ് ബിയിലും, ഗ്രൂപ്പുകളിലും ഞാൻ പോസ്റ്റുന്ന എല്ലാ രചനകളും വായിക്കും, കമന്റെഴുതും, .ഷെയർ ചെയ്യും,.. അങ്ങനെ പരിചയത്തിലായതാണ് ഈ ശംഭൂനെ,...
ശംഭു എന്നെ അണ്ണാ എന്നാണ് വിളിച്ചിരുന്നത്,....
എന്റെ പുതിയ കഥ വായിച്ച് ശംഭൂ എഴുതിയ കമന്റാണ് മെസഞ്ചറിൽ തന്നത്,...
ഞാൻ കമന്റ് വായിച്ച് നന്ദി അറിയിച്ചപ്പോൾ,
ശംഭു എഴുതി,
''അണ്ണാ ...അണ്ണൻ വലിയ എഴുത്തുകാരനാണണ്ണാ ....അണ്ണന് സാഹിത്യത്തിൽ ഒരു ഇരിപ്പടം ഉണ്ടെണ്ണാ .....അണ്ണൻ കിടിലനാണണ്ണാ...... എന്ന് ശംഭു എഴുതിയപ്പോൾ,
''എനിക്ക് ആ ഇരിപ്പടം വേണ്ടനിയാ
വീട്ടിൽ '' കൊരണ്ടി പലക ' ഉണ്ടനിയാ എന്ന് ഞാനുമെഴുതി ....
ശംഭു ചിരി സ്റ്റിക്കർ അയച്ചു,...
രാത്രി ഒരു സുഹൃത്തിന്റെ പോസ്റ്റിനു താഴെ , എന്നെ ആരോ മെൻഷൻ ചെയ്ത നോട്ടിഫിക്കേഷൻ വന്നു,
ഞാൻ ആ പോസ്റ്റിൽ ചെന്നു,
''എഫ് ബി യിലെ നിങ്ങളുടെ പ്രിയ എഴുത്തുകാരെ മെൻഷൻ ചെയ്യു '' എന്നാണ് ആ പോസ്റ്റ്,...
എന്നെ കുറെ സുഹൃത്തുക്കൾ മെൻഷൻ ചെയ്തിട്ടുണ്ട് .... സന്തോഷമായി .....അവർക്കെല്ലാം നന്ദി പറഞ്ഞ് താഴേക്ക് നോക്കുമ്പോൾ ,
നമ്മുടെ'' ശംഭു ശാന്തപുരം ''
കുറെ എഴുത്തുകാരുടെ ലിസ്റ്റ് മെൻഷൻ ചെയ്തിരിക്കുന്നു,....
ഞെട്ടിപ്പോയി..... ആ ലിസ്റ്റിൽ ഞാനില്ല,...
തവിടുപൊടി ....
ഒന്നൊന്നര വർഷക്കാലം എന്റെ സകലമാന രചനകൾ വായിക്കുകയും കമന്റും, ഷെയറും ചെയ്ത ശംഭു,...
അണ്ണൻ ആനയാണ്, കുതിരയാണ്, എഴുത്തിലെ പുലിയാണ് , അണ്ണന് സാഹിത്യത്തിൽ ഇരിപ്പടമുണ്ട് , അണ്ണന്റെ തൂലിക പടവാളാണ്,
അവന്റെ അമ്മൂമേടെ പിണ്ഢതൈലമാണ്... !!
എന്നെല്ലാം പറഞ്ഞ എന്റെ ആരാധകൻ ....
അണ്ടിയോടടുത്തപ്പോഴല്ലേ മാങ്കോയുടെ പുളിയറിഞ്ഞ ''ത്,....
ശംഭു ശാന്തപുരം ഇന്നെന്റെ എഫ് ബിയിലില്ല,...
പറഞ്ഞു വരുന്നത്,
ഇത്തരം ' ശിക്കാരി ശംഭു'' മാരെ എഴുത്തുകാരും,, എഴുത്തു കാരികളും, സൂക്ഷിക്കുക ,....
കാരണം,
ഇത് ഓൺലൈൻ സാഹിത്യമാണ് പുകഴ്ത്തലുകളിൽ മതി മറന്ന്
അഹങ്കരിക്കാതിരിക്കുക,....
പ്രതിഭയുളളവർ ഭാഗ്യ മുണ്ടെങ്കിൽ പ്രശസ്തരാകുക തന്നെ ചെയ്യും,.....
''തുണി എല്ലാം എടുത്താർന്നോ ..?
ഭാര്യയുടെ ചോദ്യം,...
''എടുത്തു ..
''എന്നാൽ ഇത് കഴിക്ക് ,മീനിലിട്ട് വയ്ക്കാൻ പറിച്ച മാങ്ങയാ ... നല്ല പുളിയൻ മാങ്ങ......
ഭാര്യ നീട്ടിയ മാങ്ങയിലേക്ക് ഞാൻ നോക്കി ...
''അതിനുളളിലെ മാങ്ങാണ്ടിക്ക് ശംഭൂന്റെ ഷെയ്പ്പ് പോലെ തോന്നി ...
========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo