നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരേ തൂവൽപ്പക്ഷികൾ

Image may contain: Benny TJ, suit
ഏഴാംകടലിനു മുകളിലൂടെ
വെൺമേഘങ്ങളെ കീറിമുറിച്ച്,
ആകാശത്തിലൂടൊഴുകി നീങ്ങും
യന്ത്രപക്ഷിതൻ ചിറകിനിടയിൽ
മൗനവാല്മീകത്തിലിരിക്കും
ഹൃദയത്തിൻ മന്ത്രണമെന്താണ്.?
കാണാൻ കഴിയില്ലെന്ന നിരാശയോ.?
വാക്കുകളി,ലിടമുറിഞ്ഞ വികാരമോ ?
കണ്ടുമുട്ടലുകളുടെ നിർവൃതിയോ?
മിഴികൾ കൈമാറിയ യാത്രാമെഴിയുടെ
നൊമ്പരമോ? എന്താണത്.?
ജീവിതാനുഭവ സാക്ഷ്യങ്ങളിലൂടെ
നല്ലനാളേയ്ക്കായ്,മണലാരണ്യത്തിലേക്കു
പ്രതീക്ഷയുടെ മരുപ്പച്ചതേടിയെത്തുന്ന,
തിരികെയെത്തുന്ന അനേകായിരങ്ങളുടെ
മാനസങ്ങൾ,കടൽത്തീരംപോലേ
വികാരങ്ങളുടെ തിരകളാൽ പ്രഷുബ്ധം.
ഒരേ തൂവൽപ്പക്ഷികൾ പ്രവാസികൾ.
ബെന്നി.ടി.ജെ
21/09/2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot