''സന്ധ്യാ വാർത്ത കണ്ടു കൊണ്ടിരുന്ന പാത്തുമ്മ , ടെലിവിഷനിലെ ബ്രേക്കിങ്ങ് ന്യൂസും, ഫോട്ടോയും കണ്ട് ഞെട്ടിത്തരിച്ചു പോയി ....
''പടച്ചോനെ കുട്ടികളുടെ ബാപ്പാനെയല്ലേ പോലീസ് അറസ്റ്റ് ചെയ്തോണ്ടു പോകുന്നത് ...ഹെന്റെ റബ്ബേ ...ബദ് രീങ്ങളേ,
പാത്തുമ്മ കരഞ്ഞു കൊണ്ട് ചാടി എണീറ്റു... ശരീരം കിടു കിടാ വിറയ്ക്കുന്നുണ്ട് ...
''മാവോയിസ്റ്റ് മജീദ് അറസ്റ്റിൽ,..''
''തന്റെ കെട്ട്യോന്റെ പേരിനു മുമ്പ് എഴുതി കാണിച്ച ആ വാചകം പെട്ടന്ന് പിടി കിട്ടിയില്ല പാത്തുമ്മാക്ക് ...''
''പാത്തുമ്മ വെപ്രാളപ്പെട്ട് ഉമ്മറത്തേക്ക് വന്നപ്പോൾ അയൽ വാസികളെല്ലാം ദാ മുറ്റത്ത്,..''
''ഒരു കുറ്റവാളിയെ പോലെ അവരെല്ലാം പാത്തുമ്മാനെ നോക്കി ...
അയൽപക്കത്ത് കളിച്ചു കൊണ്ടിരുന്ന
പാത്തുമ്മാന്റെ മക്കളായ ജമാലും, ബീവിയും , വീട്ടിലേക്ക് ഓടി വന്നു,...
പാത്തുമ്മാന്റെ മക്കളായ ജമാലും, ബീവിയും , വീട്ടിലേക്ക് ഓടി വന്നു,...
''പാത്തു ..എടി പാത്തു .... അന്റെ കെട്ട്യോൻ '' മാവോയിസ്റ്റാ '' യിരുന്നു അല്ലേ ...'' അയൽ വാസി പണിക്കര് സാറിന്റെ ചോദ്യം,...
''പാത്തു കരഞ്ഞു കൊണ്ട് ചോദിച്ചു,
''ആ പറഞ്ഞതെന്താണ് പണിക്കര് സാറെ..?
''ആ പറഞ്ഞതെന്താണ് പണിക്കര് സാറെ..?
''അത് പോലീസ് പറഞ്ഞു തരും,...'' ഗൾഫുകാരൻ ഉസ്മാന്റെ മറുപടി കേട്ട് പാത്തുവും, മക്കളും നടുങ്ങി,...
''പെട്ടന്ന് ഒരു പോലീസ് ജീപ്പ് വീടിന്റെ മുറ്റത്തേക്ക് ചീറിപ്പാഞ്ഞു വന്നു നിന്നു,..
''ആളുകൾ ചുറ്റും കൂടി,
പോലീസ് ചാടി ഇറങ്ങി,
പാത്തുമ്മായും മക്കളും പേടിച്ച് കരഞ്ഞു,..
'' വിലങ്ങ് വച്ച് മജീദിനെ കണ്ടപ്പോൾ പാത്തുമ്മായും, മക്കളും ഞെട്ടി ...
''നാട്ടുകാർ കൂകീ ...
';മാറി നില്ക്കെടാ ... പോലീസ് അലറി,
വീണ്ടും വാഹനങ്ങൾ ഇരമ്പി പാഞ്ഞ് വന്നു, അത് ചാനലുകാരായിരുന്നു, ...
''കൂലിപ്പണിക്കാരൻ മജീദ് എങ്ങനെ മാവോയിസ്റ്റായി .,? കഥകൾ പലതും പരന്നു,...
കേരളാ പോലീസിന്റെ തൊപ്പിയിൽ ഇതാ ഒരു പൊൻ തൂവൽ കൂടി,...
കാമറമാരും,, അവതാരകരും കഥയില്ലാ കഥകളുടെ കാഴ്ചക്കപ്പുറത്തേക്ക് കാമറ തിരിക്കാൻ തുടങ്ങി,..
പോലീസുകാർ ഗമയോടെ കാമറയുടെ മുന്നിൽ നിന്നു,...
പോലീസ് ജീപ്പിനടുത്ത് നിന്ന എസ് ഐ , പാത്തുമ്മായോട് പറഞ്ഞു,..
';തെളിവെടുപ്പിന് കൊണ്ടു വന്നതാണ് .. വീട് പരിശോധിക്കണം,.. നിങ്ങളെ ചോദ്യം ചെയ്യണം,...
''സാറെ എന്താണ് കാര്യം, ? മജീദിക്കാ എന്ത് തെറ്റാണ് ചെയ്തത്,.,?
''പറയാം,.. ടൗണിലെ സൂപ്പർ മാർക്കറ്റിൽ വച്ച് ഇയാൾ മാവോയിസ്റ്റിന് ഫോൺ ചെയ്തത് അവിടുത്തെ ജീവനക്കാരി കേട്ടു,..അവരുടനെ പോലീസിൽ വിവരമറിയിച്ചു,...ഞങ്ങൾ കൈയ്യോടെ പൊക്കി ... !! ഇയാൾ വിളിച്ച നമ്പർ ഭാര്യയുടേതാണെന്നു തെളിഞ്ഞു,...നിങ്ങളെ ചോദ്യം ചെയ്യണം,..! ഈ ഗ്യാങ്ങിൽ നിങ്ങളെത്ര പേരുണ്ട്,..?
''പാത്തുമ്മാക്ക് കാര്യം പിടി കിട്ടി,
''എന്റെ സാറെ ,സൂപ്പർ മാർക്കറ്റിൽ വച്ച് മജീക്കാ എന്നെ വിളിച്ചത് നേരാ ...
''മാവും, ഈസ്റ്റും,'' വാങ്ങി കൊണ്ടു വരാൻ ഞാൻ പറഞ്ഞിരുന്നു,...
മൂപ്പര് തിരിച്ച് എന്നോട് രണ്ടു വട്ടം ചോദിച്ചു,
''മാവും ഈസ്റ്റുമാണോ '' മാവും ഈസ്റ്റുമാണോ '' എന്ന് ..
''മാവും, ഈസ്റ്റും,'' വാങ്ങി കൊണ്ടു വരാൻ ഞാൻ പറഞ്ഞിരുന്നു,...
മൂപ്പര് തിരിച്ച് എന്നോട് രണ്ടു വട്ടം ചോദിച്ചു,
''മാവും ഈസ്റ്റുമാണോ '' മാവും ഈസ്റ്റുമാണോ '' എന്ന് ..
.അതു കേട്ട് ജീവനക്കാരി തെറ്റിദ്ധരിച്ചതാണ് സാറെ,....മജീദാണ് അവസാന വാചകം പറഞ്ഞത്,...!
''എന്നാപ്പിന്നെ നിനക്കിത് നേരത്തെ പറഞ്ഞുകൂടായിരുന്നേ $^$%%$ മോനെ ...''
.എസ് ഐ ദേഷ്യത്തോടെ മജീദിന്റെ വിലങ്ങ് അഴിച്ച് മാറ്റിയപ്പോൾ,
.എസ് ഐ ദേഷ്യത്തോടെ മജീദിന്റെ വിലങ്ങ് അഴിച്ച് മാറ്റിയപ്പോൾ,
ചാനലുകാർ പുതിയ ബ്രേക്കിങ്ങ് ന്യൂസ് കണ്ടെത്തി,
''മാവും, ഈസ്റ്റും, വാങ്ങാൻ പോയ ഒരു പാവം യുവാവിനെ , മാവോയിസ്റ്റാക്കി പോലീസ് പീഡിപ്പിച്ചു, ...
''മാവും, ഈസ്റ്റും, വാങ്ങാൻ പോയ ഒരു പാവം യുവാവിനെ , മാവോയിസ്റ്റാക്കി പോലീസ് പീഡിപ്പിച്ചു, ...
========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക