Slider

സ്വപ്നങ്ങൾക്കു ശാപമോക്ഷം

0
Image may contain: Rajasree Suresh
"എന്തിനാ അമ്മൂമ്മേ, വിളിച്ചത്.
ഹോംവർക്കുണ്ട്,പെട്ടന്നു പറ, അമ്മ വഴക്കു
പറയും "
മാളൂട്ടീടെ ശബ്ദം കേട്ടപ്പോഴാണ്,മുറ്റത്ത് പൂത്ത് നിൽക്കുന്ന പവിഴമല്ലിയിൽ നിന്ന് രുക്മിണി കണ്ണെടുത്തത്. എത്ര കണ്ടാലും മടുക്കാത്ത കാഴ്ചയും, മടുക്കാത്ത ഗന്ധവും.
" ങ്ഹാ... വന്നൊ, എന്റെ കുട്ടി ഒരു സഹായം ചെയ്യണം അമ്മൂമ്മയ്ക്ക്, ചെയ്താ ഇന്നൊരു പുതിയ കഥ പറയും അമ്മൂമ്മ.''
" ആണോ .. ഏറ്റു. എന്താ ചെയ്യേണ്ടത്. വേഗം പറ"
എട്ടു വയസുകാരിയുടെ ആകാംഷ, പവിഴമല്ലി പൂവ് പോലെ നിഷ്ക്കളങ്കമെന്ന് രുക്മിണിക്കു തോന്നി.പോകെ പോകെ ഒക്കെ മാറും,
കാലം,സാഹചര്യം പിന്നെ പാരമ്പര്യം ഒക്കെ ഇവളുടെ കണ്ണിലുംപ്രതിഫലിക്കും.
അവസാനം എന്ത് ഭാവമായിരിക്കും മനുഷ്യന്റെ കണ്ണിൽ.വയസ്സാകുന്തോറും
ബാല്യത്തിലേയ്ക്ക് ചുവടുവയ്ക്കുമെന്ന
ല്ലെ.അപ്പോൾ നിഷ്ക്കളങ്ക ഭാവമായിരിക്കു
മൊ.മരണഭയത്തിന് എന്ത് നിഷ്ക്കളങ്കത.
തനിക്ക് മരണത്തെ ഭയമില്ലല്ലൊ, അപ്പോൾ തന്റെ കണ്ണിൽ വായിക്കാനാവുന്നത് എന്ത്
ഭാവമാണോ ആവൊ.ആരോടാ ചോദിക്കുന്ന
ത്.ഇനി അതും കൂടി ചോദിക്കാത്ത കുറവേ ഉള്ളൂ. ഇപ്പൊതന്നെ 'എന്തോന്ന്വട്ടൊക്കെയിനി
കാണണൊ' എന്ന മുറുമുറുപ്പ് കേൾക്കുന്നു
ണ്ട്.എന്തിന് ചോദിക്കണം. മനസിലുള്ളതല്ലെ കണ്ണിൽ കാണൂ,അപ്പൊൾ നിസംഗഭാവമായി
രിക്കും തന്റെ കണ്ണിൽ. ഒന്നും ഒളിപ്പിക്കാൻ കഴിയാതായിട്ട് കുറേ ആയില്ലെ.
" അമ്മൂമ്മേ..... ചോദിച്ചത് കേട്ടില്ലെ"
മാളൂട്ടി തോളിൽ പിടിച്ച് കുലുക്കിയപ്പോൾ ഒരുവേള രുക്മിണി കണ്ണു മിഴിച്ചു.
"ഓ..ഈ അമ്മൂമ്മേ കൊണ്ട് തോറ്റു.പിന്നേം മറന്നൊ "
"ഇല്ലില്ല, ഇനി മറന്നാൽ പറ്റില്ല. സമയം ഓടി പോവുകയല്ലെ, പിടിച്ചാ കിട്ടില്ലല്ലൊ"
" അമ്മ പറയുന്ന പോലെ അമ്മൂമ്മ ഓരോ വട്ടു പറയാതെ കാര്യം പറയുന്നൊ ഇല്ലിയൊ, അമ്മ ചപ്പാത്തി ഉണ്ടാക്കുവാ, ഉണ്ടാക്കി കഴിയുമ്പോഴേക്കും ഹോം വർക്ക് ചെയ്തോ
ണമെന്ന് പറഞ്ഞേക്കുവാ "
" എന്റെയീ വട്ടും കൂടി മക്കള് സാധിച്ചു
തന്നാൽ മതി.അമ്മൂമ്മേടെ അലമാര തുറന്ന് താഴത്തെ തട്ടിലിരിക്കുന്ന ആ ചെറിയ പെട്ടിയിങ്ങ് എടുത്ത് തന്നെ "
'മുത്തശ്ശിടെ ആഭരണപ്പെട്ടിയാണൊ, അത് എനിക്ക് തരാന്ന് പറഞ്ഞതല്ലെ "
'നിനക്കെന്തിന് അമ്മേടെ പെട്ടി,അതിനകത്ത്
നിധിയല്ലെ വച്ചിരിക്കുന്നത് 'അമ്മയുടെ സ്വരം കാതിൽ വന്ന് അലയടിച്ച പോലെ തോന്നി
രുക്മിണിക്ക്.
മക്കളെടുത്തൊ,മുത്തശ്ശിക്ക് കാവാലാളാകാ
ൻ വയ്യിനി.ഒരു പണയിട പൊന്നു പോലും ഇല്ലതിൽ. എന്നാലും എടുത്തൊ, ആരേയും ഏൽപ്പിക്കാതെ തരമില്ലല്ലൊ. എന്റെ അമ്മേട
തായിരുന്നു. നിന്റെമ്മയ്ക്കിത് ആവശ്യമില്ലാ
യിരുന്നു.'
'ഓ... എന്റെ ഉരുപ്പടി വയ്ക്കാൻ അത്
തികയില്ല, അതാ ചോദിക്കാഞ്ഞത് '
അമ്മയുടെ പരിഹാസം ആരുടെ നേർക്കായി
രുന്നൊ.സ്വയം പരിഹസിച്ചതായിരുന്നിരിക്കും.
"ദാ.. പെട്ടി, ഇതെങ്ങനാ തുറക്കുന്നെ" മാളൂട്ടീടെ ശബ്ദം കേട്ട് രുക്മിണിയൊന്ന് ഞെട്ടി.
മാളൂട്ടി ചോദിച്ച ഇതേ ചോദ്യം താനും ചോദിച്ചിട്ടുണ്ട്, തന്റെ മുത്തശ്ശിയോട്, പണ്ട്.
ഒരുവേള രുക്മിണിക്ക് താൻ മുത്തശ്ശിയാണ
ന്നു തോന്നി, അതുകൊണ്ട് തന്നെ രുക്മിണി മുത്തശ്ശിയേ പോലെ, പെട്ടിയൊന്ന് ചരിച്ച് പൊക്കി തന്റെ മടിയിലേയ്ക്കു വച്ചു,പെട്ടിയു
ടെ അടിയിൽ തപ്പിയിട്ട് പറഞ്ഞു
" കിട്ടി പോയി "
" എന്ത് "
തന്റെ പതിനേഴിലെ ആകാംഷ, എട്ടു വയസുകാരിയുടെ കണ്ണിലും രുക്മിണി കണ്ടു.
" ഇതിന്റെ അടിയിൽ ഒരു കുഞ്ഞ് അറയുണ്ട് താക്കോൽ ഒളിപ്പിക്കാൻ "
" കാണിച്ചെ, കാണിച്ചെ"
മാളൂട്ടിയുടെ ആകാംഷ വർദ്ധിച്ചതു കണ്ട് പെട്ടി ഒന്നുകൂടി ഉയർത്തി ആ രഹസ്യം രുക്മിണി വെളിപ്പെടുത്തി.
" ഇത് സൂപ്പർ, എനിക്ക് തരുമൊ അമ്മൂമ്മേ ഈ പെട്ടി."
"അമ്മൂമ്മേടെ കാലശേഷം മോള് എടുത്തൊ "
"കാലശേഷമൊ, അതെന്താ "
"അമ്മൂമ്മ മരിച്ചിട്ട് മക്കളിത് എടുത്തൊ, "
"അമ്മൂമ്മ എപ്പഴാ മരിക്കുന്നെ''
മാളൂട്ടീടെ ചോദ്യം കേട്ട് നിറഞ്ഞ ഒരു ചിരി രുക്മിണിയുടെ മുഖത്തുണ്ടായി.
"അറിയില്ല, കാത്തിരുന്ന് അമ്മൂമ്മയും മടത്തു, പലരും മടുത്ത പോലെ "
"അമ്മൂമ്മ മരിക്കണ്ട, എനിക്ക് മടുത്തില്ലല്ലൊ പിന്നെന്താ '
കാലം പോകെ എല്ലാം മടുക്കും പലർക്കും .
ഒരേ കാഴ്ചകൾ എന്നും. ആരേയും കുറ്റം പറയാനൊക്കില്ല.മറഞ്ഞ കാഴ്ചകളും ഈയിടെയായി ചോർന്നു പൊയ്ക്കോണ്ടിരി
ക്കുന്നത് അറിയുന്നുണ്ട്. അത് ഭയപെടുത്തി തുടങ്ങിയിരിക്കുന്നു. വക്കും വരമ്പുമൊന്നും
ഇല്ലാതെ വിരുന്നിനെത്തുന്ന കാഴ്ചകൾ തനിക്ക് നോവും, കാഴ്ചക്കാർക്ക്
തമാശയുമായി തുടങ്ങിയിരിക്കുന്നതും അറിയുന്നു.മാനം കാട്ടാതെ പൂഴ്ത്തിവച്ചിരുന്ന സ്വപ്‌നങ്ങളും ഈയിടെയായി ഉറക്കം
കെടുത്തുന്നു.
ശരിയല്ലെ അവര് ചോദിക്കുന്നത്‌.
"നട്ടുനനയ്ക്കാതെ മാനം കാണാതെ ഞങ്ങളെങ്ങനെ വളരണമായിരുന്നു. നല്ല വിത്തുകളൊക്കെയും വെയിലും മഴയും കൊള്ളിക്കാതെ വച്ചിട്ട് നീ എന്തു നേടി. നീയും നേടിയില്ല, ഞങ്ങളും നേടിയില്ല. പോയകാലം സമ്മാനിച്ച കലകൾ മാത്രം അകത്തും, പുറത്തും., സ്വയം ശിക്ഷിച്ച് നീയും,അതിന്റെ പങ്കു തന്ന് തന്ന്, നീ ഞങ്ങളേയും നിന്നെ
പോലാക്കി.'
'വിത്ത് പാകാൻ ഒരിടം ഇല്ലാത്ത എന്റെ നിസ്സഹായത നിങ്ങൾക്കറിയാമായിരുന്നില്ലെ. എനിക്ക് സ്വന്തമായതെല്ലാ നിങ്ങൾക്കും പങ്കുവയ്ക്കാൻ പറ്റൂ. നിങ്ങളെ തടവിലാക്കാ
നുള്ള ഗതിയെ എനിക്കുണ്ടായിരുന്നോളൂ. അതും കൂടി ഞാൻ ചെയ്തില്ലായിരുന്നങ്കിൽ മരുഭൂമിയിൽ പെട്ടു പോയ അവസ്ഥയാവുമാ
യിരുന്നു. ശരിയാണ് ഒക്കെ എന്റെ തെറ്റ്.
അർഹതയുള്ള ഇടത്തിനു പോലും കൈ നീട്ടാൻ കഴിഞ്ഞില്ല. പാരമ്പര്യമായി കിട്ടിയ ദുരഭിമാനം, എന്റെ തെറ്റ്, നിങ്ങള് ക്ഷമിക്ക്.'
"അമ്മൂമ്മ എന്തുവാ പിറുപിറുക്കുന്നെ"
" അവര് പരാതി പറയുവാ. എന്തിനാ അവരായിട്ട് കുറയ്ക്കുന്നെ"
"ആര് …,സത്യം പറഞ്ഞാൽ അമ്മൂമ്മ ഇപ്പൊ പറയുന്ന കഥയൊന്നും എനിക്ക് ഇഷ്ടപെടു
ന്നില്ല കേട്ടൊ, എന്നും കുറേ പൊട്ടക്കഥ,ഒന്നും
മനസ്സിലാവൂല, നാളെ മൊതല് നല്ല കഥയല്ലെ
ങ്കിൽ ഞാൻ വരുത്തില്ല നോക്കിക്കൊ,
കാർട്ടൂൺ കാണാതെ വന്നിരിക്കുമ്പോ
ബോറടിപ്പിച്ചോളും."
" കഥയില്ലാതായാ പിന്നെ എന്താ വഴി,പൊട്ട
കഥകളും ഇനി എത്രനാളെന്നാരറിഞ്ഞു "
രുക്മിണി തന്റെ നേര്യതിന്റെ തുമ്പ് കൊണ്ട് പെട്ടിയൊന്നു തുടച്ചു കൊണ്ട് പറഞ്ഞു,
"പണ്ട് നിന്റെച്ഛന് കുളിച്ചിട്ട് വന്ന് ഒരു കെട്ടിപ്പിടുത്തമുണ്ട്, എന്റെ നെഞ്ചത്ത് തലവച്ച് നിൽക്കും, എന്റെ സാരി തുമ്പ് കൊണ്ടവന് എന്നും തല തുവർത്തി
കൊടുക്കണം. നിന്റെമ്മ വരുന്നതുവരേയും അതായിരുന്നു പതിവ്.ഒക്കെ ഒരു കാലം."
രുക്മിണിയിൽ നഷ്ടബോധത്തിന്റെ
നെടുവീർപ്പുയർന്നു.
"അമ്മൂമ്മ കഥ പറച്ചിൽ നിർത്തീട്ട് വേഗം ഈ പെട്ടിയൊന്ന് തുറന്നേ."
മാളൂട്ടിക്ക് പെട്ടി തുറന്നു കാണാൻധൃതിയായി.
രുക്മിണിക്ക് താക്കോൽ തിരിച്ചപ്പോൾ
കൈയ്യും മനസ്സും ഒരുപോലെ വിറച്ചു. എന്തൊ പാടില്ലാത്തതു ചെയ്യാൻ
പോകുമ്പോഴുള്ള പോലൊരു ഭയം,
മനസിനേയും ശരീരത്തേയും ഒരുപോലെ തളർത്തുന്നതവൾ അറിഞ്ഞു.
" നോക്കട്ടെ, നോക്കട്ടെ" എന്നു പറഞ്ഞ് മാളൂട്ടി പെട്ടിയിൽ പിടിച്ചു.മാളൂട്ടി പെട്ടി തുറന്ന്, "അയ്യേ എന്തൊരു സ്മെല്ല് "എന്നു പറഞ്ഞു മുഖം തിരിച്ചു.
"അമ്മൂമ്മേടെ സ്വപ്നങ്ങൾ വെയിലും മഴയും കൊള്ളാതിരുന്ന് അവിഞ്ഞു പോയതിന്റെ
കെട്ടമണമാണ് "
രുക്മിണി മാനം കാട്ടാതെ വച്ചിരുന്ന സ്വപ്ന
ങ്ങളിലേയ്ക്കു വളരെ കാലത്തിനു ശേഷം ഊളിയിട്ടു.
മുത്തശ്ശി ഈ അറകളിലോരോന്നിലും ആഭരണങ്ങൾ വച്ചിരുന്നത്രേ. പോകെ പോകെ അറകളെല്ലാം ഒഴിഞ്ഞു,. തന്റെ സ്വപ്നങ്ങൾ സൂക്ഷിക്കാൻ മാറ്റി വച്ച രണ്ട് അറകളൊഴികെ.നേരം വൈകിയാണങ്കിലും
തന്നോടാ രഹസ്യം കൈമാറിയ കൂട്ടത്തിൽ, ഒരുറപ്പും തന്നിൽ നിന്നു വാങ്ങി. മുത്തശ്ശിയു
ടെ സ്വപ്നത്തിന് മൂന്നാമതൊരാളാറിയാതെ കാവാലാളാകണമെന്ന്. മുത്തശ്ശിയുടെ സ്വപ്നം പൊടി തട്ടി വയ്ക്കാനും, തൊട്ടുതലോടാനും താനുണ്ടന്ന ഉറപ്പിന്റെ ആശ്വാസം ആ കണ്ണുകളിൽ താൻ കണ്ടതാണ്.അങ്ങനൊരു കാഴ്ച തനിക്ക് വിധിച്ചിട്ടില്ലെന്നറികെ ഒരു പരീക്ഷണം വേണ്ട.എന്നോടൊപ്പം ഒടുങ്ങണം എന്റെ സ്വപ്നങ്ങളും.
"അമ്മൂമ്മ ഇതൊന്ന് അടച്ച് വച്ചെ,പൊട്ടപെട്ടി,
ഞാൻ വിചാരിച്ചു ഇതിലെന്തൊ ഗിഫ്റ്റാകു
മെന്ന് ."
അതുകേട്ട് രുക്മിണിയൊന്നു ചിരിച്ചു പിറു
പിറുത്തു.
'പൊട്ടപ്പെട്ടിയിൽ ആർക്കും വേണ്ടാത്ത, പിഞ്ഞിയ അമ്മൂമ്മേടെ സ്വപ്നങ്ങൾ മാത്രമേ ഉള്ളൂ"
"സ്വപ്നങ്ങളൊ…"
രുക്മിണി മറുപടി പറയാതെ വളരെ പഴയ ഒരു നോട്ട് ബുക്ക് എടുത്ത് പേജ് മറിച്ചു. മഞ്ഞ നിറത്തിൽ പരസ്പരം ഒട്ടിപിടിച്ചിരുന്ന താളുകൾ, നരച്ച അക്ഷരങ്ങൾ, ചുവന്ന മഷിയിൽ തിരുത്തിയ ചില വാക്കുകൾ... അവയിൽ വിരലോടിച്ചപ്പോൾ രുക്മിണിയുടെ നെഞ്ചിലെന്തൊ ഒന്നുമിന്നി. അതൊരു ഭാരമായി ശരീരം മൊത്തം ബാധിക്കുന്ന പോലെ തോന്നി. പേജുകളുടെ വക്കും വരമ്പും രുക്മിണിയുടെ സ്പർശത്താൽ പൊടിഞ്ഞപ്പോൾ, തന്റെചങ്കും പൊടിഞ്ഞമരുന്ന സ്വരം ശ്രവിച്ചവളുടെ കണ്ണു നിറഞ്ഞു. നരച്ച അക്ഷരങ്ങൾ തന്നെ നോക്കി പരിഹസിക്കുന്ന പോലെ തോന്നിരുക്മിണിക്ക്.
" തന്നേ, നോക്കട്ടെ "എന്നു പറഞ്ഞ് മാളൂട്ടി ബുക്കിൽ പിടിച്ചു വലിച്ചു. എട്ട് വയസിന്റെ ബലം താങ്ങാനുള്ള കെൽപ്പുണ്ടായില്ല രുക്മിണിയുടെ സ്വപ്നത്തിന്.
"സോറി അമ്മൂമ്മേ, സോറി " മനസ്സൊന്നു പിടഞ്ഞെങ്കിലും മാളൂട്ടിക്ക് സങ്കടമായെന്ന്
മനസിലായ രുക്മിണി, വാത്സല്യത്തോടെ മാളൂട്ടീടെ കവിളിൽ തലോടി.
"സാരമില്ല, ഇന്ന് അല്ലേലും എല്ലാർക്കും ശാപമോക്ഷം കൊടുക്കുന്ന ദിവസമല്ലെ, സാരമില്ല "
രുക്മിണി പെട്ടിയിലേയ്ക്കു വീണ്ടും പരതി. ഉദ്ദേശിച്ച സാധനം കൈയ്യിൽ തടഞ്ഞ സന്തോഷം ആ മുഖത്തുണ്ടായി. ആ നരച്ച, ചുവന്ന തുണി സഞ്ചി മാളൂട്ടി ആകാംഷ
യോടെ നോക്കി. രണ്ട് ചിലങ്കകളായിരുന്നു.
പ്രായാധിക്യം ബാധിച്ചെങ്കിലും സ്വരത്തിന്റെ ഇമ്പം കുറഞ്ഞിട്ടില്ലായിരുന്നു.
" തന്നേ തന്നേ, നോക്കട്ടെ, "
എട്ടു വയസിന്റെ ആരോഗ്യം താങ്ങാൻ ആ ചിലങ്കയ്ക്കും കഴിയുമായിരുന്നില്ല. കുറേ മണികൾ താഴെ വീണ് ചിണുങ്ങി. രുക്മിണിക്ക് വീണ്ടും ഹൃദയം നുറുങ്ങുന്ന പോലെ തോന്നി. വാ പൊത്തി വിഷമിച്ചു നോക്കുന്ന മാളൂട്ടിയെ കണ്ടപ്പോൾ രുക്മിണി വീണ്ടും പറഞ്ഞു.
"സാരമില്ല, മക്കളാ മണികളൊക്കെ ഇങ്ങ് പെറുക്കിതാ, അല്ലേലും ശാപമോക്ഷത്തിന്റെ ദിവസമല്ലെ ഇന്ന്, എല്ലാർക്കും ''
മാളൂട്ടി മണികൾ പെറുക്കുന്നതിനിടയിൽ ചോദിച്ചു
"അമ്മൂമ്മ ഡാൻസ് കളിക്കുമായിരുന്നൊ"
" ഉം, "
കട്ടിലിനടിയിലേക്കു മണി തേടി പോയതു
കൊണ്ട് മാളൂട്ടിയിൽ നിന്ന് ചോദ്യങ്ങളുണ്ടാ
യില്ല.രുക്മിണി തന്റെ കൈയ്യിലിരുന്ന ചിലങ്കയിൽ നിന്ന് ഓരോ മണികൾ പറിച്ചെടുത്ത് മടിയിലിട്ടു. മുത്തശ്ശിയേക്കാളും പ്രായമുള്ള ചിലങ്കയായതുകൊണ്ട് വലിയ
ആയാസമില്ലാതെ രുക്മിണി തന്റെ പ്രവൃത്തി തുടർന്നു.
തനിക്ക് അഞ്ചു വയസുള്ളപ്പോഴായിരുന്നു ആദ്യമായി തന്റെ പെട്ടിയിൽ നിന്നും മുത്തശ്ശി ഈ ചിലങ്ക എടുത്ത് കാലിൽ കെട്ടി തന്നത്.
" മക്കളെങ്കിലും മുത്തശ്ശീടെ സ്വപ്നം നടത്തി തരണം കേട്ടൊ, എനിക്കും പറ്റിയില്ല,നിന്റെ അമ്മയെ പഠിപ്പിക്കാൻ എനിക്കു കഴിഞ്ഞ
തുമില്ല."
"അതെന്താ മുത്തശ്ശിയും, അമ്മയുമൊന്നും പഠിക്കാഞ്ഞത്.''
"മുത്തശ്ശീടെ കാലത്ത് പെൺകുട്ടികള് ആട്ടം പഠിച്ചൂടാത്രേ, വലിയ മോഹമായിരുന്നു, നടന്നില്ല"
മുത്തശ്ശി പറഞ്ഞത് അന്ന് പിടികിട്ടിയിരുന്നില്ല. ആട്ടക്കാരിയെന്ന് നാട്ടുകാർ ആക്ഷേപിച്ചിരു
ന്ന ഒരു നർത്തകിയുടെ കടുത്ത ആരാധിക
യായിരുന്നത്രേ മുത്തശ്ശി. പുല്ലാങ്കുഴൽ വായിക്കുമായിരുന്ന അവരുടെ മകന്റേയും. സുഖമില്ലാതായ അവരേയും കൊണ്ട് നാടു
വിടുമ്പോൾ, ആ അമ്മയും മകനും, മുത്തശ്ശി
യെ തങ്ങളുടെ സ്വപ്നങ്ങളുടെ കാവൽക്കാരി
യാക്കിയിട്ടാണ് പോയത്. ആ ആട്ടക്കാരിയു
ടെ ചിലങ്ക തന്റെ കാലിൽ കെട്ടി തരുമ്പോൾ തന്റെ പാദത്തിൽ വീണ കണ്ണുനീരിന്റെ ചൂട്, പിന്നീട് പലപ്പോഴും തന്നേയും പൊള്ളിക്കുന്നു
ണ്ടായിരുന്നു.തങ്ങളെ പോലെ നിസ്സഹായത
യും ധൈര്യക്കുറവുമായിരിന്നിരിക്കും അവരേ
യും തോൽപ്പിച്ചത്.
മുത്തശ്ശന് ആട്ടവും പാട്ടുമൊക്കെ മേലന
ങ്ങാതിരുന്ന് തിന്നുന്നവരുടെ അഹങ്കാരങ്ങ
ളെന്നായിരുന്നു മുത്തശ്ശന്റെ വ്യാഖ്യാനം.
അതുകൊണ്ട് അമ്മയെ നൃത്തം പഠിപ്പിക്കാൻ മുത്തശ്ശിക്കു കഴിഞ്ഞില്ല.അമ്മയ്ക്കു താത്പ
ര്യം ഇല്ലായിരുന്നങ്കിലും, മുത്തശ്ശിയും അച്ഛനും വീശിയ പച്ചക്കൊടിയുടെ തണുപ്പിൽ താൻ മുന്നോട്ട് പോയി.അവകാശി മാറിയപ്പോൾ, വേണ്ടാതായ ലിസ്റ്റിൽ പെട്ടുപ്പോയി തന്റെ
ചിലങ്കയും.മുത്തശ്ശിയുടെ സ്വപ്നവും.
"ക്ഷേത്രങ്ങളുടെ നടുവിലേയ്ക്കല്ലെ എന്റെ കുട്ടിപോണത്, നിറയെ മതിമറന്ന് ആടാം"
ആരും തുണച്ചില്ല, ഒരു ദേവനും,ദേവിയും.
അവർക്കൊന്നും തന്റെ ആട്ടം കാണണ്ടായിരു
ന്നിരിക്കും. ഒന്നിനും സ്വയം തുനിഞ്ഞിറങ്ങിയു
മില്ല. അതിനുള്ള മനസ്സും എന്നൊ നഷ്ടപ്പെട്ടി
രുന്നു. സ്വന്തം സ്വപ്നങ്ങളുടെ കാവലാളാ
കേണ്ടി വന്നതുകൊണ്ടാവും,പോകെ പോകെ ചിലങ്കയണിഞ്ഞ സ്വന്തം കാലുകളെ മറന്നു, ഓർക്കാൻ സാഹചര്യം അനുവദിച്ചില്ലന്നു പറയുന്നതാവും ശരി, സമയവും. ഒക്കെ ഒരു യോഗം.പോട്ടെ സാരമില്ല.അടുത്ത ജന്മത്തി
ലെങ്കിലും കിട്ടുമായിരിക്കും ഒരിടം, ചൂടലില്ലാ
ത്തൊരിടം.
" ദേ, അമ്മൂമ്മേ മണികൾ "മാളൂട്ടി കിട്ടിയ ചിലങ്കയുടെ മണികളുമായി നിവർന്നു.
"ഇതെന്തിനാ അമ്മൂമ്മ ബാക്കി മണികൾ ഒക്കെ പറിച്ചെടുക്കുന്നത് "
" ശാപമോക്ഷം കൊടുക്കുവാ "
രുക്മിണി കുറച്ചുറക്കെയൊന്നു ചിരിച്ചു. ഒന്നും മനസിലാകാത്ത പോലെ മാളൂട്ടി നോക്കി. അവൾ രുക്മിണിയുടെ പെട്ടിയുടെ അറകൾ ഓരോന്നും പരിശോധിച്ചിട്ട് പറഞ്ഞു
"നല്ല രസമുണ്ട് അകത്ത്.ഈ പെട്ടി ക്ലീൻ ചെയ്ത് എനിക്ക് തരണേ അമ്മൂമ്മേ, കുറേ സാധനങ്ങൾ അമ്മ കാണാതെ ഒളിപ്പിച്ചു വയ്ക്കാനാ"
അത് കേട്ട് ചിരിച്ചു രുക്മിണി,
"കൊച്ചു കള്ളി പെണ്ണിന് എന്ത് സൂക്ഷിക്കാൻ.
മാളൂട്ടീടെ സ്വപ്നങ്ങളൊന്നും മാനം കാട്ടാതെ വയ്ക്കാനുള്ളതല്ല,അതൊക്കെ നട്ടുനനയ്ക്കാനുള്ള ഇടം ഇഷ്ടം പോലെ നിന്റെയച്ഛൻ വെട്ടിപിടിക്കുന്നുണ്ടല്ലൊ.
നമ്മുടെ സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കാൻ
ഒരാൾ, അതൊരു ഭാഗ്യമാണ് "
രുക്മിണിയുടെ വാക്കുകൾ ശ്രദ്ധിക്കാതെ മാളൂട്ടി അറയിലൊരണ്ണത്തിന്റെകൊളുത്തിൽ വിരൽ കടത്തുന്നത് കണ്ട് രുക്മിണി
മാളൂട്ടിയെ പിടിച്ചുമാറ്റി പറഞ്ഞു
" മക്കള് പോയ്ക്കൊ.ഹോം വർക്ക് ചെയ്തിട്ട് ഒന്നൂടെ വരണെ.ഇവിടെ കണ്ടതൊന്നും ആരോടും പറയാൻ നിക്കണ്ട കേട്ടൊ.വഴക്കു കിട്ടും "
മാളൂട്ടി തലയാട്ടി തിരിഞ്ഞു നടന്നു.
പെട്ടന്നവൾ ഓടി ജനലിന്റെ അടുത്തേയ്ക്കു ചെന്നു
" നോക്ക് അമ്മൂമ്മേ, മിന്നാമിനുങ്ങ് ഹായ്."
"അത് മിന്നാമിനുങ്ങല്ല, ശാപമോക്ഷം കിട്ടിയ എന്റെ സ്വപ്നങ്ങളാ"
രുക്മിണി പറഞ്ഞത് ശ്രദ്ധിക്കാതെ മാളൂട്ടി പറഞ്ഞു ,
"ഹായ് നിറയെ സ്റ്റാർസ്, മൂണും വന്നിട്ടുണ്ട് അമ്മൂമയ്ക്കു കാണണ്ടെ."
മാളൂട്ടിയുടെ ആഹ്ലാദം കണ്ട് രുക്മിണി സന്തോഷിച്ചു. ഇതൊക്കെ എത്രനാൾ.ഈ നിഷ്ക്കളങ്കതയൊക്കെ, ഇവർക്കു കിട്ടുന്ന സൗകര്യങ്ങൾ കവർന്നെടുക്കാനിനി എത്രനാൾ.
"മൈ ഗോഡ്, പോവാണേ. വരുമ്പൊ ന്യൂ സ്റ്റോറി പറയണം. പൊട്ട സ്റ്റോറി വേണ്ട,
കേട്ടല്ലൊ,"
മാളൂട്ടി വാതിൽ കടന്നു പോയപ്പോൾ രുക്മിണി വല്ലാത്തൊരു ധൃതിയോടെ ഒരറ പരതി.അതിന്റെ മൂടിയിൽ ഉണ്ടായിരുന്ന കൊളുത്തിൽ ചൂണ്ട് വിരൽ കടത്തി പുറകോട്ട് വലിച്ചപ്പോൾ രുക്മിണിയുടെ മനസ്സും ശരീരവും ഒരു പോലെ വിറച്ചു.
രുക്മിണിയുടെ കൈയ്യിൽ ഒരു മൗത്ത് ഓർഗൻ ഇരുന്ന് വിറച്ചു. ചുണ്ടോടടുപ്പിച്ച ഓർഗൻ എന്തോ ഓർത്തവൾ വേണ്ടന്നു വച്ചിട്ട് പിറുപിറുത്തു.'വേണ്ട അപസ്വരമാകും.'
നീ ഇത് ഒരിക്കലും ചുണ്ടോട് ചേർക്കണ്ട, ഇനി അതിൽ അപസ്വരമെവരൂ, ഏൽപ്പിച്ച
പ്പോൾ ഓർമ്മിപ്പിച്ചത് ഓർത്ത് രുക്മിണി വിങ്ങിപ്പൊട്ടി.നിസ്സഹായതുടേയും, ധൈര്യക്കു
റവിന്റേയും ബാക്കിപത്രം,അവളത് മടിയിൽ
വച്ചു,ചിലങ്ക മണികൾക്കൊപ്പം.വീണ്ടുമവൾ
അറയിൽ പരതി.
"ഇതാരുടേതാ മുത്തശ്ശി "
വലിച്ചെടുത്ത പുല്ലാങ്കുഴൽ വാങ്ങി മയിൽ പീലിക്കു മേലെ തന്നെ വച്ചിട്ട് പിറുപിറുത്തു.
"കണ്ണന്റെ അല്ലാതാരുടെതാ... നീ അതങ്ങ് വച്ചിട്ട് പെട്ടി എടുത്തോണ്ട് പോ"
നെഞ്ചോടടുക്കി പിടിച്ച പെട്ടിയുമായി തന്റെ മുറിയിലെത്തി, വാതിൽ കൊട്ടിയടച്ച് തന്റെ സ്വപ്നം, മുത്തശ്ശിയുടെ സ്വപ്നത്തിനു മീതെ വച്ച്, ഒക്കെ സുരക്ഷിതമാണന്ന് ഉറപ്പു
വരുത്തുമ്പോഴും ഇതേ നെഞ്ചിടിപ്പായിരുന്നു.
****** ****** ******
"അമ്മൂമ്മേ എഴുന്നേൽക്ക്, ദേ നോക്കിയെ അച്ഛൻ കുറേ മിന്നാമിനുങ്ങുകളെ പിടിച്ചു തന്നു.നോക്കിയെ''
ചിതറി കിടന്ന തന്റെ സ്വപ്‌നങ്ങളുടെ നടുവിൽ
രുക്മിണി,അവൾ മോചിപ്പിച്ച ദേഹികളോട് ഒപ്പം അവളുടെ ദേഹിയും ചേർന്നു കഴിഞ്ഞി
രുന്നു.മാളൂട്ടി പറത്തിവിട്ട മിന്നാമിനുങ്ങുകൾ മുറിയിൽ പാറിക്കളിക്കുമ്പോൾ, നാദവും താളവും ചേർന്നു കഴിഞ്ഞിരുന്നു. അടുത്ത ജന്മത്തിനു കാക്കേണ്ടി വന്നില്ല രുക്മിണിക്ക്.
മാധവന്റെ പുല്ലാങ്കുഴൽ നാദത്തിനൊപ്പം, രുക്മിണിയുടെ ചിതറിക്കിടന്ന മണികളോ
രോന്നും പൊട്ടിച്ചിരിക്കാൻ തുടങ്ങിയിരുന്നു അപ്പോഴേയ്ക്കും

By Rajasree SUresh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo