മോളെ, സ്കൂളിൽ ചെല്ലുമ്പോൾ ഉടനെ തന്നെ ടീച്ചറുടെ കൈയ്യിൽ നാളത്തെ ടൂറിനുള്ള ഈ ആയിരം രൂപ കൊടുക്കണേ, ബാഗിൽ സൂക്ഷിച്ച് വയ്ക്കണേ, ബസ്സിൽ വച്ച് ഇടയ്ക്ക് തുറന്നു നോക്കി നോക്കി അവിടെ ചെല്ലുമ്പോൾ പിന്നെ പൈസ ഇല്ലാതെ വരരുത്. ഇപ്പോൾ പൈസയ്ക്ക് എല്ലാം ഇത്തിരി ബുദ്ധിമുട്ടുള്ള സമയം ആണ്. പിന്നെ ക്ലാസ്സിലെ എല്ലാവരേയും വൺഡേ ടൂറിന് കൊണ്ടു പോകുന്നു എന്ന് പറഞ്ഞതു കൊണ്ടാണ്.
എനിക്കീ പൈസ വേണ്ടമ്മേ.
അതെന്താ മോൾ ടൂറിന് പോകുന്നില്ലേ. മോൾ തന്നെയല്ലേ ടൂറിന് പോണം, പൈസ വേണം എന്നെല്ലാം പറഞ്ഞത് എന്നിട്ട് ഇപ്പോൾ പൈസ വേണെന്ന് പറയുന്നത്.
ടൂറിനും പോകണം , പൈസയും വേണം പക്ഷെ ഈ പൈസ വേണ്ട എന്നാണ് പറഞ്ഞതമ്മേ.
മനസ്സിലാകുന്ന രീതിയിൽ പറ മോളെ , എന്താണ് മോൾ ഉദ്ദേശിക്കുന്നത് അമ്മയ്ക്ക് മനസ്സിലാകുന്നില്ല. സമയം വൈകുന്നു , എനിക്ക് ഇത്തിരി ദേഷ്യവും വന്നു തുടങ്ങുന്നുണ്ട്.
അതേ അമ്മേ എനിക്ക് പോകുന്ന വഴിക്ക് ATMൽ നിന്ന് ടൂറിനുള്ള പൈസ എടുത്ത് തന്നാൽ മതി.
ഇന്നലെ അച്ഛൻ രാത്രി വിളിച്ചപ്പോൾ പറഞ്ഞില്ലേ മോൾക്ക് ടൂറിനുള്ള പൈസ അയച്ചിട്ടുണ്ട് രാവിലെ അമ്മ എടുത്തു തരും എന്ന്.
ഇന്നലെ അച്ഛൻ രാത്രി വിളിച്ചപ്പോൾ പറഞ്ഞില്ലേ മോൾക്ക് ടൂറിനുള്ള പൈസ അയച്ചിട്ടുണ്ട് രാവിലെ അമ്മ എടുത്തു തരും എന്ന്.
പൈസ എല്ലാം ഒന്നു തന്നെയല്ലേ മോളെ , ചിട്ടിക്ക് അയയ്ക്കാൻ വച്ചിരിക്കുന്ന പൈസ എടുത്ത് ടൂറിന് തരുന്നതും , പിന്നെ ATM ൽ നിന്ന് പൈസ എടുത്ത് ചിട്ടിക്ക് അടയ്ക്കുന്നതും തമ്മിൽ പൈസയ്ക്ക് വല്ല വ്യത്യാസമുണ്ടോ ? വെറുതെ രാവിലെ വാശി പിടിക്കരുത്.
രണ്ടു പൈസയും തമ്മിൽ വ്യത്യാസം ഉണ്ടമ്മേ. അച്ഛൻ ടൂറിന് പോകാൻ ബുദ്ധിമുട്ടി അയച്ചു തന്ന പൈസയിൽ സ്നേഹം അടങ്ങിയിട്ടുണ്ട് , അതും കൊണ്ട് ടൂറിന് പോകുന്ന സന്തോഷം അമ്മ ആദ്യം തന്ന പൈസയിൽ നിന്ന് കിട്ടുന്നില്ല അതു കൊണ്ടല്ലേ അമ്മേ പോകുന്ന വഴിയിൽ ഏറ്റിഎമ്മിൽ നിന്ന് എടുത്തു തന്നാൽ മതി എന്നു പറഞ്ഞത്. അമ്മ അധികം വാശി എടുക്കാതെ അതിൽ നിന്ന് എടുത്തു തന്നാൽ മതി.
അതെല്ലാം എടുത്ത് തരാം ദൈവമേ ഇന്നീ കാണിക്കുന്ന സ്നേഹമെല്ലാം ഞങ്ങളുടെ അവസാന കാലത്തും തിരിച്ചു തന്നാൽ മതി. അന്നിതെല്ലാം മറക്കുമോ?
അക്കാര്യത്തിലൊന്നും അമ്മ ഒരിക്കലും പേടിക്കേണ്ട . ഇതെന്നും ഉണ്ടാകും അമ്മേ. മോൾക്ക് ഒരു വാക്കേ ഉള്ളൂ, എന്നും എപ്പോഴും.
എന്തോ അതു കേൾക്കേ അമ്മയുടെ കണ്ണു നിറഞ്ഞു.
BY PS Anilkumar Devidiya
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക