Slider

ഓർമ...!(മിനികഥ)

0
Image may contain: 1 person, beard and closeup

"അപ്പാ...ഞാൻ പള്ളിയിൽ പോകണമെന്ന് പറഞ്ഞിട്ട് അപ്പനിതുവരെ ഒരുങ്ങിയില്ലേ..?സമയം ഒരുപാട് വൈകീട്ടാ,ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയോ?"
അയാൾ ചാരുകസേരയിൽ നിന്നെഴുന്നേറ്റ് സ്വർണ്ണം കെട്ടിയ ഗരുഡന്റെ രൂപമുള്ള ഊന്നുവടിയുടെ സഹായത്തോടെ വരാന്തയിൽ ഉലാത്തിക്കൊണ്ട് മകനോട് ചോദിച്ചു...
"മോനെ...വറീതേ.... ഇന്ന് എന്താടാ പള്ളിയിൽ ഇത്രവലിയ വിശേഷം...?"
"അയ്യോ...എന്റെ അപ്പോ...ഞാൻ ഇന്നലെ ഓർമിപ്പിച്ചത് ഇത്രവേഗം മറന്നോ?ഇന്ന് പള്ളിയിൽ മരിച്ച്പോയവരുടെ ഓർമദിനമാണ്.
ഇന്നലെ വൈകുന്നേരം തന്നെ ഞാൻ;സെമിത്തേരിയിലെ അമ്മച്ചിയുടെ കല്ലറയുടെ മുകളിൽ മുല്ലപ്പൂവും,ചുവന്നറോസാപ്പൂക്കൾകൊണ്ടും അലങ്കരിച്ചിട്ടുണ്ട്.രാവിലെ നേപ്പാളിൽ നിന്നും കുറച്ച് വിലയേറിയ പൂക്കൾ കൂടി വരത്തുന്നുണ്ട്.അതു കൂടി കല്ലറയുടെ മുകളിൽ വന്നാൽ ജോറാവും..!എന്തായാലും ഈ പ്രാവശ്യം വടക്കേലെ ജോസൂട്ടിയുടെ അമ്മച്ചിയുടെ കല്ലറയേക്കാൾ മനോഹരം നമ്മുടെ അമ്മച്ചിയുടെ കല്ലറയാകും.എന്റെ നേപ്പാളിൽ നിന്നുള്ള കളി ജോസൂട്ടി ഒട്ടും പ്രതീക്ഷിക്കുകയില്ല...!
ഇന്ന് അച്ഛൻ സെമിത്തേരിയിൽ പ്രാർത്ഥനയ്ക്ക് വരുമ്പോൾ
മഞ്ഞുപോലുള്ള കുന്തിരിക്ക പുകച്ചുരുളിനിടയിൽ ഞാൻ... സെബാസ്ത്യാനോസ് പുണ്ണ്യാളന്റെ അമ്പുപെരുന്നാളിന് രൂപക്കൂട് മസ്തകത്തിലേന്തി അണിഞ്ഞൊരുങ്ങി നിൽക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെപോലെ ജോസൂട്ടിയുടെ മുൻപിൽ നെഞ്ചുവിരിച്ച് ഞാനൊരു നിൽപ്പ് നിൽക്കും.ഒരു ഒന്നൊന്നര നിൽപ്പ്...!അതൊന്ന് അപ്പൻ കാണേണ്ടത് തന്നെയാണ്.അപ്പൻ വേഗം ഒരുങ്ങിയിറങ് പള്ളിയിൽ പോകാനുള്ള സമയമായി...!
അയാൾ വീണ്ടും ചാരുകസേരയിലിരുന്ന്
ജാലകത്തിലൂടെ വെളിയിലേക്ക് നോക്കി.ആരാമത്തിൽ പുലർമഞ്ഞേറ്റ്
നാണാത്താൽ പൂത്തുനില്കുന്ന മുല്ലപൂക്കളെ തന്റെ കണ്ണുകളാലുഴിഞ്ഞുകൊണ്ട് പറഞ്ഞു.
"മോനെ....വറീതേ പള്ളിയിൽ നീയും,നിന്റെ ഭാര്യയും കൂടി പോയാൽമതി അപ്പൻ വരുന്നില്ല ഡാ..."
"അതെന്താ അപ്പാ?"
ഈറനണിഞ്ഞ കണ്ണുകളോടെ അയാൾ മുരടനക്കി.
"നിന്റെ അമ്മച്ചി മരിച്ചു അത് ശരിയാണ്.പക്ഷെ...ന്റെ....മേരി അവൾക്ക് ഒരിക്കലും.....!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo