The biggest ever archive in Malayalam Literature. 2.5 crores pageviews, 12000+ creations, 1500+authors and adding on....

New Posts

Post Top Ad

Your Ad Spot

Thursday, November 21, 2019

ഇത്രയേയുള്ളൂ.. എല്ലാം

"എനിക്കൊരു പ്രണയമുണ്ടായിരുന്നു .ഒരു ആറു ആറര വർഷം ഞാൻ അത് കൊണ്ട് നടന്നു. ഒടുവിൽ എന്നേക്കാൾ യോഗ്യനായ ഒരാളെ കണ്ടപ്പോൾ നീറ്റ് ആയിട്ടു എന്നെ വിട്ടിട്ട് അവൾ അങ്ങ് പോയി "തികച്ചും സാധാരണ മട്ടിലാണ് വിഷ്ണു ഇത് പറഞ്ഞത് .
എങ്കിലും അതത്ര സാധാരണമായ ഒന്നല്ല എന്ന് എനിക്കറിയാമായിരുന്നു .കാരണം എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം .നാലു വർഷം ഒന്നിച്ചുണ്ടായിരുന്നു .വിഷ്ണുവിന്റെ അതെ അനുഭവം ആയിരുന്നു എനിക്കും . മറക്കാം എന്നൊക്കെ ഭാവിക്കാനേ ചിലപ്പോൾ നമുക്ക് സാധിക്കുകയുള്ളു .മറക്കുക ബുദ്ധിമുട്ടാണ് പിന്നെ സമരസപ്പെടലാണ് .ജീവിതത്തോട് തന്നെ .
വിവാഹം കഴിഞ്ഞെങ്കിലും എനിക്കും വിഷ്ണുവിനും തീരെ പൊരുത്തപ്പെടാൻ സാധിക്കുന്നുണ്ടായിരുന്നില്ല .കഷ്ടിച്ച് ഒരാറുമാസം കഴിഞ്ഞപ്പോളേക്കും പരസ്പരം വെറുത്തു തുടങ്ങി. അങ്ങനെയാണ് ഞങൾ ഒരു വക്കീലിനെ ചെന്ന് കാണുന്നത് . അവർക്ക് വലിയ പ്രായമൊന്നുമില്ല. അത് കൊണ്ട് തന്നെ കാര്യങ്ങൾ മനസ്സിലാക്കിക്കാൻ എളുപ്പമായിരുന്നു .
എനിക്ക് വിഷ്ണുവിൽ ആരോപിക്കാൻ ഒരു പാട് കുറ്റങ്ങളുണ്ടായിരുന്നു .തിരിച്ചു അയാൾക്ക്‌ എന്നെക്കുറിച്ചും അവർ ഇതൊക്കെ കേട്ട് നേർമയായി ചിരിച്ചു .
"ഈ ഡിവോഴ്സ് എന്ന് വെച്ചാൽ കോടതിന്നു അങ്ങനെ പെട്ടെന്ന് കിട്ടുന്നതൊന്നുമല്ല ..ഒരു പാട് കടമ്പകളുണ്ട് .genuine ആയിട്ടുള്ള കാരണങ്ങൾ വേണം "
"എന്ന് വെച്ചാൽ ?"
ഞാൻ ചോദിച്ചു
"ഉദാഹരണത്തിന് വിഷ്ണു മദ്യപിച്ചു വന്നു തന്നെ തല്ലാറുണ്ടോ ?"
"ഹേയ് ഇല്ല വിഷ്ണു കുടിക്കില്ല "ഞാൻ ഉടനെ മറുപടി പറഞ്ഞു
"ഓക്കേ. മദ്യപിക്കാതെ ഉപദ്രവിക്കുമോ സ്ത്രീധനം ചോദിച്ചു കൊണ്ടോ മറ്റോ ?"
"ഇല്ലില്ല വിഷ്ണു കാശിന്റെ കണക്കൊന്നും വെക്കാത്ത ആളാണ് "
"വിഷ്ണുവിന് മറ്റേതെങ്കിലും സ്ത്രീയുമായി ബന്ധമുണ്ടോ ?തെളിവ് വല്ലതും വല്ല ഫോട്ടോയോ ,,വീഡിയോ അങ്ങനെ വല്ലോം ?"
"ഇല്ല "
"ഓക്കേ ഇനി വിഷ്ണുവിനോടാണ്..നീലിമയ്ക്കു പരപുരുഷബന്ധമുണ്ടോ ?"
"എന്റെ അറിവിൽ ഇല്ല "ഞാൻ വിഷ്ണുവിനെ രൂക്ഷമായി ഒന്ന് നോക്കി
"ഓക്കേ നിങ്ങളുട മാതാപിതാക്കളോടു എങ്ങനെ ആണ് പെരുമാറ്റം? "
"പരാതി ഒന്നുമില്ല. അവർക്കൊക്കെ ഇഷ്ടമാണ് ഇവളെ "
വക്കീൽ കസേരയിലേക്ക് ചാഞ്ഞിരുന്നു ..മുഖത്ത് ചെറിയ ഒരു പരിഹാസമുണ്ടോ?
"ഇതൊന്നുമില്ലെങ്കിലും ഞങ്ങൾ തമ്മിൽ പൊരുത്തമില്ല മാഡം .. തമ്മിൽ കോമൺ ആയ ഒരു ഇഷ്ടവും ഇല്ല ..ആകെ അസ്വസ്ഥമാ ഞങ്ങളുട ബന്ധം ..ഒരു കാര്യത്തിലും ഒരു പോലെ അല്ല .പരസ്പരം സംസാരിക്കാൻ കൂടി തോന്നില്ല ..എനിക്ക് ഇവളെ ഇഷ്ടല്ല .."വിഷ്ണു പെട്ടെന്ന് പറഞ്ഞു.
"എനിക്കും അതെ അഭിപ്രായമാണ് മാഡം..എനിക്ക് വിഷ്ണുവിനെ സ്നേഹിക്കാൻ കഴിയുന്നില്ല "ഞാനും പറഞ്ഞു
"വിഷ്ണുവിന്റെ പൂർവ്വകാമുകിയുടെ പേരെന്താ ?"
വക്കീൽ പെട്ടെന്ന് ചോദിച്ചപ്പോൾ വിഷ്ണു ഒന്ന് പതറി
"അതിനിവിടെ പ്രസക്തി എന്താ ?"
"പറയു "
"ടീന "
"നീലിമയുടെ ലവറിന്റ പേരെന്താ? "
ഞാൻ വിളറിപ്പോയി
"ഞാനുണ്ടല്ലോ ഈ വക്കീൽ പഠനം കഴിഞ്ഞു കുറച്ചു നാൾ സൈക്കോളജിയും കൂടി പഠിച്ചിട്ടുണ്ട് കേട്ടോ വെറുതെ ഒരു രസം ..അതിപ്പോ സഹായമായി ഈ പ്രൊഫെഷനിൽ ..പറയ് എന്തിനാ മടിക്കുന്നത്? എന്തായാലും ഡിവോഴ്സ് ചെയ്യാൻ വന്നതല്ലേ? "വക്കീലിന്റെ മുഖത്ത് കള്ളച്ചിരി.
"ആഷിക് "ഞാൻ പറഞ്ഞു
"നിങ്ങളുട പ്രോബ്ലമെന്താന്നറിയുമോ ?"
വിഷ്ണു നീലിമയിൽ കാണാൻ ശ്രമിക്കുന്നത് ഇപ്പോളും ടീനയെ ആണ് ..നീലിമ ആഷിക്കിനെയും ..പിന്നെ എങ്ങനെ ശരിയാകും? "
"അങ്ങനെയൊന്നുമില്ല മാഡം ഞാൻ അതൊക്കെ എപ്പോളെ മറന്നു "വിഷ്ണു പറഞ്ഞു
"ഞാനും "ഞാൻ കൂട്ടിച്ചേർത്തു
വക്കീൽ പൊട്ടിച്ചിരിച്ചു
"നുണ പറഞ്ഞപ്പോളെങ്കിലും പൊരുത്തമുണ്ടായല്ലോ .ശരി ഡിവോഴ്സ് ഞാൻ വാങ്ങിത്തരാം .ഒരു ചോദ്യം ..നിങ്ങൾ ഇനി കല്യാണം കഴിക്കില്ലെ?"
"ഇറ്റ് ഡിപെൻഡ്സ് "വിഷ്ണു പറഞ്ഞു
"yes everything depends upon something " ഇനി ഇതിലും മോശമായ ആൾക്കാരെ ആണ് കല്യാണം കഴിക്കുന്നതെങ്കിൽ അന്ന് ഡിവോഴ്സ് എന്ന്പറഞ്ഞു എന്റെ അടുത്തേക്ക് വരരുതേ .."അവർ കണ്ണിറുക്കി ചിരിച്ചു
എനിക്ക് ചമ്മൽ തോന്നി
വക്കീൽ ഞങ്ങളുട കേസ് സീരിയസ് ആയി എടുത്തിട്ടില്ല എന്നെനിക്ക് തോന്നി ..അടുത്ത മാസം ഒരു തീയതി നിശ്ചയിച്ചു പുള്ളിക്കാരി ഞങ്ങളെ പറഞ്ഞു വിട്ടു
"ടീന എങ്ങനെയായിരുന്നു ?"ഒരു ദിവസം ഞാൻ മടിച്ചു മടിച്ചു വിഷ്ണുവിനോട് ചോദിച്ചു
"ടീന നന്നായി പാടുമായിരുന്നു നൃത്തം ചെയ്യുമായിരുന്നു "ഞാൻ അതിശയിച്ചു പോയി ..ഞാൻ ഓർത്തത് ആഷിക്കിന്റെ പാട്ടിനെക്കുറിച്ചാണ്..ആഷികും നന്നായി പാടുമായിരുന്നു
"ആഷിക്കോ ?വിഷ്ണു ചോദിച്ചു
"ആഷിക് നന്നയി പാടും ചിത്രങ്ങൾ വരയ്ക്കും "
അവരെ രണ്ടു പേരെയും കുറിച്ച് ഞങ്ങൾ അന്ന് ഒരു പാട് സംസാരിച്ചു .സത്യത്തിൽ വിവാഹത്തിന് ശേഷം ഞങ്ങൾ ഏറെ നേരം സംസാരിച്ചതും അന്ന് ആണ്. കുറെ കാര്യങ്ങൾ പരസ്പരം അറിഞ്ഞതും അന്നാണ്
"ശരിക്കും നമ്മളാണ് ഒരേ തൂവൽ പക്ഷികൾ. ഒരേ കപ്പലിൽ സഞ്ചരിക്കുന്നവർ .. നമ്മളെന്തിനാ പിരിയുന്നത് ?"വിഷ്ണുവിന്റെ ചോദ്യം കേട്ട് ഞാൻ കണ്ണ് മിഴിച്ചു. ശരിയാണല്ലോ.
പാട്ടറിയാത്ത, നൃത്തം അറിയാത്ത, ചിത്രം വരയ്ക്കാൻ അറിയാത്ത ഞങ്ങൾ
യാത്രകൾ തീരെ ഇഷ്ടമല്ലാത്ത ഞങ്ങൾ
ചെടികളെയും പൂക്കളെയും മഴയെയും ഇഷ്ടമുള്ള ഞങ്ങൾ
കടും നിറത്തിലുള്ള വസ്ത്രങ്ങൾ മാത്രം ഇഷ്ടമുള്ള ഞങ്ങൾ
കുടമുല്ലപ്പൂവിന്റെ ഗന്ധം പ്രിയമുള്ള ഞങ്ങൾ
പുഴമീൻ കറിയും കുത്തരിച്ചോറും ഒത്തിരി ഇഷ്ടം ഉള്ള ഞങ്ങൾ
പറഞ്ഞു വന്നപ്പോൾ എത്ര മാത്രം പൊരുത്തങ്ങളാണ്
"ടീനയെയും ആഷിക്കിനെയും എടുത്തു വെളിയിൽ കളയാമല്ലേ ?"ഞാൻ ചോദിച്ചു
"അല്ല പിന്നെ നമുക്കൊന്നു ട്രൈ ചെയ്യമെടോ "
വിഷ്ണു കൈ നീട്ടി
ഞാൻ ആ കൈയിൽ കൈ ചേർത്ത് പിടിച്ചു.
കുറച്ചു ബുദ്ധിമുട്ട് ആയിരുന്നു ..എന്നാലും ആ കൈ വിടാൻ തോന്നിയില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ. ഞങ്ങൾക്കിടയിൽ ഒരു വാവ വന്നു അതോടെ ടീനയും ആഷിക്കുമൊക്കെ ഞങ്ങളുടെ ഓർമകളിൽ നിന്ന് എന്നെന്നേക്കുമായി മാഞ്ഞു പോയി.
"ഇത്രയേയുള്ളൂ ഏതു വേർപാടും.
നമ്മളാണതിനെ വലിയ ആനക്കാര്യമാക്കുന്നത്.
വേർപിരിയുമ്പോൾ അവർ നമുക്ക് ഇടുന്ന വില തിരിച്ചുമങ്ങിട്ടാൽ പ്രശനം തീർന്നില്ലേ?
ഒറ്റ ജീവിതമല്ലേയുള്ളു?
നമുക്കത് ആഘോഷിക്കാമെന്ന്‌...അപ്പൊ പിന്നെ അങ്ങനെ തന്നെ...
സ്നേഹത്തോടെ
 നിങ്ങളുടെ സ്വന്തം 
അമ്മു സന്തോഷ്

No comments:

Post Top Ad

Your Ad Spot