Slider

പണിക്കരുടെ കത്തിക്കൊരു ബദൽ കഥ

0
,Image may contain: Shoukath Maitheen, text and closeup
==========
പത്താം ക്ളാസിൽ പഠിക്കുന്ന
മകളുടെ കൈയ്യും പിടിച്ച് പ്രിൻസിപ്പിളിന്റെ മുന്നിലേക്കെത്തിയ രമണൻ നല്ല ദേഷ്യത്തിലായിരുന്നു,
ഓഫീസിലേക്കു കയറി വന്ന രമണനേയും മകളേയും ,
തന്റെ കണ്ണടയടെ കാല് മൂക്കത്തേക്ക് കയറ്റി വച്ച് നോക്കി കൊണ്ട് പ്രിൻസിപ്പാൾ മത്തായി ചോദിച്ചു, !
''ങും, എന്താ പ്രശ്നം, ?
''ചരിത്രം പഠിപ്പിക്കുന്ന ബഷീർ സാറിനെ കാണണം,
രമണന്റെ ശബ്ദത്തിലെ രസമില്ലായ്മ പ്രിൻസിപ്പാൾ തിരിച്ചറിഞ്ഞു, ''
മേശപ്പുറത്തിരിക്കുന്ന കാളിംങ്ങ് ബെല്ലിൽ പ്രിൻസിപ്പാൾ തന്റെ കരമമർത്തി,!!
പെൻഷൻപറ്റാറായ ടെൻഷൻ പിടിച്ച ഒരു പ്യൂൺ ഹാജരായി,!
''പത്ത് ബി യിലെ ക്ളാസ് ടീച്ചർ ബഷീർ സാറിനെ വിളിക്ക്, !!
പ്യൂണിന്റെ മുഖത്ത് നോക്കി പ്രിൻസിപ്പാൾ ആഞ്ജാപിച്ചു,!
''രണ്ടാം നിലയിലെ സ്റ്റെയർകേസ് കയറുന്നിതിനിടയിൽ പ്യൂൺ തന്റെ വികാരം ആത്മഗതമായി പുറം തളളി,
''അങ്ങേരുടെ മൊബൈലിലേക്ക് ഒരു കോളങ്ങ് ചെയ്താൽ പോരെ, വെറുതെ മനുഷ്യനെ മെനക്കെടുത്താൻ, !!''
'' , തലമുടിയിൽ മൈലാഞ്ചി തേച്ച് മുടിയുടെ കറുപ്പ് നിറത്തെ ചരിത്രത്തിന്റെ ഗൃഹാതുരത്വത്തിലേക്കും,,
നരച്ച മുടിയിൽ വർത്തമാന കാലത്തിന്റെ മൈലാഞ്ചിയും പൂശി,,
പൈജാമ ധാരിയായ ബഷീർ സാർ
സംഭവ സ്ഥലത്ത് കുതിച്ചെത്തി, !!
'' പത്താം ക്ളാസിലെ '' ' പ്ളസ് വണ്ണായ , (അധിക വണ്ണം)
വിദ്യാർത്ഥിനിയാണ് രമണന്റെ മകൾ സരള,''
''അധിക വണ്ണം '' ശരീരത്തിന് മാത്രം മാനസിക വളർച്ച വെറും ശൂന്യം, !!
രമണനേയും, മകളുടേയും മുഖത്തൂടെ തന്റെ നോട്ടത്തെ പാസ് ചെയ്ത് പ്രിൻസിപ്പാളിന്റെ മുഖത്ത് നോട്ടത്തിന്റെ ഗോളടിച്ച് നിർത്തി ബഷീർ സാർ, !!!
''എന്താ സാറെ ഈ കേൾക്കണത്,?
തന്റെ വിദ്യാർത്ഥിനിയോട് അനാവശ്യം പറയുന്നവൻ, അദ്ധ്യാപകനല്ല, പൂവാലനാണ്,
ഗുരു ,പൂവാലനാകരുത്,!!
പ്രിൻസിപ്പാളിന്റെ വാക്കുകളിൽ ശകരവും, പരിഹാസവും, !!
''ഒന്നും മനസിലാകാതെ പൈജാമയുടെ പോക്കറ്റിൽ ഇരു കൈകളും കടത്തി ചരിത്രാദ്ധ്യാപകൻ കണ്ണ്മിഴിച്ചു, !!
''വാട്ട് ഹാപ്പൻഡ്, ? അദ്ധ്യാപകൻ കാരണം തിരക്കി, ?
'' എടി മോളെ, നീ തന്നെ പറയെടി, ഈ സാറ് എന്നാ വർത്തമാനാ കൊച്ചിനോട് പറഞ്ഞതെന്ന്,!!
രമണനിലെ പിതാവ് രംഗത്തിറങ്ങി ചോദ്യശരവുമായി, !!
സരള മടിച്ചു നിന്നപ്പോൾ, രമണനിലെ രക്ഷകർത്താവ് വീണ്ടും കല്പ്പിച്ചു,
''പറയെടി കൊച്ചേ, പേടിക്കാതെ !!!
ഹിന്ദി ടീച്ചർ ജമീല മാഡവും, കണക്കദ്ധ്യാപിക മേരിക്കുട്ടി ടീച്ചറും ചെവി വട്ടം പിടിച്ച് അവിടെ ചുറ്റിപ്പറ്റി നിന്നു, !!
സരളയെന്ന വിദ്യാർത്ഥിനി
വാ തുറന്നു,
';ഇന്നലെ ചരിത്രക്ളാസിൽ ,എന്റെ ബുക്ക് നോക്കിയ ശേഷം ഈ സാറെന്നെ അരികിലേക്ക് വിളിച്ചു,''
''എന്നിട്ട്, ?'' പ്രിൻസിപ്പാൾ ആകാംക്ഷയോടെ ചോദിച്ചു,
''എന്നിട്ട്,
ബുക്ക് തിരികെ തന്ന് മെല്ലെ പറയുകയാ,
''സരളെ, നിന്റെ '' ബ്രാ ''യുടെ വളളി എന്ത്യേ, നീ ബ്രായ്ക്ക് വളളി ഇട്ടിട്ടില്ലല്ലോ എന്ന്, !!
''ന്റെ ഭഗവാനെ, !!! രമണൻ ദേഷ്യത്തിൽ ചുണ്ട് കടിച്ചമർത്തി,!
''ഛെ, !! പ്രിൻസിപ്പാൾ മുഖം തിരിച്ചു,!!
ജമീല മാഡവും,, മേരിക്കുട്ടി ടീച്ചറും വാ പൊത്തി അത്ഭുതം പ്രകടിപ്പിച്ചു,
'പ്രിൻസിപ്പാൾ സീറ്റിൽ നിന്ന് ചാടി എണീറ്റു,
';മിസ്റ്റർ ബഷീർ സർ, ഈ കേട്ടത് ശരിയാണോ, ?
''സർ, ഈ കുട്ടിയുടെ ബുക്കിൽ ' ബ്രിട്ടീഷ് ' എന്ന വാക്ക് പലയിടത്തും
''ബ്രട്ടീഷ് ' എന്നാണ് എഴുതി വച്ചിരിക്കുന്നത്, അതു കണ്ടപ്പോൾ ഞാൻ ചോദിച്ചത് നേരാ,
''ഇതെന്താ സരളെ ബ്രാ യ്ക്ക് വളളിയിടാത്തതെന്ത്യേ യെന്ന്, !!
ഞാനുദ്ദേശിച്ചത് സായിപ്പിന്റെ 'ബ്രാ യാ,
കുട്ടീടേയല്ല, !!''
മേരിക്കുട്ടി ടീച്ചറും, ജമീല മാഡവും പരസ്പരം നോക്കി ചിരിച്ചു,
രമണന്റെ മുഖത്ത് നാണം കൂട്ടിനു വന്നു, ചെറു ചിരിയോടെ മുഖം കുനിച്ചു നിന്നു,
''ഈ കൊച്ചിന്റെ ഒരു കാര്യം ''എന്ന മട്ടിൽ,
പുലി പോലെ വന്നത് എലി പോലെ പോയല്ലോ എന്ന ആശ്വാസത്തിൽ പ്രിൻസിപ്പാൾ കസേരയിലേക്കിരുന്നു,
''തല കുനിച്ച് സരള ക്ളാസിലേക്കും,
ചിരി മായാത്ത മുഖവുമായി ,
രമണൻ പുറത്തേക്കും പോയപ്പോൾ,
''മൈലാഞ്ചി തലയൻ '' ബഷീർ സാർ ചിരിച്ചോണ്ട് അവിടെ തന്നെ നിന്നു, !!
===========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo