നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജോലി

Image may contain: 1 person, outdoor
മെഡിക്കൽ കോളേജിലെ ഫാർമസിക്കു മുന്നിൽ വരിനിൽക്കുമ്പോഴാണ് ഒരു സിസ്റ്റർ വന്നിട്ട് എന്നോടുചോദിച്ചത് മോൻ ഇവിടെ ജോലി ചെയ്യണോ എന്ന്.
അല്ലെന്ന് പറഞ്ഞ്. ആ സിസ്റ്ററോട് എന്താ അങ്ങനെ ചോദിച്ചേ എന്നുചോദിച്ചപ്പോ. ആ സിസ്റ്റർ പറഞ്ഞു മോൻ കുറേപേരെ വീൽചെയറിൽ ഇരുത്തി വാർഡിൽ കൊണ്ടുപോകുന്നതും മരുന്ന് വാങ്ങികൊടുക്കുന്നതും ഒക്കെ കാണാറുണ്ട്..അതുകൊണ്ടു ചോദിച്ചതാണ്.
അതുകേട്ട് ഞാനൊരു ചിരിയോടെ ആ സിസ്റ്ററോട് പറഞ്ഞു എന്റെ അച്ഛൻ ഇവിടെ ഡയാലിസിസ് ചെയ്യുന്നുണ്ട് നാലുമണിക്കൂർ വെറുതെ കിട്ടുന്ന സമയം ആരെയെങ്കിലും ഹെൽപ്പ് ചെയ്യുന്നത് ഒരു നല്ലകാര്യമല്ലേ സിസ്റ്റർ..
അതുകേട്ട് ആ സിസ്റ്റർ എനിക്കൊരു പുഞ്ചിരി സമ്മാനിച്ചിട്ട് നടന്നകന്നു..
അല്ലെങ്കിലും നമ്മുടെ ജീവിതത്തിൽ പലപ്പോഴും വലിയൊരു മാറ്റം സൃഷ്ടിക്കാൻ കഴിയുന്നൊരു സ്ഥലം എന്നുപറയുന്നത് ആശുപത്രികളാണ്..
അവിടെ ആർക്കും അഹങ്കാരിക്കാൻ കഴിയില്ല അവിടെ ജാതിയോ മതമോ ഇല്ല ആർക്കും ആരോടും വാശിയോ ദേഷ്യമോ ഇല്ല അവിടെ എല്ലാവരും ഒന്നാണ്..
ഒരാളെ സഹായിക്കുമ്പോൾ കിട്ടുന്നൊരു ഫീൽ ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയില്ല അനുഭവിച്ച് തന്നെ അറിയണം.
ഒരിക്കൽ ഒരു ചേട്ടനെ വീൽചെയറിൽ ഇരുത്തി ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ആ ചേട്ടൻ എന്നോട് ചോദിച്ചു...
നിയിങ്ങനെ എല്ലാവരെയും സഹായിക്കുന്നുണ്ടല്ലോ നിന്നെ തിരിച്ചു ആരെങ്കിലും സഹായിക്കുമോ.
അതിന് ഞാനാ ചേട്ടനോട് പറഞ്ഞൊരു മറുപടി ഇത്രയേ ഉള്ളു ..ദൈവം നമുക്ക് രണ്ടു കൈകൾ തന്നിട്ടുള്ളത് നമ്മുടെ ആവശ്യങ്ങൾ മാത്രം നിറവേറ്റാൻ അല്ല
മറ്റുള്ളവരെ സഹായിക്കാൻ കൂടിയാണ്..
അതുകേട്ട് ആ ചേട്ടൻ നി നന്നായി ഡയലോഗ് അടിക്കുന്നുണ്ടെന്നു പറഞ്ഞു ചിരിക്കുകയാണ് ചെയ്തത്..
**********
പിന്നീട് ഒരിക്കൽ ഒരു ഓണം സമയത്തു അച്ഛന് അസുഖം കൂടി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരിക്കുമ്പോൾ സംഭവിച്ച ഒരു മധുര കഥയാണ്.
ഓണം ആഘോഷിക്കാൻ പറ്റാത്ത വിഷമം മനസ്സിൽ ഉണ്ടെങ്കിലും എല്ലാവരോടും ഹാപ്പി ഓണം വിഷ് ചെയ്ത് നടന്ന ദിവസം..
ഉച്ചയ്ക്ക് അച്ഛനും അമ്മയ്ക്കും ഭക്ഷണം വാങ്ങാൻ പുറത്തേക്ക് പോയി തിരിച്ചു വന്നപ്പോൾ 'അമ്മ അന്തംവിട്ടു എന്നോട് ചോദിച്ചു..
ഉണ്ണി ഇതുകണ്ടോ എന്നുപറഞ്ഞ് ടേബിളിലേക്ക് കൈചൂണ്ടി കാണിച്ചു ഞാൻ നോക്കിയപ്പോ നാലഞ്ചു പത്രങ്ങൾ അതിൽ നിറയെ പായസം..
ഇതൊക്കെ ആര് തന്നതാണെന്നു ചോദിച്ചപ്പോ അമ്മയ്ക്ക് യാതൊരു പിടിയും ഇല്ലായിരുന്നു..
മോൻ വന്ന പറഞ്ഞ മതി എന്നുപറഞ്ഞിട്ടു അവർ പോയി
അത്ര മാത്രമേ അമ്മയോട് അവർ പറഞ്ഞുള്ളു.
അവർക്ക് എന്റെ പേരോ എനിക്ക് അവരുടെ പേരോ അറിയില്ലായിരുന്നു ഒന്നറിയാം ഞാനവരെ സഹായിച്ചിട്ടുണ്ട്.
പിന്നീട് ഞാനവരെ കാണുന്നത് പാത്രം വാങ്ങാൻ വന്നപ്പോഴാണ്..
അപ്പോഴാണ് മനസ്സിലായത് പായസം മാത്രമേ ഫ്രീ ഉള്ളു പാത്രമില്ലെന്നു..
പലപ്പോഴായി ഞാനവരെ സഹായിച്ചിട്ടുണ്ടായിരുന്നു അതിന്റെ സ്നേഹമാണ് ഈ ഓണ പായസം.. ഇങ്ങനെ വയറും മനസ്സും നിറഞ്ഞൊരു ഓണം ആദ്യമായിട്ടായിരുന്നു...
*****
"അസുഖം ബാധിച്ചു കിടക്കുമ്പോൾ ചിലർ എന്നോട് പറഞ്ഞ ചില വാക്കുകൾ മായാതെ ഓർമയിൽ ഉണ്ട്..
"പണവും പദവിയും വേറെ എന്തൊക്കെ ഉണ്ടായാലും ആരോഗ്യം ഇല്ലെങ്കിൽ ഇതൊക്കെ ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല .."
"ഇത്രയൊക്കെ വേദനയും വിഷമവും സഹിച്ചുകൊണ്ടു കിടക്കുന്നത് മരിക്കാനുള്ള പേടികൊണ്ടല്ല വേണ്ടപ്പെട്ടവരെ പിരിയാൻ കഴിയാത്തതുകൊണ്ടാണ്.."
"എനിക്ക് ഭാര്യയുണ്ട് മകനുണ്ട് ഒരുപാട് ബന്തുകളും കൂട്ടുകാരും ഉണ്ട് പക്ഷെ ഈ അവസ്ഥയിൽ എന്റെ കൂടെയുള്ളത് പ്രയായമായ എന്റെ അമ്മ മാത്രമാണ്.."
"എല്ലാത്തിനോടും അവൾക്ക് പേടിയാണ് പക്ഷെ എന്റെ ജീവനുവേണ്ടി നെട്ടോട്ടമോടി അവളാ പേടിയെത്തന്നെ വലിച്ചെറിഞ്ഞു..എനിക്ക് വേണ്ടി."
പലരുടെയും ജീവിതം കരുത്തുറ്റതാവുന്നത് വലിയൊരു വീഴ്ച്ചയിലൂടെയാണ്..
അതുചിലപ്പോ പ്രിയപ്പെട്ടവരുടെ വേർപാടിൽ നിന്നുള്ള അനുഭവങ്ങളിലൂടെയും ആവാം...
ധനു ധനു..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot