റാംജിയുടെ കയ്പ്പേറിയ വിമാനയാത്രാനുഭവത്തിനൊരു മറുപടിക്കുറിപ്പാണിത്.
എനിക്കുമുണ്ടായിട്ടുണ്ട് സമാനമായ അനുഫവം. ആദ്യായിട്ട് മീമാനത്തി കേറിയ അന്ന്.
എയർ ഇൻഡ്യാവിലായിരുന്നു. അവർ ഒരു കിറ്റ് കൊണ്ടെ തന്ന്. അതിൽ കുറേ കൊച്ചു പായ്ക്കറ്റുകൾ.സാൻഡ് വിച്ച് പോലെ എന്തോ. ഒരു ഗ്ലാസ്സ് ചൂടു വെള്ളം.
അടുത്തിരുനവൻ പായ്ക്കറ്റുകൾ പൊട്ടിച്ച് ആ വെള്ളത്തിലേക്കിട്ട് ഇളക്കി മൊത്തിക്കുടിക്കുന്നതു കണ്ടു.
അടുത്തിരുനവൻ പായ്ക്കറ്റുകൾ പൊട്ടിച്ച് ആ വെള്ളത്തിലേക്കിട്ട് ഇളക്കി മൊത്തിക്കുടിക്കുന്നതു കണ്ടു.
ആഹാ. ഇത്രേയുള്ളൊ.
ഞാനും അതന്നെ ചെയ്തു. പക്ഷേ മൊത്തിക്കുടിച്ചപ്പളാണ് പണി പാളിയെന്ന് മനസ്ലായത്.
കൊച്ച് പായ്ക്കറ്റുകളിൽ ചായ ബാഗും പഞ്ചസാരയും പാൽപ്പൊടിയും കുരുമുളകു പൊടിയും ഉപ്പും ഉണ്ടായിരുന്നു.
വായിച്ചു നോക്കാതെ എല്ലാം കൂടെ ആ വെള്ളത്തിലേക്കിട്ടിളക്കിയതാണ് സംഭവം.
വായിച്ചു നോക്കാതെ എല്ലാം കൂടെ ആ വെള്ളത്തിലേക്കിട്ടിളക്കിയതാണ് സംഭവം.
ഇതെന്ത് ഡ്രിങ്ക് എന്റെ പഹവാനേ! എന്നമ്പരന്ന എന്നെ നോക്കി ഒരു പായ്ക്കറ്റ് ടൊമാറ്റോ സോസ് അപ്പൊഴും കിറ്റിലിരുന്ന് പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
ഇനി അതും കൂടി ഇട്ടിളക്കിയാലാണോ പണ്ടാരം കമ്പ്ലീറ്റാകുക ?
By Alex John
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക