നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

➖️ചൊവ്വാദോഷം➖️

Image may contain: 1 person, sunglasses, selfie and closeup
********
"ആഹാ.... ദേവീ... നീയെന്താടീ ഇവിടെ. ..? "..
വളരെ നാളുകൾക്കു ശേഷം നഗരത്തിലെ ഷോപ്പിംഗ് മാളിൽ വച്ച് അപ്രതീക്ഷിതമായി കണ്ടു മുട്ടിയ ദേവിയെ കെട്ടിപ്പിടിച്ച് ഹേമ വിശേഷങ്ങൾ തിരക്കുകയാണ്...
ദേവി : ഹയ്യോ... എടീ ഹേമകുട്ടീ..... നീയങ്ങു വല്ലാതെ മാറിപ്പോയല്ലോ.... ആദ്യം മനസ്സിലായില്ലാരുന്നു....
"പിന്നെ പിന്നെ... മനസ്സിലായിട്ടും നീ മൈൻഡ് ചെയ്യാതെ പോയതല്ലേ... എനിക്കറിയാം നിന്നെ.. " ചിരിച്ചുകൊണ്ട് ഹേമ പറഞ്ഞു
ദേവി : എന്റെ പൊന്നോ... നിന്റെ സ്വഭാവത്തിന് ഒരു മാറ്റൊമില്ലല്ലോ... സത്യമായിട്ടും മനസ്സിലായില്ലെടീ.... നീ നല്ല ഗ്ലാമർ ആയിപ്പോയല്ലോ... . പണ്ട് എണ്ണതേച്ചു
ഒട്ടിച്ച മുടിയും, ഹാഫ് സാരിയും ഒക്കെയായി നടന്നതല്ലേ.. ഇപ്പോൾ ഇങ്ങനെ ജീൻസും ടോപ്പും, കൂളിംഗ് ഗ്ലാസും ഒക്കെ ഇട്ട് നിന്നാൽ ആർക്ക് മനസ്സിലാവാനാ... അതൊക്കെ പോട്ടെ നീയെന്താ ഇവിടെ...
ഹേമ : ഞാനെന്താ ഇവിടെ എന്നോ..., എടീ എന്റെ കെട്ടിയോൻ ഈ നാട്ടുകാരനാ.. ഇവിടുന്ന് അര കിലോമീറ്ററേ ഉളളൂ എന്റെ വീട്ടിലേക്ക്.... ആട്ടെ നീയെന്താ ഇവിടെ എന്ന് പറഞ്ഞില്ല...കോളേജിന്ന് പോയെ പിന്നെ നിന്റെ ഒരു വിവരോമില്ലാരുന്നല്ലോ...?
ദേവി : ഞാൻ ഇവിടെ അടുത്ത് എന്റെയൊരു ഓഫീസ് ആവശ്യത്തിന് വന്നതാ... വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴിയാ... ഇവിടുന്ന് കുറച്ചു സാധനങ്ങളും, അച്ഛന് മരുന്നും മേടിച്ചു പോകാമെന്നു കരുതി...
ഹേമ : ഓഹോ.... ആട്ടെ ഹസ്ബൻഡ് എന്ത് ചെയ്യുന്നു... നാട്ടിലാണോ അതോ...?
തന്റെ ചോദ്യം കേട്ടതും ദേവിയുടെ മുഖത്തെ ചിരി മാഞ്ഞത് ഹേമ ശ്രദ്ധിച്ചു....
"അതിന് ആര് കല്യാണം കഴിച്ചു.. "ദേവിയുടെ ചിരി വരുത്തിയുള്ള മറുപടി ഹേമയെ വിഷമത്തിലാക്കി..
ഹേമ : അയ്യോ എന്ത് പറ്റിയെടാ... എന്തെങ്കിലും അഫയറോ മറ്റോ .??
ദേവി : അഫയർ ഉണ്ടായിരുന്നു... പക്ഷേ.....
ഹേമ : എന്തുപറ്റിയെടീ... പറയാൻ പറ്റുന്നതാണേൽ പറ..
ദേവി : "നശിച്ച ഒരു ചൊവ്വ ദോഷം.. ഒരുത്തനുമായിട്ട് മുടിഞ്ഞ പ്രേമമാരുന്നു... കല്യാണം നടത്താൻ ജാതകം നോക്കിയപ്പോൾ ചേരില്ല.. എനിക്ക് ചൊവ്വ ദോഷം.... അവനും വീട്ടുകാരും ജീവനും കൊണ്ടോടി., .. "
ദേവി മുഖത്ത് ചിരി വരുത്തിയാണ് പറഞ്ഞത്....
ഹേമ : അയ്യോ.... എന്നിട്ട് പിന്നെ വേറെ ചേരുന്ന ആലോചന ഒന്നും വന്നില്ലേ.
ദേവി : ആലോചന ഒക്കെ വന്നു.. പക്ഷേ അച്ഛന് നിര്ബന്ധമാരുന്നു, ഗവണ്മെന്റ് ജോലിക്കാരെ കൊണ്ടേ എന്നെ കെട്ടിക്കൂ എന്ന്.... പക്ഷേ ചേരുന്ന ഒരു ആലോചനേം വന്നില്ല... കുറച്ചു വർഷം കഴിഞ്ഞപ്പോൾ നാട്ടിൽ എന്തെങ്കിലും ജോലിയുള്ളോർ മതിയെന്ന തീരുമാനത്തിലെത്തി അച്ഛൻ..... അതും ഒരുപാട് ആലോചന വന്നു... പക്ഷേ ഒന്നും ജാതകം ചേർന്നില്ല.... ഇപ്പോൾ ആരെയെങ്കിലും കിട്ടിയാൽ മതിയെന്നായി... ജാതകം പോലും നോക്കേണ്ടാന്നാ അച്ഛൻ പറയുന്നത്.....
ഒന്ന് നിർത്തിയ ശേഷം ദേവി തുടർന്നു "ഇത്രയും പ്രായമായ എനിക്ക് ഇനി ആരെ കിട്ടാനാടീ..... ഇനി അടുത്ത ജന്മത്തിലെങ്ങാനും നോക്കാം... അന്നേരോം ചൊവ്വാ ദോഷം ഉണ്ടാവാണ്ടിരുന്നാൽ മതിയാരുന്നു... "
ചിരിച്ചു കൊണ്ടാണ് ദേവി പറഞ്ഞതെങ്കിലും അവളുടെ ഉള്ളിലെ തേങ്ങൽ ഹേമയ്ക്കു മനസ്സിലാവുന്നുണ്ടായിരുന്നു....
ദേവിയെയും വിളിച്ചുകൊണ്ട് ഷോപ്പിംഗ് മാളിലെ കോഫി ഷോപ്പിലേക്ക് നടക്കുമ്പോൾ ഹേമയുടെ മനസ്സിൽ നിറയെ പതിനഞ്ചു വയസ്സായ സ്വന്തം മകൾ ഹൃതികയെ പറ്റിയുള്ള ചിന്തകളായിരുന്നു....,, ഏതെങ്കിലും ജ്യോത്സ്യന്മാർക്കു കാശു കൊടുത്ത്, അവളുടെ ചൊവ്വാ ദോഷമുള്ള ജാതകം മാറ്റിയെഴുതിച്ച്, ഒരു ദോഷവുമില്ലാത്ത രീതിയിലുള്ള ഒരു ഡ്യൂപ്ലിക്കേറ്റ് ജാതകം എഴുതിക്കണം എന്നവൾ തീരുമാനിച്ചുറപ്പിച്ചിരുന്നു...
✍️ M@nu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot