നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Orphan. ( ഒരു കുഞ്ഞിക്കഥ)

Image may contain: 1 person, smiling, selfie and closeup
" വരുന്ന തിങ്കളാഴ്ച ഞങ്ങളുടെ മകന്റെ പിറന്നാളാണ്: അന്ന് ഇവിടുത്തെ കുട്ടികൾക്ക് ഉച്ചക്ക് ഒരു സദ്യ ഞങ്ങളുടെ വക നൽകണം"
അനാഥാലയത്തിലെ ഉദ്യോഗസ്ഥൻ തുക സന്തോഷത്തോടെ വാങ്ങി... റസീറ്റ് നൽകി: അത് വാങ്ങി അയാളും ഭാര്യയും എഴുന്നേറ്റു... പുറത്ത് മൈതാനത്ത് അനാഥാലയത്തിലെ കുട്ടികളുമായി ഓടിക്കളിക്കുന്ന മകനെ കണ്ട അയാൾ നീട്ടി വിളിച്ചു
"അരുൺ കം ഹിയർ "
മനസ്സില്ലാ മനസ്സോടെ അവൻ മടങ്ങി:
" നിന്നോട് പറഞ്ഞിട്ടില്ലെ ആ കുട്ടികളുടെ കൂടെയൊന്നും കളിക്കരുതെന്ന് ... ദെ ആർ ജസ്റ്റ് ഓർഫൻസ് - എവിടുന്നൊക്കെയൊ തെണ്ടി തിരിഞ്ഞു വന്ന പിള്ളേരാ"
അയാളുടെ ഭാര്യ അവന്റെ ചെവിക്ക് പിടിച്ചു കൊണ്ട് പറഞ്ഞു:
അച്ചന്റെ കൈ പിടിച്ച് മുന്നോട്ട് നടന്ന അവൻ സംശയം തീർക്കാനായി അമ്മയോടായി ചോദിച്ചു
" മമ്മി ഓർഫൻസ് എന്ന് പറഞ്ഞാലെന്താ ''
"ആരുമില്ലാത്തവർ. അച്ചനും അമ്മയും മക്കളും ഒന്നും ഇല്ലാത്തവർ "
" അപ്പൊ പിന്നെങ്ങന്യാ മുത്തശ്ശനും മുത്തശ്ശിയും ഓർഫൻസ് ആയെ: അവർക്ക് നമ്മളൊക്കെയില്ലെ മമ്മി"
ശരണാലയത്തിൽ താമസിപ്പിച്ചിരിക്കുന്ന തന്റെ അച്ചനെയും അമ്മയെയും കുറിച്ചാണവൻ സൂചിപ്പിക്കുന്നത് എന്ന് മനസ്സിലായ അയാൾ ഭാര്യയുടെ ' മുഖത്തേക്ക് നോക്കി....
"ഡാ ഡീ--- എനിക്ക് ഓർഫനാകണം"
അവൻ ചിണുങ്ങിക്കൊണ്ട് പറഞ്ഞു
"വാട്ട്"
ഒന്നും മനസ്സിലാകാതെ അയാളുടെ നെറ്റി ചുളിഞ്ഞു
"നിയ്ക്ക് ആ കുട്ട്യോളുമായി കൂട്ടാകണം: അവരോടൊപ്പം കളിക്കണം... അവരൊക്കെ നല്ല കുട്ടികളാ നിക്ക് ഓർഫനാകണം ഓർഫനാകണം"
അവൻ വാശി പിടിച്ച് കരയാൻ തുടങ്ങിയപ്പോൾ ആ സത്രീ അവനെ കോരിയെടുത്ത് വായ പൊത്തി പിടിച്ചു
അവന്റെ ഓരോ ചോദ്യവും ഒരായിരം ചോദ്യങ്ങളായി അവരെ വരിഞ്ഞു മുറുക്കുമ്പോൾ ഉത്തരം പറയാനാകാതെ കാർ നിർത്തിയിരിക്കുന്ന ഇടത്തേക്ക് അവരിരുവരും വലിഞ്ഞു നടന്നു....
Suresh Menon

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot