നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

*ചിലരിങ്ങനെയാണ്*

Image may contain: വീ.ജീ. ഉണ്ണി എഴുപുന്ന, beard
അയാള് രജനിയെ കാണുന്നത് ഒരു ഒന്നര വയസ്സുള്ള കുട്ടിയുമായി..
ജോലി കഴിഞ്ഞ് രാത്രി ഒമ്പത് മണിയുടെ ബസ്സ് കാത്ത് നിൽക്കുമ്പോൾ ആണ് വിനുവിന്റെ അടുത്ത് ആ സ്ത്രീ രജനി എത്തുന്നത്..
ചേട്ടാ ഈ ബാംഗ്ലൂർ ക്ക് പോകാൻ ഇപ്പോ ബസ്സ് ഉണ്ടോ?
സത്യം പറയാമല്ലോ ഒരു ബിയർ അടിച്ചു ഒരു ശനിയാഴ്ച യുടെ അവസാനം കാണാൻ ആഗ്രഹിക്കുന്ന ഒരു ദരിദ്രനായ തൊഴിലാളി..
ചിന്തകളെ മാറ്റിയത് ആ സ്ത്രീ ആണ്..
റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ച് നോക്കൂ ഇവിടെ നിന്ന് ഉണ്ടാവില്ല.
അടുത്ത് റെയിൽവേ സ്റ്റേഷൻ ഉണ്ട് അവിടെ അന്വേഷിച്ചേ
എനിക്ക് സ്ഥലം അറിയില്ല ഒന്ന് അന്വേഷിച്ച് പറയുമോ..
വല്ലാത്ത ഒരു കഷ്ടം ആയല്ലോ മനസ്സിൽ വിചാരിച്ചു റെയിൽവേ സ്റ്റേഷനിലേക്ക് അവരെ കൊണ്ടുപോയി അന്വേഷിച്ചു
ഇന്ന് ഈ രാത്രിയിൽ വണ്ടി ഒന്നും ഇല്ല ചേച്ചി..
അത് പറയണ്ട താമസം ആ സ്ത്രീ പൊട്ടിക്കരയുന്നു
പൊതുവേ കരയുന്ന ഒരു മനുഷ്യൻ ആയതുകൊണ്ട് കണ്ണ് നിറയുന്നു
ഇനി ഇപ്പോ എന്താ ചെയ്യുക.
ഒരു നിവർത്തിയും ഇല്ല ഒഴിവാക്കാൻ
അത് ഒരു കുരിശ് ആയി കൂടെ കൂടി
നല്ല സുന്ദരി ആയ ഒരു സ്ത്രീയേയും കുട്ടിയേയും ഈ തെരുവിൽ വിട്ട് പോകാൻ മനസ്സ് അനുവദിച്ചില്ല!
പിന്നെ ഒന്നും ചിന്തിച്ചില്ല നേരെ വീട്ടിലേക്ക് ഉള്ള ബസ്സ് കയറി..
അമ്മയും വലിയമ്മയും അവരെ കണ്ട് ഒരുപാട് പരിഭ്രമിച്ചു കാണും.
വിനു ഇത് ആരാ?
വലിയമ്മയാണ് ചോദിച്ചത്
അമ്മേ .....
നടന്ന സംഭവങ്ങൾ പറഞ്ഞു..
എന്റെ മോനെ നന്നായി..
ഈ കാലത്ത് ഇത് പോലുള്ള ഒരു പെണ്ണ് ഈ സാഹചര്യത്തിൽ കണ്ടാൽ കഴുകന്മാർ കൊത്തി വലിക്കും. അതാണ് ഇന്നത്തെ കാലം
ഇവള് ആരാ എന്താ പ്രശ്നം നീ അന്വേഷിച്ചോ?
ഇല്ല അമ്മേ!
ബംഗളൂര് പോകാനാണ് എന്ന് മാത്രമേ പറഞ്ഞുള്ളൂ..
ശരി നാളെ ആവട്ടെ ഞാൻ ചോദിക്കാം
ആ രാത്രി ആ അമ്മയും കുഞ്ഞും സുഖമായി ആ ചെറിയ വീട്ടിൽ ഉണ്ട് ഉറങ്ങി..
പിറ്റേന്ന് രാവിലെ വലിയമ്മ രജനിയോട് വിവരങ്ങൾ അന്വേഷിച്ചു
രാവിലെത്തെ വണ്ടിയിൽ തന്നെ പോകാൻ വേണ്ട ഏർപ്പാടുകൾ ചെയ്ത് തരാം
പക്ഷേ രജനി
സ്വന്തം വീട്ടിലേക്ക് പോകുന്നില്ല
ഭർത്താവിന്റെ വീട്ടിലേക്കും പോകില്ല പിന്നെ?
മോളെ ഇവൻ ആണ് ഈ കുടുംബത്തിന്റെ ആശ്രയം.. പ്രായമായ ഒരു പെണ്ണ് ഈ വീട്ടിൽ ഉണ്ട്..
നീ ഈ വീട്ടിൽ വന്നതിന്റെ പേരിൽ നിന്നെ ഒരു രാത്രി ഞങ്ങൾ സംരക്ഷിച്ചതിന്റെ പേരിൽ എന്റെ കുഞ്ഞിന്?
രജനി അത് ഒന്നും ശ്രദ്ധിച്ചില്ല അവളുടെ ചിന്തയിൽ അവള് അനുഭവിക്കുന്ന അസ്വസ്ഥതകളുടെയും സഹനങ്ങളുടെയും കഥ ആ അമ്മയെ പറഞ്ഞു ബോധ്യപ്പെടുത്തി..
ഇവിടെ നിന്ന് ഇറക്കിയാൽ മരണം അല്ലാതെ വേറെ വഴിയില്ലന്നു പോലും.. അത് കേട്ട്
ആ അമ്മയുടെ മനസ്സ് ഒരുപാട് വേദനിച്ചു
വിനു ഇവളെ എങ്ങനെ എങ്കിലും അവളുടെ ഭർത്താവിന്റെ അടുത്തേക്ക് കൊണ്ട് വിട്..
ആ വലിയമ്മ ഒരു നിമിഷം ചിന്തിച്ചു പോയി..
ഒരു യുവത്വം മുഴുവനും കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് സംരക്ഷിച്ചു രണ്ടോ മുന്നോ മാസം വരുമാനം ഇല്ലാതെ ആയാൽ സ്വന്തം മകന്റെ ഭാര്യയോടും കുഞ്ഞിനോടും ഇത്രയും ക്രൂരത കാണിക്കുന്ന മാതാപിതാക്കളോ
എന്നിട്ടും അവള് അവളുടെ വീട്ടിൽ പോകണം എന്ന് അല്ല പറയുന്നത്
ഭർത്താവിന്റെ അടുത്തേക്ക്..
ഇത് എന്തൊരു കാലവും മനുഷ്യരുമാണ്..
വിനു നീ പോ ഇവളെയും കൊണ്ട്
അവളുടെ ഭർത്താവിന്റെ അടുത്തേക്ക് എവിടെ ആണെങ്കിലും..
ആ അമ്മ മോളുടെ കഴുത്തിൽ കിടന്ന ഒന്നര പവന്റെ മാല വാങ്ങി വിനുവിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു
ഇത് വിൽക്കുകയോ പണയം വയ്ക്കുകയോ എന്തങ്കിലും ചെയ്തു പൈസ വാങ്ങി ഇവളെയും കുഞ്ഞിനെയും
സുരക്ഷിതമായി
അവളുടെ ഭർത്താവിന്റെ അടുത്തേക്ക് വിട്ടിട്ട് വാ
വിനു ആ അമ്മയും കുഞ്ഞും ആയി യാത്രയായി കർണാടക യിലേക്ക്..
അവിടെ എവിടെയോ ഒരു കെമിക്കൽ ഫാക്ടറിയിൽ ആയിരുന്നു രജനിയുടെ ഭർത്താവ് ജോജിയ്ക്കു ജോലി..
ദൂരസ്ഥലങ്ങളിൽ അധികം എങ്ങും പോയിട്ടില്ല അത് കൊണ്ട് തന്നെ പലപല ആശങ്കകളും ഉണ്ട്.
ബാംഗ്ലൂർ നിന്ന് കുറെ മാറി ഒരിടത്ത് ആണ് ഈ കമ്പനി എന്ന് അഡ്രസ്സ് കാണിച്ചു കൊടുത്തപ്പോൾ ഒരാള് പറഞ്ഞു
ഒരുപാട് അലഞ്ഞു ഒടുവിൽ പലരുടെയും സഹായം കൊണ്ട് കമ്പനി വാതുക്കൽ എത്തിയപ്പോൾ ആണ് അറിയുന്നത് രണ്ടു മുന്ന് മാസമായി ഈ കമ്പനി പൂട്ടി കിടക്കുകയാണെന്ന്..
കമ്പനി ജീവനക്കാർ താമസിക്കുന്നത് പിന്നെയും കുറെ ദൂരെ ഒരു കോളനിയിൽ ആണ്..
പിന്നെ അങ്ങോട്ട് യാത്രയായി..
വളരെ വൈകിയാണ് ആ കോളനിയിൽ എത്തിയത്..
ആളെ കണ്ട് ഇവരെ ഏല്പിച്ച് എത്രയും വേഗം നാട് പിടിക്കണം..
വീട്ടിൽ ഉള്ളവർക്ക് എന്ത് സമാധാനമാണ് ഉണ്ടാകുക..
ഉള്ള ഫോൺ ബാറ്ററി ചാർജ് തീർന്ന് ഇരിക്കുന്നു..
ഈ നാട്ടിൽ ഒരു ബൂത്ത് പോലും കാണാനില്ല.. ഒന്ന് വിളിച്ചു പറയാൻ
ഓരോന്നും ചിന്തിച്ചു കമ്പനി ജീവനക്കാരുടെ താമസസ്ഥലത്ത് എത്തി..
ആളുടെ പേര് പറഞ്ഞു
എല്ലാവർക്കും ജോജിയെ അറിയാം.
പക്ഷെ ജോജി രണ്ടു ദിവസം മുന്നേ നാട്ടിൽ പോയി..
കമ്പനിയിൽ നിന്ന് പൈസ കിട്ടാനുള്ളത് കൊണ്ട് ഇവിടെ നിൽക്കുവായിരുന്നു..
ചിലവിനു പോലും രക്ഷയില്ലാത്ത അവസ്ഥ വന്നപ്പോൾ ആണ് ആള് പോയത്..
എന്താ ചെയ്യുക..
വലിയ കഷ്ടം ആയല്ലോ..
കുറച്ച് പ്രായമുള്ള തൃശ്ശൂർക്കാരൻ രാമേട്ടൻ ജോജിയുടെ സുഹൃത്താണ്.
ആ മനുഷ്യനോട് നടന്ന സംഭവങ്ങൾ എല്ലാം വിനു പറഞ്ഞു.
ഇനി ഇപ്പോ ഈ രാത്രിയിൽ എന്താ ചെയ്യുക..
വേണമെങ്കിൽ ഇവിടെ കിടന്ന് രാവിലെ പോകാം..
ഈ കുഞ്ഞിനയും കൊണ്ട് ഈ രാത്രിയിൽ?
വേണ്ട എത്രയും വേഗം നാട്ടിൽ എത്തണം രജനി പറഞ്ഞു.
എന്തായാലും ഒരു പരിചയമില്ലാത്ത ഒരിടത്ത് നിങ്ങള് എങ്ങനെ ഈ രാത്രിയിൽ..
രജനിയുടെ വീട്ടിൽ ആണുങ്ങൾ ആരും ഇല്ലേ?
എന്തങ്കിലും പ്രശ്നം ഉണ്ടായാൽ രാത്രിയ്ക്ക് രാത്രി ചാടി പുറപ്പെട്ടാൽ എന്താ സംഭവിക്കുന്നത് എന്ന ബോധം ഉണ്ടോ..
ഈ ചെറുപ്പക്കാരൻ നല്ലവനായത് കൊണ്ട് നീ ഇവിടെ എത്തി ഇല്ലെങ്കിൽ നിന്റെ അവസ്ഥ എന്താകും എന്ന് അറിയുമോ
മുഖം നോക്കാതെയുള്ള ആ ശകാരം ഒരു ഉപദേശം കൂടിയായിരുന്നു.
ഞാനും വരാം. നിന്റെ മറ്റവനോടും രണ്ടു വാക്ക് പറയണം രാമേട്ടൻ അവരുടെ കൂടെ യാത്രയായി
റെയിൽവേ സ്റ്റേഷനിലേക്ക് ദൂരം ഉണ്ട്..
ആരൊക്കെയോ അവർക്ക് പോവാൻ ഉള്ള വണ്ടി ഏർപ്പാട് ആക്കി
കണ്ണീര് ഒഴിയാതെ ആ സ്ത്രീ അപ്പോഴും കരഞ്ഞുകൊണ്ടിരുന്നു..
നാട്ടിലേക്ക് വണ്ടി ഉച്ചയ്ക്കേ ഉള്ളു..
എന്താണ് ചെയ്യുക..
അടുത്തെവിടെ എങ്കിലും ഒരു മുറി എടുക്കാം രാമേട്ടൻ ആ സ്ത്രീയോട് പറഞ്ഞു.
അവർക്ക് വല്ലാത്ത ക്ഷീണം ഉണ്ടായിരുന്നു..
അടുത്തുള്ള ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ട്
ഒരു സാധാ ലോഡ്ജിൽ മുറി എടുത്തു..
ആ സ്ത്രീയെയും കുട്ടിയെയും ഒരു മുറിയിൽ ആക്കി
അടുത്ത മുറിയിൽ വിനുവും രാമേട്ടനും
കൂടി..
വെളുപ്പിന് നാല് മണിയ്ക്ക് നാട്ടിൽ എത്തും
എങ്ങോട്ട് പോകണം എന്ന് ചിന്തയിൽ ആയിരുന്നു വിനു..
രജനി അസ്വസ്ഥയായിരുന്നു.. എങ്ങോട്ട് പോകണം എന്ന് അറിയാതെ.
ഒടുവിൽ ഒരു തീരുമാനത്തിൽ എത്തി രജനിയുടെ വീട്ടിലോട്ട്.. അത് രാമേട്ടന്റെ തീരുമാനം ആയിരുന്നു..
പിന്നെ എപ്പോഴോ അവര് ഉറങ്ങി..
ഏതോ സ്റ്റേഷനിൽ വണ്ടി നിർത്തി...
ചായയും പത്രവും രാമേട്ടൻ വാങ്ങി
ഇനിയും രണ്ടു മണിക്കൂർ യാത്ര ..
രാമേട്ടൻ
ആ പത്രം വെറുതെ മറിച്ചു നോക്കി നാട്ടിൽ നല്ല മഴ .. വെള്ളം കയറി ജില്ലയിലെ പലഭാഗങ്ങളിലും..
എന്തോ ഭാഗ്യം വീട് സുരക്ഷിതമാണ്..
പിന്നെത്തെ വാർത്ത വായിച്ച് അയാൾ ഞെട്ടി..
രണ്ടു വയസ്സ് പ്രായമുള്ള കുട്ടിയുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി.. ഫോട്ടോ ഇല്ല ഇത് ആകാൻ ആണ് സാധ്യത
രാമേട്ടൻ വിനുവിനെ വിളിച്ച് പത്രത്തിലെ വാർത്ത കാണിച്ചു
അയാൾ ആകെ അസ്വസ്ഥതനായി..
പക്ഷേ രജനിയെ അയാൾ ഒന്നും അറിയിച്ചിട്ടില്ല..
നേരെ വണ്ടി ഇറങ്ങി രജനിയുടെ വീട്ടിലേക്ക് മഴയും കാറ്റും കൊണ്ട് ആകും ഇരുൾ മുടി കിടക്കുന്ന പ്രഭാതം..
നേരം പുലർച്ചെ അയത്കൊണ്ട് പത്ര വാർത്ത വായിച്ച് വരുന്നതിനു മുമ്പ് അവർ വീട്ടിൽ എത്തി.
അവിടെ രജനിയുടെ ഭർത്താവും സഹോദരങ്ങളും ഉണ്ടായിരുന്നു..
രാമട്ടേനെ കണ്ടതും ജോജി ശബ്ദം നഷ്ടപ്പെട്ടവനെ പോലെ ആയി..
അയാള് ഉണ്ടായ കാര്യങ്ങൾ ജോജിയോട് പറഞ്ഞു
ഈ വാർത്തയും പരാതിയും കൊടുത്തത് ആര് ആണ് എന്ന് പറയേണ്ട കാര്യമില്ലല്ലോ..
സ്റ്റേഷനിൽ പോയി അവരോട് പരാതി പിൻവലിക്കാൻ ജോജി ഏർപ്പാടാക്കി..
വിനുവിനെ ജോജിയും രാമേട്ടനും കൂടി വീട്ടിൽ കൊണ്ട് പോയി വിട്ടു.
ആ അമ്മയോടും വലിയമ്മയോടും തീർത്താൽ തീരാത്ത നന്ദി പറഞ്ഞു ഇറങ്ങി ..
മഴയും കാറ്റും മാറി..
ഇരുൾ മൂടിയ പ്രഭാതം തെളിഞ്ഞു തുടങ്ങി..
വിനു അവന്റെ ആഴ്ചയിലെ ബിയർ അടി നിർത്തി വൈകാതെ ചുറ്റി തിരിയാതെ വീട്ടിൽ എത്തി..
വീജീ ഉണ്ണി എഴുപുന്ന

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot