Slider

മരുമകൾ

0



~~~~~~~
പ്രഷർ കൂടി ബോധം കെട്ടു വീണ കമലാക്ഷി അമ്മയെ മകൻ കൃഷ്ണനും മരുമകൾ രമണിയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു
രണ്ടാഴ്ചയോളം ഡോക്ടർമാരുടെ പരിശ്രമം കൊണ്ട് ഒരു കാര്യം ഉറപ്പിച്ചു അവർ ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കില്ലെന്ന്
ആശുപത്രിയിൽ ബില്ലു തീർക്കാൻ താലിമാല പോലും പണയം വെച്ചു രമണി ചേച്ചി
അങ്ങനെ വീട്ടിൽ എത്തി കമലാക്ഷി അമ്മ കട്ടിലിൽ തന്നെ ചലിക്കാൻ പോലുമാവാതെ കിടന്നു
കണ്ടാൽ മരിച്ചതു പോലെ തന്നെ
പെൺ മക്കളേക്കാൾ അവരെ നോക്കിയത് മരുമകൾ
രമണി
ഒരേ കിടപ്പ് കിടന്ന് ആ ഭാഗം ചൊറിഞ്ഞു പൊട്ടി വൃണമായി പഴുപ്പ് വരാനും തുടങ്ങി അതും അവൾ വൃത്തിയാക്കി അനങ്ങാൻ പോലും കഴിയാത്ത അവർ രമണിയുടെ പരിചരണം കൊണ്ടു മാത്രം എഴുന്നേറ്റിരുന്നു, സംസാരിച്ചു
പതിയെ പിടിച്ചു നടക്കാനും തുടങ്ങി
ഇന്ന് ഊന്നു വടിയുടെ സഹായത്തോടെ അവർ നടക്കുന്നു
രമണി എന്ന മരുമകളോട് അമ്മായി അമ്മയുടെ പോരുമായി
രമണി പണിക്കു പോയാൽ നാട്ടുകാരോട് കുറ്റം പറയാൻ അവർ മുൻപിലാണ്
തിരിഞ്ഞു നോക്കാത്ത പെൺ മക്കളും
അവരുടെ മക്കളും നല്ലവർ
രമണി ചേച്ചി ചീത്തയും
മാതാപിതാക്കളെ വലിച്ചെറിയുന്ന മക്കൾ ഉള്ള ഈ കാലത്ത് അമ്മായി അമ്മയെ ഇങ്ങനെ പരിചരിച്ചു ജീവിതത്തിലേയ്ക്ക് എത്തിച്ച രമണി ചേച്ചിക്ക് കേൾക്കേണ്ടി വന്നത് പഴി മാത്രം
അവരെ കുറ്റപ്പെടുത്തി പറയുന്നത് പലപ്പോഴും കേൾക്കുമ്പോഴും
പ്രായത്തിൻ്റെ ബഹുമാനം കൊണ്ടു മാത്രം മറുപടി പറഞ്ഞിട്ടില്ല അമ്മ ദൈവമാണെന്ന കാര്യത്തിൽ സംശയമില്ല പക്ഷേ ഇത്തരം അമ്മമാരും ഈ ലോകത്തുണ്ട് ഒരായിരം തവണ ഒരു ഗ്ളാസ് വെള്ളത്തിനായി മകളെ വിളിക്കുബോഴും വിളിക്കാതെ അരികിൽ വെള്ളവുമായി കാത്തിരുന്ന മരുമകളെ അവർ അവഗണിച്ചു
ഇതാണ് ചിലരുടെ ലോകം അന്ധമായ ലോകം
രാജിരാഘവൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo