Slider

ല്ലെഴുത്തിന്റെ കൂട്ടായ്മ

0
Image may contain: 1 person, closeup and indoor

ഞാനിന്നലെ നല്ല കലിപ്പിലാരുന്നു. കാരണം, ഞാനും ചേട്ടനും തമ്മിൽ ചെറിയൊരു കശ പിശ.
എന്റെ ഞ്യായമായൊരു ആവശ്യം ഒരു ദയയുമില്ലാതെ ചേട്ടൻ തള്ളിക്കളഞ്ഞു.
എന്റെ ആവശ്യം എന്താന്ന് വച്ചാൽ നാളെ നടക്കുന്ന നമ്മുടെ നല്ലെഴുത്തിന്റെ കൂട്ടായ്മയിൽ പങ്കെടുക്കണം. അവാർഡ് ജേതാക്കളെ അഭിനന്ദിക്കണം . പിന്നെ എഴുത്തിലൂടെയും , കമന്റിലൂടെയും , ലൈക്കിലൂടെയും പരിചയമായ എന്റെ ഒട്ടനവധി കൂട്ടുകാരെ നേരിൽ കാണണം. സന്തോഷം പങ്കുവയ്ക്കണം അവരോടൊപ്പം സെൽഫി എടുക്കണം. തുടങ്ങിയവയാണ് എന്റെ ആവശ്യം.
" എന്താ ചേട്ടാ... ഞാൻപോയാല് ഇത്ര അടുത്തല്ലേ... തൃശൂർക്ക് എവിടുന്ന് അധികം ദൂരമില്ലല്ലോ.. "
ഞാൻ ആകാംഷയോടെ ചേട്ടന്റെ മുഖത്തേയ്‌ക്കുനോക്കി.
അപ്പോൾ ചേട്ടൻ ഒരുമയവുമില്ലാതെ പറഞ്ഞു.
" അതിന്റെയൊന്നും ഒരാവശ്യവുമില്ല. വീട്ടിനുള്ളിലിരുന്നുള്ള എഴുത്ത് കുത്തുകളൊക്കെ മതി... "
ഞാൻ മുഖഭാവം ദയനീയം ആക്കി..
" എന്നാലും ചേട്ടാ.. ഈ ഫേസ് ബുക്കിലെ എഴുത്തുകാരെയൊക്കെ നേരിൽകാണുക എന്നുപറഞ്ഞാൽ ഒരു ഭാഗ്യമല്ലേ... "
" ആ നിനക്കതുകുറച്ചുള്ള ഭാഗ്യം മതി. "
ഓരോ ഗ്രുപ്പിനെ കുറിച്ചും അവരുടെ അംഗ സംഖ്യയെക്കുറിച്ചും , അവരുടെ ശക്തിയെക്കുറിച്ചും ഐക്യത്തെ പറ്റിയുമെല്ലാം ഞാൻ വാചാലയായി...
പിന്നെ ഫേസ് ബുക്കിനെക്കുറിച്ചും , വാട്സ് ആപ്പിനെ കുറിച്ചും എന്റെ അറിവ് ഞാൻ വിളമ്പി.
" ചേട്ടാ.. ചേട്ടനും ഇതിൽ പലരെയും അറിവുള്ളതാണല്ലോ. നല്ലെഴുത്തിലെ മിക്കവരുടെയും കഥയോ , കവിതയോ ഞാൻ വായിച്ചു കേൾപിക്കാറുള്ളതല്ലേ.. ചിലരുടെ കഥകൾ ഏറെ നല്ലതാണെന്നൊക്കെ പറഞ്ഞിട്ടില്ലേ.. "
"അതിന് ?"
"എനിക്ക് പോണം.. പതിനാലാം തീയതി... "
"വേണ്ടന്നു പറഞ്ഞില്ലേ.. നീ ഇതിനെകുറിച്ച് ഒരക്ഷരം മിണ്ടാതെ പോയികിടന്നുറങ്ങാൻ നോക്ക്. "
ചേട്ടന്റെ കൽപന കേട്ട് ഞാൻ മുഖം വീർപ്പിച്ചു കുറച്ചുനേരം കൂടിയിരുന്നു.
പിന്നെ വീർത്ത മുഖവുമായി ഞാനുറങ്ങാൻ കിടന്നു.
മനസ്സ് മുഴുവൻ എന്റെ നല്ലെഴുത്തിലെ പ്രിയപെട്ടവരായിരുന്നു. പിന്നെ എപ്പോഴോ ഉറങ്ങി..
രാവിലെ ചേട്ടന് ചായകൊടുത്ത് വിളിച്ചുണർത്തുമ്പോൾ ചേട്ടൻ പറഞ്ഞു.
ആ മേശപ്പുറത്തിരുന്ന ബുക്ക് എടുത്ത് വായിച്ചു നോക്കാൻ.. !
ഞാനിത്തിരി കനത്തിൽ മൂളി.
എന്തായാലും പറഞ്ഞതല്ലേ വായിച്ചേക്കാം.. എനിക്കുള്ള ചായയും ബുക്കുമായി ഞാൻ സെറ്റിയിൽ ചുരുണ്ടുകൂടി..
പുറത്ത് നല്ല മഴ. ഒരു കവിൾ ചൂടുചായ വിഴുങ്ങിയതിനൊപ്പം ബുക്കിന്റെ താള് മറിച്ചു നോക്കി.
അപ്പോൾ കാണുന്ന കാഴ്ച ചേട്ടൻ സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു ലേഖനം. അതും തല കെട്ടോടെ..
അതിന്റെ തലക്കെട്ട് 'മുന്നറിയിപ്പ് ' എന്നായിരുന്നു. ആ മുന്നറിയിപ്പ് ഞാനിവിടെ എഴുതാം.
മുന്നറിയിപ്പ് *
ഫേസ്ബുക്ക്‌ വാട്സ് ആപ്പ് കൂട്ടായ്മകൾ പെരുകുന്നു. ഓരോ ഗ്രൂ പ്പിലും ഇരുപത് ലക്ഷം മുപ്പത് ലക്ഷം മെമ്പർ മാരുണ്ടെന്നു കേൾക്കുന്നു. ഇതപകടമാണ്. ഈ ഗ്രൂപ്പിലുള്ളവർ ഒരേ ജാതി മത വർഗ്ഗത്തിലുള്ളവർ അല്ല. കാലംപോകെ ഇവർ ജാതി മത വർഗ്ഗ ചിന്തകൾക്കതീതരാകും. ക്രിസ്തീയ മുസ്‌ലിം ഹിന്ദു ദൈവങ്ങൾക്ക് അതീതമായി ഏകദൈവത്തിലേയ്ക്ക് നീങ്ങും. പ്രകൃതിയാണീശ്വരൻ എന്ന് വിശ്വസിച്ചാലോ.. ?
വിഭജിത ദൈവമില്ലെങ്കിൽ മതങ്ങൾക്ക് നിലനിൽപുണ്ടാവില്ല. അതുകൊണ്ട് ഫേസ്ബുക്ക് , വാട്സ് ആപ്പ് ഗ്രൂപ്പുകൾ അടിയന്തരമായി നിരോധിക്കണം. അല്ലെങ്കിൽ നമ്മുടെ സംസ്ക്കാരം ജീവിതരീതി എല്ലാം അവതാളത്തിലാകും.
രണ്ടാമത്തെ കാര്യം , ഈ ഗ്രൂപ്പുകൾ അന്തർ ദേശീയമാണ്. ഇത് രാജ്യങ്ങളുടെ വേർതിരിവ് ഇല്ലാതാക്കും. അറുന്നൂറ് കോടി ജനങ്ങളുള്ളതിൽ മുപ്പതുകോടി ആഗോളവൽക്കരണം ആവശ്യപ്പെട്ട് ലഹളയ്ക്കൊരുമ്പിട്ടാൽ , ഞങ്ങൾക്ക്‌ പാസ് പോർട്ട് വിസ ആവശ്യമില്ലന്നു ശഠിച്ചാൽ രാജ്യങ്ങളുടെ നിലനിൽപ്പ് അവതാളത്തിലാകും . തടുക്കാനാവില്ല മുളയിലേ നുള്ളുന്നതാണ് നല്ലത്. ഈ പ്രശ്നത്തിന് യാത്ര സൗകര്യങ്ങൾ നിരോധിക്കേണ്ടതുണ്ട്‌.
അതിന് ആസിയൻ കരാറ് പോലുള്ള കരാറുകൾ റദ്ദാക്കേണ്ടതുണ്ട്. ഗ്രൂപ്പുകൾ നിരോധിക്കുക.
ഗാന്ധിജി പഠനത്തിന് ലണ്ടനിൽ പോകാൻ തീരുമാനിച്ചപ്പോൾ കടൽ യാത്ര പാടില്ല എന്ന പോലുള്ള നിരോധനങ്ങൾ വരുത്തേണ്ടതാവശ്യമാണ്.
ഇവിടെ ഫേസ്ബുക്കും വാട്സ് ആപ്പും മറ്റ് ആധുനിക സിസ്റ്റവുമെല്ലാം ലോകത്തെ അതിർ വരമ്പില്ലാതെ ഒന്നാക്കും തീർച്ച..
എന്റെ ആശങ്ക ഞാൻ പങ്ക് വെച്ചെന്നേയുള്ളൂ.. ചെവിയുള്ളവർ കേൾക്കട്ടെ... !!!
ഇതായിരുന്നു ചേട്ടൻ എഴുതിയ ആ മുന്നറിയിപ്പ്. വായിച്ചിട്ട് എനിക്കെന്തെല്ലാമോ തോന്നി. കണ്ണ് തള്ളി വെളിയിൽ വന്നോ എന്നതോന്നൽ കണ്ണ് ഇറുക്കിയടച്ചു പരിഹരിച്ചു.
അങ്ങനെ ബുക്ക് മടക്കി വച്ച് ഞാനെഴുനേറ്റ് ബെഡ് റൂമിൽ ചെന്നു. രാവിലത്തെ തണുപ്പിൽ ചേട്ടൻ വീണ്ടും ഉറങ്ങുന്നു.. ഒരു പണ്ഡിതനെ പോലെ.... !!!
**************************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo