Slider

ലോറിക്കൻ

0
Image may contain: 1 person

പല തവണ ദേവാലയിലെ തേയില തോട്ടത്തിലേക്ക് ലോഡും കൊണ്ട് പോയി തിരികെ കൊച്ചിയിലേക്ക് ചായപ്പൊടിയും കയറ്റി മടങ്ങീട്ടുണ്ട്, വയനാടിനോട് ചേർന്ന് നിൽക്കുന്ന തമിഴ് നാട്ടിലാണ് ഈ സ്ത്ഥലം
ഒരു കരാർ അടിസ്ത്ഥാനത്തിലുള്ള ഓട്ടം, വാടക അൽപ്പം കുറഞ്ഞാലും ഒരു സ്ഥിരം പണി എന്നതായിരുന്നു പ്രധാനം എങ്കിലും സെൽവിയും ഒരു കാരണമായിരുന്നു
ആ യാത്രയിലൊക്കെ തന്നെ സെൽവിയെ കണ്ടിട്ടുണ്ട്
ചിലപ്പോ ദാവണിയുടുത്ത്, മറ്റു ചിലപ്പോൾ നീളൻപാവാടയും ഷർട്ടുമിട്ട്
ഒരോ തവണ കാണുമ്പോഴും അവളോട് കൂടുതൽ അടുത്തു സംസാരിച്ചു എന്നോട് സംസാരിക്കാനും അവർക്കിഷ്ടമായിരുന്നു എന്നു തോന്നുന്നു
കരിമഷി എഴുതിയ ആ കണ്ണുകൾ പലപ്പോഴും എന്തോ പറയാതെ പറഞ്ഞിട്ടുണ്ട്
അവളുടെ സംസാരവും കുശുമ്പും കുസൃതിയും അറിയാതെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി അവളെ സ്നേഹിച്ച് തുടങ്ങി
ഞങ്ങളിൽ ഒരു പ്രണയം ജനിക്കുക യായിരുന്നു .
കൊച്ചിയിൽ നിന്നും പുറപ്പെടുന്ന ഓരോ യാത്രയിലും അവളെ കാണാനുള്ള ആകാംശയും ആവേശവുമുണ്ടായിരുന്നു സ്വപ്നങ്ങളുണ്ടായിരുന്നു
തോട്ടം തെഴിലാളിയായ ശിവണ്ണന്റെ ആദ്യ ഭാര്യ കുസുമത്തിന്റെ ഒരേ ഒരു മകളാണ് സെൽവി
പ്രസവത്തോടെ ശരീരം തളർന്ന് കിടപ്പിലായ കുസുമത്തിന്റെ നിർബ്ബന്ധത്തിന് വഴങ്ങിയാണ് കുട്ടികളുണ്ടാകാത്ത കാരണത്താൽ ഭർത്താവ് ഉപേക്ഷിച്ച മല്ലിയെ ഭാര്യയായി സ്വീകരിച്ചത്
മല്ലിയെ വിവാഹം കഴിച്ച് ഏറെ നാൾ കഴിയുന്നതിന് മുന്നെ കുസുമം മരണപ്പെട്ടു
സെൽവിക്ക് ഏതാണ്ട് എഴുവയസ്സ് പ്രായമുള്ളപ്പോഴാണ് മല്ലിക്ക് ആ ദുരന്തം സംഭവിക്കുന്നത്
ഈ തേയില കാടുകളിൽ പതുങ്ങിയിരിക്കുന്ന ഒരു അപകടമുണ്ട്
കാട് നാടാകുമ്പോൾ ഇര തേടിയിറങ്ങുന്നവ
ഏത് സമയത്ത് എവിടെ നിന്നാണ് അത് ചാടി വീഴുക എന്ന് പറയാൻ പറ്റില്ല.
പലപ്പോഴും പലരും ആക്രമണത്തിന് വിധേയരായിട്ടുണ്ട്, ജീവൻ നഷ്ടമായ വരും തലനാരിഴക്ക് രക്ഷപ്പെട്ടവരുമുണ്ട്
മരണത്തിന് കീഴടങ്ങാനായിരുന്നു മല്ലിയുടെ വിധി
അതിൽപ്പിന്നെയാണ് മുരുകന് സ്വപ്നങ്ങൾ നഷ്ടമായത് മദ്യത്തിന്റെ രുചിയറിഞത്, അരോടോ പക തീർക്കാനെന്നോണം അയാൾ പതിയെ പതിയെ അത് ശീലമാക്കി പിന്നിട് ഒഴിവാക്കാൻ പറ്റാത്തത്ര ആ ലഹരിയുടെ നീരാളി കൈകളിലേക്ക് അയാൾ സ്വയം നടന്നടുത്തു ഒരിക്കലും തിരിച്ചു വരാൻ പറ്റത്ത അവസ്ഥയിൽ
മദ്യത്തിന്റെ ലഹരിയിൽ പലപ്പോയും അയാൾ പറഞ്ഞിരുന്നു "നീ എൻ മരുമകനായി വരവേണ്ടും "
അത് കേൾക്കുമ്പോൾ മനസ്സ് അറിയാതെ പറയും "ഞാനല്ലാതെ വേറെ ആരാ അണ്ണാ ഉങ്കളുടെ മരുമകൻ എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് സെൽവിയുമൊത്ത് ഒന്നിച്ച് മാത്രം.,,,, "
ഒരിക്കൽ ലോഡുമായി ചെന്നപ്പോൾ മാരിയമ്മൻ കോവിലെ ഉൽസവമാണ് അന്ന് കേരളത്തിൽ ഹർത്താലും, ലോഡ് കയറ്റിയാലും അർദ്ദ രാത്രി വരെ ഇവിടെ തന്നെ കിടക്കണം
ലോറിക്കാരുടെ ജീവിതം ഇങ്ങനെയാണ്, എവിടയാണ് ഇത് പോലെ തങ്ങേണ്ടി വരിക എന്നറിയില്ല ഊണും ഉറക്കവും വിശ്രമവുമെല്ലാം ഈ വാഹനത്തിനകത്ത് ഡൈനിങ്ങ് ഹാളും കിച്ചണും ബഡ്റൂമും ഒക്കെ ഇതിനുളളിൽ തന്നെ
ആ ദിവസങ്ങളിലാണ് സെൽവിയുമായി കൂടുതൽ അടുത്തത് ഇടപഴകാൻ അവസരം കിട്ടിയത്
എല്ലാവരും ഉൽസവത്തിന്റെ ലഹരിയിലാണ്
ചാന്ദും കൺമഷിയും കുപ്പിവളകളും ബലൂണുമൊക്കെയായി ഉൽസവ കച്ചോടക്കാർക്കു ചുറ്റും കുട്ടികളും സ്ത്രികളും തിരക്ക് കൂട്ടുന്നു
കോവിലിൽ പ്രാർത്ഥിക്കുന്നവരും നേർച്ചയിടുന്നവരുമായി മറ്റെരുവിഭാഗ ആൾക്കാരും, ച്ചീട്ട് കളിക്കാർ മറ്റൊരിടത്ത്, പ്രാധേശിക ക്ലബ്അവതരിപ്പിക്കുന്ന
നാടകത്തിനുള്ള തയ്യാറെടുപ്പുകൾ സ്റ്റേജിൽ നടന്നുകൊണ്ടിരിക്കുന്നു സ്‌റ്റേജിൽ ഏതാനും നിമിഷങ്ങൾക്കകം നാടകം തുടങ്ങുമെന്ന മുന്നറിയിപ്പ് സ്‌റ്റേജിന് മുന്നിലെ നിലത്ത് ഇരിപ്പിടത്തിനായി ധൃതികൂട്ടുന്നവർ ,ജാതിയും മതവുമൊന്നുമില്ലാതെ എല്ലാ ജനങ്ങളും ഉൽസവത്തിന്റെ ലഹരിയിലാണ് തോട്ടം തൊഴിലാളികൾക്ക് പുറമെ പുറത്തുള്ളവരും എത്തീട്ടുണ്ട് ഉൽസവത്തിന്
ഈ സമയം കുറച്ച് ദൂരെ മാറി തേയില തോട്ടത്തിലെ ഉയർന്ന് നിൽക്കുന്ന കരിക്കൽ പാറക്ക് കിഴെ സെൽവിയുടെ മടിയിൽ തല വെച്ച് അവളുടെ നീളമുള്ള മുടിയിൽ ചൂടിയ മുല്ലപ്പൂവിന്റെ മണവു മാസ്വദിച്ച് പാൽ നിലവ് ചൊരിയുന്ന ചന്ദ്രനെയും നോക്കി മലർന്നു കിടന്നു .....
അവിടെ നിന്ന് നോക്കിയാൽ ഉൽസവപറമ്പ് മുഴുവനായും കാണാം
നല്ല മഞ്ഞും തണുപ്പുമുള്ള നിലാവ് പരന്നോഴുകുന്ന രാത്രി, ദൂരെ മലമുകളിലെ സായിപ്പിന്റെ ബംഗ്ലാവും അതിന് താഴെ തേയില ഫാക്ടറിയുമൊക്കെ വ്യക്തമായി കാണാം പകൽ കാഴ്ച്ചയെക്കാൾ എത്രയോ സുന്ദരമാണി രാത്രിയിലെ കാഴ്ച്ച
പ്രണയമില്ലാത്തവരെ പോലും പ്രണയിപ്പിക്കാൻ കൊതിപ്പിക്കുന്ന രാത്രി കാഴ്ച്ച
ഈ സ്വപ്ന സുന്ദരമായ കാഴ്ച്ചക്ക് അനുഭുതികൂടിയത് സെൽവി അടുത്തുള്ളത് കൊണ്ട് കൂടിയാണോ എന്ന് തോന്നുന്നു
നല്ല തണുപ്പും സൗകര്യവുമുണ്ടായിട്ടും അരുതാത്തതൊന്നും ചെയ്തില്ല രണ്ട് പേരും അതിന് തയ്യാറല്ലായിരുന്നു കാരണം ഞങ്ങളിൽ പ്രണയമായിരുന്നു ആ പ്രണയ ചൂടിൽ കാമമുണ്ടാകാൻ പാടില്ല പ്രണയം ,പ്രണയം മാത്രം
അന്ന് നിലാവിനെയും മഞിനെയും ദൂരെ കാണുന്ന മാരിയമ്മൻ കോവിലിനെയും സാക്ഷിയാക്കി ഞാൻ പറഞ്ഞതാണ് നിന്നെയല്ലാതെ മറ്റൊരു പെണ്ണിനെയും ഞാൻ ജീവിതത്തിലേക്ക് വിളിക്കില്ലാന്ന് കാത്ത് നിൽക്കണമെന്ന്
ആ ദിവസം ഭൂമിയിലെ സ്വർഗ്ഗത്തിലെന്നപോലെയായിരുന്നു രാത്രി ഏറെ വൈകിയാണ് അവളുമായി പിരിഞ്ഞത്, മടങ്ങാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നു അവളോടെപ്പം മഞ്ഞിനോടും നിലാവിനോടുമൊപ്പം അലിഞ്ഞ് ചേരാൻ തോന്നി
ആ മടക്കയാത്രയിലാണ് താമരശ്ശേരി ചുരത്തിന്റെ അഗാതമായ ഗർത്തത്തിലേക്ക് ഞങ്ങളെയും കൊണ്ട് ലോറി പതിച്ചത്
മണിക്കുറുകളോളം മരണത്തോട് മല്ലിട്ട് രക്തം വാർന്ന് ഒന്നനങ്ങാൻ പോലും പറ്റാതെ ലോറിക്കുള്ളിൽ, കണ്ണിൽ നിന്നും കാഴ്ച്ചകൾ മറയുബോൾ വീട്ടുകാരുടെയും കൂട്ടുകാരുടെയും മുഖങ്ങൾക്കൊപ്പം സെൽവിയും തെളിഞ്ഞു
എത്ര സമയം അങ്ങനെ കിടന്നു എന്നറിയില്ല ബോധം തെളിഞപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണ്
പരസഹായമല്ലാതെ ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും കഴിഞ്ഞത് വർഷം കഴിഞാണ്
യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം പിന്നെയും മാസങ്ങൾ കഴിഞ്ഞാണ് വെല്ലിംഗ്ടൺ ഐലന്റിൽ നിന്നും വളവും കയറ്റി ഇതേ എസ്‌റ്റേറ്റിലേക്ക് പോകുന്ന ലോറിയിൽ സെൽവിയെ കാണാൻ പുറപ്പെട്ടത്
എസ്‌റ്റേറ്റിനോട് അടുക്കും തോറും മനസിൽ ആകാംശയായിരുന്നു സെൽവി കാത്തിരിക്കുന്നുണ്ടാമോ! അതോ മറന്നോ, ഇവിടെ വരെ വന്നത് വെറുതെയാവുമോ? ശിവണ്ണൻ കുടിച്ച് കുടിച്ച് മരിച്ചോ ജീവിച്ചിരിപ്പുണ്ടോ? തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ മനസിലൂടെ കടന്ന് പോയി
പ്രധാന റോഡിൽ നിന്നും തേയില തോട്ടത്തിലൂടെ ഗോഡൗണിലേക്കുള്ള റോഡിലേക്ക് കയറിയതും ഡ്രൈവർ സടൻ ബ്രേക്കിട്ട് വണ്ടി നിർത്തി
തേയില ചെടിക്കിടയിൽ നിന്നും മുഷിഞ്ഞ പാൻറും കീറിപ്പറിഞ ഷർട്ടുകൾ ഒന്നിന് മുകളിൽ ഒന്ന് എന്ന രീതിയിൽ ഒന്നോ രണ്ടോ ധരിച്ച് കൈയ്യിൽ ഒരു ഭാണ്ഡകെട്ടുമായി ഒരു രൂപം വണ്ടിയുടെ കുറുകെ ചാടിയതാണ്
നീണ്ട് വളർന്ന ജഡ പിടിച്ച മുടി കൊണ്ട് മുഖം മറഞ്ഞിരിക്കുന്ന ആ രൂപം ലോറിക്കുള്ളിലേക്ക് ഒന്നു നോക്കി തേയില തോട്ടങ്ങൾക്കിടയിലൂടെ നടന്ന് പോയി
വല്ല കള്ളോ കഞ്ചാവോ മൂത്ത് ഭ്രാന്തായതായിരിക്കും എന്ന് ഡ്രൈവർ പറഞ്ഞപ്പോൾ അതൊന്നും കേൾക്കാനോ മറുപടി പറയാനോ ഉള്ള മാനസിക അവസ്ത്ഥയിലായിരുന്നില്ല സെൽവിയെ കാണണം അവൾ എന്നെയും കാത്ത് നിൽക്കുന്നുണ്ടോന്നറിയണം രണ്ട് വർഷമായി തമിലൊന്ന് കാണുകയോ സംസാരിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ട്
തോട്ടത്തിലെ ഗോഡൗണിൽ എത്തിയ ഉടനെ ശിവണ്ണനെയാണ് അന്വോശിച്ചത് അയാൾക്ക് കൊടുക്കാൻ ഒരു കുപ്പീം വാങ്ങീട്ടുണ്ട് അതാവുമ്പംഅയാൾക്ക് കൂടുതൽ സന്തോഷമാകും
ലോഡിറക്കാൻ വന്ന തൊഴിലാളികളുടെ കൂടെയൊന്നും ശിവണ്ണനെ കാണാതായപ്പോൾ മനസ്സ് ഭയന്നു
ഭയന്നത് പോലെ തന്നെ സംഭവിച്ചു അയാൾ മരിച്ചിട്ട് ഏകദേശം ഒരു വർഷമാകാറായി
കുടിച്ച് കുടിച്ച് ചോര ശർദ്ദിച്ചായിരിക്കുമെന്നാണ് കരുതിയത്
പക്ഷെ....അയാൾ ഒരു കയറിന്റെ തുമ്പത്ത് ജീവിതം ഒതുക്കുമ്പോൾ മകളെയും കൂടെ കൂട്ടണമെന്ന് തീരുമാനിച്ചുറച്ചാണ് വീട്ടിൽ നിന്നിറങ്ങി മരണം കാത്ത് നിൽക്കുന്ന ജീവിതാവസാനത്തിലേക്കുള്ള കാലടികൾ ചെന്നവസിനച്ച തേയില തോട്ടത്തിലെ ഒറ്റ മരചുവട്ടിലെത്തിയത്
രണ്ട് വർഷം മുമ്പ് അതായത് സെൽവിയുമായി അവസാനമായി പിരിഞ മാരിയമ്മൻ കോവിലെ ഉൽസവത്തിന്റെ അന്ന് രാത്രി സെൽവിയെ പുലി ആക്രമിച്ചു
ആ യാത്രയിലാണ് ലോറി അപകടത്തിൽപ്പെട്ടതും
പാതിരാത്രി വരെ എന്നോട് സംസാരിച്ച് വീട്ടിലേക്കുള്ള മടക്കത്തിലാണത് സംഭവിച്ചിരിക്കുക
പിറ്റേ ദിവസം തേയില നുള്ളാൻ പോയ തോട്ടം തൊഴിലാളികളായ സ്ത്രികളാണ് ശരിരമാസകലം രക്തം പൊടിഞ് വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ ബോധം നഷ്ടപ്പെട്ട നിലയിൽ തണുത്ത് വിറങ്ങലിച്ച് നിൽക്കുന്ന സെൽവിയെ കാണുന്നത്
സെൽവിയെ പുലി ആക്രമിച്ച വിവരം ആ പ്രധേശത്താകെ പരന്നു
ആളുകൾ ഭീതിയിലായി
ഏത് സമയത്തും തങ്ങളുടെ നേർക്ക് തേയില ചെടികൾക്കിടയിൽ നിന്ന് പുലിയാക്രമണം ഉണ്ടായേക്കാമെന്നവർ ഭയന്നു
ആ ഭയമെല്ലാം ഇല്ലാതായത് ആശുപത്രി ഡോക്ടർമാരുടെ റിപ്പോർട്ടോടെയാണ്
ആക്രമിച്ചത് വെറും പുലിയല്ല മനുഷ്യപുലിയാണ്, അതെ.... സെൽവിയെ റേപ്പ് ചെയ്യുകയായിരുന്നു
തോട്ടം തൊഴിലാളിയായ ഷൺമുഖത്തിന്റെ തലതെറിച്ച മകനെന്ന് തോട്ടം തൊഴിലാളികൾ പറയുന്ന സുന്ദരം
ഒടുക്കം സുന്ദരൻ അവളെ കെട്ടിക്കോളമെന്നേറ്റ് ശിവണ്ണന്റെ കാൽക്കൽ വീണു കരഞ്ഞു
കോടതിയും കേസ്സുമൊക്കെയായി നടന്നിട്ടും കാര്യമൊന്നുമില്ലെന്നും മറ്റൊരാളും മകളെ കല്യാണം കഴിക്കാൻ വരില്ലെന്നും നാട്ടുകാരിൽ ചിലരും പറഞ്ഞപ്പോൾ മുരുകണ്ണൻ സെൽവിയോട് പോലും ചോദിക്കാതെ ആ വിവാഹത്തിന് സമ്മദിച്ചത്
ഏത് രാത്രിയിലാണോ ജീവിതം ഏറ്റവും സുന്ദരവും മനോഹരവുമായി തോന്നിയത്. അതേ രാത്രിയുടെ അവസാന യാമങ്ങളിലാണ് ആ പ്രതീക്ഷയും സ്വപ്നങ്ങളുമെല്ലാം തകർന്നടിഞ് ഇല്ലാതെയായതും
മരിക്കാൻ ഭയമായതുകൊണ്ടും വിധിയെ മറികടക്കാൻ കഴിയില്ല എന്ന തിരിച്ചറിവുമാകാം അതിന് വയങ്ങുകയല്ലാതെ നിവൃത്തി ഉണ്ടായിരുന്നില്ല അവൾക്ക്
തുടക്കകാലം ഏതൊരു ഭാര്യ ഭർതൃ ബന്ധവുമ്പോലെ സമാധാനപരമായി രുന്നുവെങ്കിലും അറപ്പോടെയും വെറുപ്പോടെയും മാത്രമെ കിടപ്പറയിൽ അവനു മുന്നിൽ അവൾ വഴങ്ങിയുള്ളു
ശിവണ്ണനും ആദ്യകാലങ്ങളിൽ അവനോട് തോന്നിയ വെറുപ്പും വിദ്വോശവും സുന്ദരൻ കൊണ്ട് വരുന്ന മദ്യക്കുപ്പിക്കു മുന്നിൽ അലിഞ്ഞ് ഇല്ലാതെയായി
പലപ്പോഴും അവർ ഒരുമിച്ചായി മദ്യപാനം
പതിയെ പതിയെ സുന്ദരനിലെ മൃഗീയ സ്വഭാവം പുറത്ത് വന്നു തുടങ്ങി
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത സുന്ദരൻ രാത്രി കാലങ്ങളിൽ മദ്യപിച്ചെത്തി അകാരണമായി മർദ്ദനം പതിവായിരുന്നു
എല്ലാം കണ്ടും കേട്ടും സഹിച്ച് പ്രതികരിക്കാൻ കഴിയാതെ ശിവണ്ണനും
ഇപ്പോ അവളിൽ പഴയ വായാടിത്വവും കുസൃതിയും ചിരിയും ഒന്നുമില്ലാതെ ആരോടും പരാതിയോ പരിഭവമോ പറയാതെ തന്നിലേക്ക് തന്നെ ഒതുങ്ങി സെൽവി
സുന്ദരന്റെ വിഷവിത്താണെങ്കിലും തന്റെ രക്തവും ജീവനും ചേർന്ന ഒരു പുതുജീവന്റെ തുടിപ്പ് ഗർഭപാത്രത്തിൽ പിറവിയെടുത്തിട്ട് ആറ് മാസം കഴിഞ്ഞിരിക്കുന്നു
മാനസികമായും ശാരീരികമായും തളർന്നവൾ, ആത്മഹത്യ ഭയന്നവൾ, ഒരു പാട് തവണ അതിനെ കുറിച്ച് ചിന്തിച്ചെങ്കിലും പിറവിയെടുക്കാൻ പോകുന്ന പുതു ജീവനെ സ്വപ്നം കണ്ട് ജീവിതം തള്ളി നീക്കി
ഒരു പാതിരാത്രിയിൽ മദ്യപിച്ചെത്തിയ സുന്ദരം കിടന്നുറുങ്ങുകയായിരുന്ന സെൽവിയുടെ അടിവയറിൽ ചവിട്ടുകയായിരുന്നു
അടിവയറ്റിൽ നിന്നും രക്തം ഒഴുകി പൂർണ വളർച്ചയെത്തിയ കുഞ് പുറത്തേക്ക് വന്ന നിലയിൽ വേദന കൊണ്ട് പുളഞ സെൽവിയെ ആശുപത്രിയിലെത്തിക്കുമ്പോൾ സെൽവിയുടെ ജീവനെ ങ്കിലും ബാക്കിയാകുമോ എന്ന സംശയത്തിലായിരുന്നു അയൽക്കാർ
ആത്മഹത്യ ഭയന്നവളുടെ അരികിലേക്ക് മരണം പോലും വഴിമാറി പോയി പകരം അവളുടെ പൂർണ വളർച്ചയെത്തിയ കുഞ്ഞിനെ മരണം സ്വന്തമാക്കി
ആ സംഭവത്തിന് ശേഷം സുന്ദരത്തെ ആരും കണ്ടില്ല
മാനസികനില തെറ്റിയ നിലയിലാണ് ആശുപത്രിയിൽ നിന്ന് അവൾ തിരികെയെത്തിയത്
മാറാരോഗങ്ങളെ അധിജീവിച്ച, ജീവിതത്തിലെ ദുരന്തങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ചയാൾ മകളുടെ അവസ്ത്ഥയിൽ ആകെ അസ്വസ്തനായിരുന്നു അവളെ ചികിൽസിക്കാനുള്ള പണമോ മാർ ഗങ്ങളോ അയാളുടെ മുന്നിൽ ഉണ്ടായിരുന്നില്ല
ഈയൊരവസ്ഥയിൽ തന്റെ കാലശേഷം മകളുടെ ജീവിതഗതിയോർത്തപ്പോൾ മകളെയും കൊന്ന് ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റെരു പോം വഴിയും അയാൾക്ക് മുന്നിൽ തെളിഞ്ഞില്ല
അതിനു വേണ്ടിയാണ്, മകളെയും കൂട്ടി തോട്ടത്തിലെ ഒറ്റമരചുവട്ടിലെത്തിയത് സെൽവി അപ്പോഴും പരസ്പ്പര വിരുതമായി സംസാരിച്ച് കൊണ്ടിരുന്നു
അവൾ അമ്മയെ ചോദിച്ചു രണ്ടാനമ്മയെ ചോദിച്ചു അവളുടെ കുഞ്ഞിനെ ചോദിച്ചു ചാന്ദിനും കരിമഷിക്കും വാശി പിടിച്ചു
അവരുടെ അടുത്തേക്കാണ് പോണതൊന്നും അവിടെ ചെന്നിട്ട് എല്ലാം വാങ്ങി തരാമെന്നും അയാൾ അവളോട് പറഞ്ഞ് ആശ്വസിപ്പിച്ചു
കരയുന്നുണ്ടായിരുന്നു അയാൾ മരത്തിന്റെ ചില്ലയിൽ മരണ കുരുക്ക് ഒരുക്കുമ്പോൾ കൈവിറച്ചു രണ്ട് പേർക്കു മുള്ള കുരുക്ക് തയ്യാറാക്കി അയാൾ അവസാനമായി തോട്ടത്തിലാകെ ഒന്നു കണ്ണോടിച്ചു
കഴിഞ്ഞ് പോയ ഒരോ നിമിഷങ്ങളും അയാളുടെ മനസിലേക്ക് ഓടി വന്നു
അവസാനമായി മകളെ കെട്ടിപ്പിടിച്ചു, അവളുടെ നിറുകയിൽ മുത്തമിട്ടു, അയാൾ കരയുന്നുണ്ടായിരുന്നു
എന്തിനാ അപ്പാ കരയുന്നത് എന്ന അവളുടെ ചോദ്യത്തിന് അയാൾ മുപടിയൊന്നും പറഞ്ഞില്ല
അവളുടെ കണ്ണുകളിലെ നിഷ്കളങ്കത അയാളെ തളർത്തി, ജൻമംകൊടുത്ത മകളെ മരണത്തിലേക്ക് കൂടെ കൂട്ടാൻ അയാൾക്ക് അപ്പോൾ തോന്നിയില്ല അവളെ തനിച്ചാക്കി അയാൾ മരണത്തിലേക്ക് തൂങ്ങിയിറങ്ങി
ഒന്നും മസിലാകാതെ ഭ്രാന്തമായ മനസ്സുമായി തുങ്ങിക്കിടക്കുന്ന അച്ചന്റെ കീഴെ അവൾ എന്തൊക്കയോ സംസാരിച്ച് കൊണ്ടിരുന്നു, ഇടക്കിടെ തൂങ്ങിക്കിടക്കുന്ന ആ ശരിരഞ്ഞെ തൊട്ടു വിളിച്ച് ''അപ്പാ..... തൂക്കം വര്ത് നമുക്ക് തിരുമ്പി പോകാം" എന്നവൾ പറയുന്നുണ്ട്
ഒരിക്കലും തിരിച്ച് വരാനാവാത്ത സ്ത്ഥലത്തേക്ക് അയാൾ യാത്രയായി കഴിഞ്ഞിരുന്നു
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒന്നനങ്ങനോ സംസാരിക്കാനോ പറ്റാത്ത അവസ്ത്ഥയിലായി കാലുകൾ ബലം കുറഞ്ഞത് പോലെ ശരീരഭാരം ഇല്ലാതയതു പോലെ തെണ്ടയിൽ നിന്ന് വിറച്ച് കൊണ്ടാണ് ശബ്ദം പുറത്ത് വന്നത്
സെൽവി....... അവൾ.... അവളെവിടെ
അവളി തോട്ടത്തിലെവിടെയെങ്കിലും കാണും ഇവിടം വിട്ട് എങ്ങോട്ടും പോവാറില്ല കുറച്ച് മുമ്പുവരെ ഇവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു
അപ്പോ അത് അവളായിരുന്നോ ലോറിയുടെ മുന്നിലേക്ക് ചാടിയത് ദൈവമേ .... തിരിച്ചറിയാൻ കഴിയാതെ പോയല്ലോ തിരിച്ചറിയാൻ പറ്റുന്ന കോലത്താലായിരുന്നല്ലോ അവൾ
നഷ്ടപ്പെട്ടുവെന്ന് തോന്നിയത് തിരിച്ചു കിട്ടും എന്ന് തോന്നിയപ്പോൾ സകലശക്തിയും സംഭരിച്ച് അവളെ കണ്ട ഭാഗത്തേക്ക് ഓടുകയായിരുന്നു
അവൾക്കു വേണ്ടിയാണ് ചുരം കയറി ഇത്രയും ദൂരം വന്നത് അവളെ കുറിച്ചുള്ള സ്വപ്നങ്ങൾകണ്ടാണ് അസ്ത്ഥി നുറുങ്ങിയ വേദനയിലും പിടിച്ചു നിന്നത് കിടന്നുറങ്ങാൻ കഴിഞ്ഞത് ജീവിക്കുന്നെങ്കിൽ അവളോടൊന്നിച്ചെന്ന് പറയാതെ പറഞ്ഞിട്ടുണ്ട് ശിവണ്ണനോട് ആരൊക്കെ ഉപേക്ഷിച്ചാലും ആട്ടി ഓടിച്ചാലും എനിക്ക് അവൾ പ്രിയപ്പെട്ടതു തന്നെയാണ്
അവൾ കുളിച്ചിട്ടും പല്ലുതേച്ചിട്ടുമൊക്കെ ദിവസങ്ങളായി കാണും ജഢ പിടിച്ച മുടിയും നീണ്ട് വളർന്ന നഖങ്ങളും
വല്ലാത്തൊരു ദുർഗന്ധവും അവളുടെ കൈയ്യിലെ ദുർഗന്ധം വമിക്കുന്ന ഭാണ്ഡകെട്ട് എടുത്ത് കളയാൻ ശ്രമിച്ചിട്ട് അതവൾ വിട്ട് തരുന്നില്ല
എന്തായിരിക്കും ഇതിന്റെ ഉള്ളിൽ എന്നറിയാൻ തോന്നി,എന്തൊക്കെയോ മയത്തിൽപറഞാണ്അത് അഴിച്ച് നോക്കിയത്
കീറ തുണികളും പഴകിയ ഭക്ഷണ സാധനങ്ങളും അവക്കിടയിൽ ഭദ്രമായി സൂക്ഷിച്ച ഒരു പൊതികെട്ട്
അത് അഴിക്കാൻ ശ്രമിച്ചതും അവൾ തട്ടിപ്പറിച്ചു വാങ്ങി പതിയെ അവളാ പൊതി അഴിച്ചു
ഈശ്വരാ.....
വർഷങ്ങൾക്ക് മുബ് ഇവിടെ മാരിയമ്മൻ കോവിൽ ഉൽസവം നടക്കുന്നതിന്റെ അന്ന് വൈകുന്നേരം ഉൽസവ കച്ചവടക്കാരിൽ നിന്നും വാങ്ങി നൽകിയ സ്ഫടികത്തിൽ തീർത്ത മാലാഘ അതിന്റെ ഒരു ചിറക് പൊട്ടിപ്പോയിരിക്കുന്നു....
അവളാമാലാഘയെ തിരിച്ചും മറിച്ചും നോക്കി നെഞ്ചോട് ചേർത്ത് ഒതുക്കി പിടിച്ചു അവളുടെ കണ്ണുകളിലെവിടെയോ പ്രതീക്ഷയുടെ ഒരു തിളക്കം ഞാൻ കണ്ടു
അപ്പോ.... അപ്പോ അവളുടെ ഉപബോധമനസിൽ എവിടയോ ഞാനുണ്ട്
ദുർഗന്ധം വമിക്കുന്ന അവളുടെ ശരി ര ത്തിനോട് അറപ്പും വെറുപ്പും തോന്നിയില്ല തന്റെ മാറിലക്ക് വലിച്ചടിപ്പിച്ചു കെട്ടിപ്പിടിച്ചു. സന്തോഷവും ദു:ഖവും ഒന്നു ചേർന്ന നിമിഷത്തിൽ എന്റെ കണ്ണിൽ നിന്നും പൊടിഞ്ഞ നീരുറവയെ എന്തു പേര് വിളിക്കണമെന്നുമറിയില്ല
പെട്ടന്നാണ് കുഞ്ഞിനെ മടിയിലേക്കിട്ട് സെൽവി പറഞ്ഞത് "മതി സ്വപ്നം കണ്ടത് അടുത്ത സ്റ്റോപ്പിൽ നമുക്കിറങ്ങാനായി "
ഇന്നാണ് മാരിയമ്മൻ കോവിലെ ഉൽസവം വർഷങ്ങളായി എന്റെ ആഗ്രഹമാണ് മാരിയമ്മൻ കോവിലെ ഉൽസവത്തിന് പങ്കെടുക്കണമെന്ന്
ഒരു പാട് നിർബ്ബന്ധിച്ചിട്ടാണ് ഈ പ്രാവിശ്യം ഇവൾ സമ്മതം മൂളിയത്
അവൾക്കിപ്പഴും ഭയമുണ്ട് നാടുവിട്ട് ഓടിപ്പോയ സുന്ദരം ഇവിടെ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന്
ബസ്സിറങ്ങി കുഞ്ഞിനെയും തോളത്തിരുത്തി സെൽവിയുടെ പിറകെ തേയില തോട്ടത്തിലൂടെ നടക്കുബോൾ ലോറിയിൽ സുന്ദരത്തെപ്പോലൊരാൾ ആ ബസ് റ്റോപ്പിൽ വന്നിറങ്ങി
സുന്ദരത്തെപ്പോലൊരാൾ അല്ല അത് സുന്ദരം തന്നെയാണ്
*സാജിർ സൽമാൻ *
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo