Slider

എന്ത്‌ പിരാന്താ ഇന്റെ മാപ്പിളക്ക്‌

0
Image may contain: 1 person, closeup

എന്ത്‌ പിരാന്താ ഇന്റെ മാപ്പിളക്ക്‌.. 
നട്ടപാതിരായ്ക്കാണോ കേറി വരുന്നെ.. അതും ഇത്ര ദൂരം.. നല്ല അടി കിട്ടാത്തേന്റെ കുറവാ.. പാതിരായ്ക്ക്‌ വന്ന് കേറീട്ട്‌ ഡോറിനു മുട്ടുമ്പോ ബാക്കിയുള്ളോരുടെ നെഞ്ഞത്തുന്നാ നൊമ്പരമുണ്ടാവുന്നെ .. ഇന്നലെ പേടിച്ച്‌ മയ്യത്തായില്ലന്നേയുള്ളൂ..
ഉമ്മാ ഇങ്ങളൊന്ന് മെല്ലെ പറയീന്ന്.. ഓറു കേക്കും
കേക്കട്ടേ.. കേക്കാൻ വേണ്ടി തന്ന പറേന്നെ.. എനിക്ക്‌ ആണ്മക്കളില്ലാത്തോണ്ട്‌ എന്റെ മോനെ പോലെയാ ഓനെ ഞാൻ നോക്കിയെ.. അല്ലാണ്ട്‌ മോളെ മാപ്പിളേനെ പോലെയല്ല... പറഞ്ഞോടുത്തേക്ക്‌ ഓനോടു
അയിനിപ്പൊ എന്തുന്ന ഉമ്മാ ഇണ്ടായെ..ഇങ്ങക്കറീല്ലേ ഇക്കാനെ..
ഓൻ ഇന്നെ പെണ്ണുകാണാൻ വന്നപ്പോ തുടങ്ങിയത സസ്പൻസ്‌ തരാൻ... കെട്ടി ഒരു കൊല്ലായിട്ടും ഓനൊരു മാറ്റോല്ല.. ഇന്നോടു പറയണ്ട പോട്ടെ.. എന്നും വിളിക്കുന്നെയല്ലെ എന്നെ .. എന്നോടു ഓനൊന്ന് പറഞൂടേനോ വരുന്ന കാര്യോ.. ഇത്ര ദൂരേന്ന് വന്നിട്ട്‌ ഇവിടെന്തേലും ഉണ്ടേനോ കൊടുക്കാൻ ...ഒരു ഗ്ലാസ്സ്‌ പച്ചവെള്ളാ ഓന്റെ വയറ്റിലുള്ളെ..
ഇന്നലെ പാതിരായ്ക്കാ ഇക്കൂസ്‌ കേറി വന്നെ.. അയിന്റെ ഒച്ചപ്പാടാ ഈ കേക്കണേ.. എന്നോടു ഒരു വാക്ക്‌ പോലും പറഞ്ഞില്ല വരുന്നേ കാര്യോ.. ഉമ്മാനോടും പറഞ്ഞില്ലത്രേ.. ഉമ്മാന്റെ മോനെ പോലെയാ ഇക്കൂസ്‌.... ഒരു കൊല്ലായിട്ട്‌ ആൺ മക്കളില്ലാത്ത കുറവ്‌ ഇക്കൂസ്‌ കാണിച്ചിക്കില്ല .. അത്രയ്ക്ക്‌ എന്റെ വീട്ടാരുമായി അടുത്ത്‌ പോയിനു ഇക്കു.. 3 മാസം വയറ്റിലുള്ളപ്പോ പോയതാ..മൊതലാളി ലീവ്‌ കൊടുത്താലും ഇല്ലേലും പ്രസവത്തിനേക്ക്‌ എത്തുമെന്ന് വാക്ക്‌ തന്നിനു.. ഇന്നലെ രാവിലെ വിളിച്ചപ്പോ ലീവ്‌ കിട്ടീല്ലാ വരൂല്ലാന്നൊക്കെയ പറഞ്ഞെ .. ഇന്നിതാ റൂമിൽ കിടന്നുറങ്ങുന്ന്... അല്ലെലും എന്നും എല്ലാരെയും പല കാര്യങ്ങളോണ്ടും ഞെട്ടിച്ചിട്ടേയുള്ളൂ കള്ളൻ...
-----------------------------
എന്താണു മുത്തേ പുറത്ത്‌ ഉമ്മാന്റെ ഒച്ചപ്പാട്‌..??
ഓഹ്‌ ഇങ്ങളെണീറ്റോ .. ഇങ്ങളിന്നലെ വന്നേനെ പറ്റി പറയാരുന്ന്.. ഇങ്ങക്കൊന്ന് ഉമ്മാനെ വിളിച്ച്‌ പറഞ്ഞൂടേനോ.. എത്ര കൊതിയുണ്ടാവും ന്ന്
പിന്നേ പറഞ്ഞിട്ട്‌ വന്നാൽ പിന്നെ അയിന്റെ ത്രില്ല് എന്താണു മുത്തേ.. എന്റെ ഉമ്മാനെ പോലും ഞാനിപ്പാ അറീച്ചേ.. ഞാനിന്നലെ മോന്തിക്ക്‌ എത്തീനു ന്നും.. ഇവിടുണ്ടന്നു പറഞ്ഞ്‌ വെച്ചെയുള്ളൂ...
അങ്ങനെ പറയാണ്ടൊന്നും യാത്ര ചെയ്യാൻ പാടില്ലാന്ന്..ഒരാളോടേലും പറയണമ്ന്നാ
ഓഹ് പിന്നേ.. ഇഞ്ഞിംഗ്‌ വന്നിരുന്നേ.. നോക്കട്ടെ വയറൊക്കെ.. ഇതിനുള്ളിലാണോ വാവ കിടക്കണേ ??
പിന്നല്ലാണ്ട്‌.. ഇങ്ങളു പോവുമ്പോ ഒട്ടും വയറില്ലേനല്ലോ... ഇപോ നോക്കിയേ..
ഇങ്ങനെ കണ്ടാലൊന്നും വയർ മനസ്സിലാവൂല്ല.... വയറിൽ തല വെച്ച്‌ നോക്കട്ടെ ... ഇഞ്ഞ്‌ ആ നൈറ്റി അങൂരിയേ..
അയ്യടാ മോൻ നൈറ്റീന്റെ മോളിക്കൂടേ തല വെച്ച്‌ കേട്ടാ മതീട്ടാ..
ഇഞ്ഞെന്തുന്നാടീ.. 10 ദിവസത്തെ ലീവിനു വന്നെ ഇന്നെ നിറവയറുമായി കാണാനാ.. അപ്പോ ഇഞ്ഞിങ്ങനെ പറഞ്ഞാലോ.. ഒന്നഴിക്ക്‌..
അച്ചോടാ കരയണ്ടാട്ടോ.. വാ ന്റെ മുത്ത്‌... തല വെച്ച്‌ കേട്ടോ
നല്ല അനക്കൊക്കെ ഉണ്ടോടീ ..
ഉണ്ടോന്നോ.. ഇടക്ക്‌ കുഞ്ഞു വിരളോണ്ട്‌ വയറിനു ചൊറിയും.. പിന്നെ ഇടത്തൂന്ന് വലത്തോട്ടും നേരെ തിരിച്ചും ഉരുണ്ട്‌ കളിക്കും... ചവിട്ടി പൊളിക്ക്യാ ഉള്ളീന്ന്..പിത്തസഞ്ചിക്കിട്ടാ ചവിട്ടണേ.. ഇടക്കിടക്ക്‌ മൂത്രൊഴിക്കാൻ പോവേണ്ടി വരും അപ്പോ..
ഹി ഹി എന്നാ ആൺകുട്ടിയാവും.. ഫുട്ബോളാണെന്ന് വിചാരിച്ചിട്ട്‌ പിത്ത സഞ്ചിക്കിട്ട്‌ ചവിട്ടുന്നതാ... ചൊറിയുന്നെയൊക്കെ തോന്നുന്നെയാ...
ഹി ഹി പോ ന്ന്..മോനല്ല മോളാണു.. പാട്ട്‌ കേപ്പിച്ച്‌ കൊടുക്കും ഇടക്ക്‌ അപ്പോ ഉള്ളീ കിടന്ന് ഡാൻസ്‌ കളിക്കും ..
ഡാൻസ്‌ കളിക്കുന്നോണ്ടാണോ മോളാന്ന് പറഞെ .. ആൺകുട്ടിക്ക്‌ കളിച്ചൂടെ ??
അത്‌ ചുമ്മാ പറഞ്ഞെയാ.. പക്ഷേ ലക്ഷണങ്ങളൊക്കെ കണ്ടിട്ട്‌ മോളാവാനാ ചാൻസ്‌.. മോനെ കിട്ടാനും മാണ്ടി ഉമ്മ ഇണ്ട്‌ ഏതെല്ലോ പള്ളീൽ നേർച്ചയാക്കീറ്റ്‌..
ഇന്റെ ഉമ്മാക്ക്‌ പിരാന്താ.. മോളായാലും സാരൂല്ല മോനായാലും സാരൂല്ല.. ഒരു കൊറവൂലാണ്ട്‌ നല്ലൊരു കുഞ്ഞാവേനെ കിട്ടിയാ മതിയേനു.. അയിനു നേർച്ചയാക്കാൻ പറ ഉമ്മനോട്‌
ആഹ്‌ ന്ന് എനിക്കും ഏതായാലും കൊഴ്പ്പോല്ല ഒന്നൂല്ലാണ്ട്‌ പ്രസവിച്ചാ മതി.. ഇന്നലെ വരെ ബേജാറേനു.. ഇനി ഇങ്ങളുണ്ടലോ‌ പകുതി ഹാപ്പി ആയി..
ഇന്റെ കാലിലെ മസിലു കേറലിനു കുറവുണ്ടോ വാവെ .. ഒരുപാട്‌ ഇഞ്ഞ്‌ സഹിക്കണുണ്ടല്ലേ..
ഇങ്ങക്കറിയോ.. 5 മാസം തുടങ്ങിയപ്പോ തൊട്ട്‌ ഞാൻ മോന്തിക്ക്‌ ഉറങ്ങലില്ല.. കിടന്ന അപ്പോ മസിലു കേറി ഉറക്കം പോവും.. പിന്നെനേരം വെളുക്കും വരെ നടന്ന് കളിക്കും.. എന്നാലു ഞാൻ ഹാപ്പ്യാ ഇക്കൂസേ.. നമ്മളെ വാവക്ക്‌ വേണ്ടിയല്ലേ..
സാരോല്ലാട്ടോ ..1 മാസം കൂടിയല്ലേ.. വാവയെ ക്ണ്ടാൽ ഇനിക്ക്‌ ഈ സങ്കടൊക്കെ ഇല്ലാതാവും ...അത്‌ വരെ ക്ഷമിക്ക്‌..
എനിക്കു അതൊന്നും പ്രശ്നേയല്ല.. ഇങ്ങളു അടുത്തില്ലാത്തേന്റെയെ ഉള്ളേനു.. ഇപ്പോ അതു മാറി.. ഇക്കൂസേ എന്നെ ബീച്ചിക്ക്‌ കൊണ്ടോവോ.. ഐസ്‌ ചൊരണ്ടി തിന്നാൻ കൊതിയാവുന്ന്
കൊണ്ടോവാലോ.. ഒന്നുറങ്ങട്ടേ .. വല്ലാത്ത ക്ഷീണം ...നീയും വാ ഒന്നുറങ്ങിയെണീറ്റ്‌ പോവാ എവിടാണേലും
———————————-
എന്താ മോളേ എണീക്കാനായില്ലേ ഇനിക്ക്
.. എന്തൊരു ഉറക്കാ.. ചെക്കനെ സ്കൂളിൽ പറഞ്ഞയക്കണ്ടേ

.. നല്ല സ്വപ്നായിരുന്ന് ഉമ്മാ.. ഇങ്ങളു വിളിച്ച്‌ കൊളാക്കി....ഓനിന്ന് പോണ്ട.. കെട്ടിപ്പിടിച്ച്‌ കിടക്കണം എന്റെ മോനെ.. കുറേ കാലം കൂടീട്ടാ ഇക്കൂസൊന്ന് സ്വപ്നത്തിൽ വന്നെ.... കണ്ട്‌ കൊതി തീർന്നില്ല. അപ്പോളേക്ക്‌ വിളിച്ചെണീപ്പിച്ച്‌.. ഇങ്ങളു പോ
ഇക്കൂസ്‌ പോയിട്ടിപ്പോ 8 കൊല്ലായി.. എനിക്ക്‌ 3 മാസം വയറ്റിലുള്ളപ്പോ പോയതാ.. പ്രസവത്തിനു ജീവനോടെ ഉണ്ടേൽ വരൂന്ന് പറഞ്ഞ്‌ പോയ്താ കള്ളൻ.. കൂടെ താമസിക്കുന്നോനു കൊടുക്കാനൊരു പൊതി ഏൽപ്പിച്ചതാ നാട്ടിലുള്ള ചങ്ങായി.. ഇക്ക പേയ്ക്ക്‌ ചെയ്യുമ്പോ കൂടെ ഇരുന്ന് ഞാൻ തന്നെയാ ആ പൊതി എടുത്ത്‌ വെച്ചതും..അറിഞ്ഞില്ല അതിനുള്ളിൽ ഒളിപ്പിച്ച്‌ വെച്ച മയക്ക്മരുന്നിനെ.. ഇപ്പോ ജയിലിലാ.. നിരപരാധിയാണെന്ന് എനിക്കെന്ന പോലെ
എല്ലാർക്കുമറിയാ.. ഓരോ സംഘടനക്കാർ പുറത്തിറക്കാനുള്ള എല്ലാ കാര്യവും നോക്കണിണ്ട്‌.. എന്തൊക്കെയോ കുറേ പേപ്പറിൽ ഞാനും ഒപ്പിട്ട്‌ കൊടുത്തു.. ഒരുപാട്‌ ആഗ്രഹങ്ങൾ ബാക്കി വെച്ചിട്ടാ ജയിലിൽ കിടക്കണേ....
ജയിലിലിടും മുന്നെ ആരോടേലും മിണ്ടാനുണ്ടോന്ന് ചോയികുമത്രേ.. എന്നെയാ വിളിച്ചേ ലാസ്റ്റ്‌
"കാത്തിരിക്കണ്ട.. ഞാൻ വരില്ല"
ഇതേ പറഞ്ഞുള്ളൂ എന്നോടു
"കാത്തിരിക്കും.... മരണം വരെ" എന്ന് കേൾക്കാൻ നിന്നില്ല ദുഷ്ടൻ
———-
വാൽക്കഷ്ണം.. ഇന്നലെ ഈ സ്റ്റോറി ഞാൻ എഴുതി തീർത്തത്‌‌ രാത്രി 2 മണിക്കാണു.. അതായത്‌ നാട്ടിലെ സമയം 3:30 മണിക്ക്‌.. രാവിലെ ഉറങ്ങി എണീറ്റപ്പോ കെട്ടിയോളുടെ മെസ്സേജ്‌ .. ഇങ്ങക്ക്‌ എന്തേലും കൊഴപ്പമുണ്ടോ.. സൂക്കേടൊന്നുല്ലലോ .. ഞാനിന്നലെ രാത്രി നിങ്ങൾ വിളിക്കുന്ന പോലെ തോന്നീട്ട്‌ പുറത്തെ ഡോർ വരെ തുറന്ന് നോക്കി.. ഇങ്ങളെന്നെ പുറത്ത്‌ നിന്ന് വിളിക്കുന്നെ പോലെ എനിക്ക്‌ തോന്നി എന്നൊക്കെ
അപ്പോ ഞാനും ഒന്ന് ഞെട്ടി.. ഓൾക്ക്‌ ഞാൻ എഴുതിയത്‌ അയച്ച്‌ കൊടുത്തു.. അത്‌ കണ്ട്‌ അവളും ഞെട്ടി... എന്താണു അങ്ങനെ സംഭവിച്ചേ എന്നിത്‌ വരെയും മനസ്സിലായിട്ടില്ല..
എഴുതുന്നത്‌ അറംപറ്റുന്നുണ്ടോ എന്നൊരു പേടി..അതോണ്ട്‌ തന്നെ ചിലപ്പോ ഇതെന്റെ അവസാനത്തെ സ്റ്റോറി ആവും... എല്ലാർക്കും നന്ദി .. നമസ്ക്കാരം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo