
പ്രേമം എന്ന വാക്കു കേൾക്കുന്നതു തന്നെ അമ്മക്കു കലിയാണ്.....,
നല്ല തല്ലിന്റെ കുറവാണെന്ന് അമ്മ എപ്പോഴും പറയും.....,
ആരുടെ കാര്യത്തിലായാലും
അമ്മ എന്നും പ്രേമത്തിനെതിരായിരുന്നു.....
ആരുടെ കാര്യത്തിലായാലും
അമ്മ എന്നും പ്രേമത്തിനെതിരായിരുന്നു.....
പ്രേമിക്കണം എന്നു എനിക്കു വലിയ ആഗ്രഹമൊക്കെയുണ്ടായിരുന്നു
പക്ഷേ ജീവൻ പോയാലും അമ്മ സമ്മതിക്കില്ല എന്നറിയാവുന്നതു
കൊണ്ട് ആ മോഹം എന്നെന്നെക്കുമായി ഉപേക്ഷിച്ചതാണ്.....,
കൊണ്ട് ആ മോഹം എന്നെന്നെക്കുമായി ഉപേക്ഷിച്ചതാണ്.....,
പിന്നെ എന്റമ്മക്കു ഇഷ്ടമാവില്ല എന്നറിഞ്ഞു കൊണ്ട് ഞാൻ
ചെയ്യുന്നത് ശരിയുമല്ലല്ലൊ...,
ചെയ്യുന്നത് ശരിയുമല്ലല്ലൊ...,
അങ്ങിനെയിരിക്കെ ഒരു ദിവസം അമ്മ എന്നോട് അമ്മയെ എന്റെ ബൈക്കിൽ ഒാഫീസിൽ കൊണ്ടു വിടാൻ പറഞ്ഞു ഞാൻ സമ്മതിച്ചു...,,,
രാവിലെ സ്ക്കൂൾ കോളേജ് സമയം റോഡു നിറയെ പെൺകുട്ടികൾ മിഠായി വാരി വിതറിയ പോലെ കളർഫുൾ ആയിട്ട്........,
ഞാൻ കഷ്ടപ്പെട്ട് ഇതൊന്നും കാണാത്ത വിധത്തിൽ വണ്ടി ഒാടിച്ചു,.......,
പോകും വഴി ഒരു കോളേജിനു മുന്നിലെത്തിയതും അമ്മ എന്നോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.....,
അവിടെ ഇറങ്ങിയ അമ്മ ചുറ്റുപാടും ഒന്നു നോക്കിയ ശേഷം എന്നെ തൊട്ടു വിളിച്ച് ഒരു പെൺകുട്ടിയെ ചൂണ്ടി കാണിച്ചു തന്നു.....,
ഒന്നേ നോക്കിയുള്ളു വീണ്ടും നോക്കാൻ ഭയം ആ നിമിഷം തന്നെ ഞാനവളിൽ അലിഞ്ഞു പോയേക്കുമോ എന്ന ഭയം
അത്രയേറെ തേജസ്സുറ്റ മുഖവും കണ്ണുകളും....
അവൾക്കു വേണ്ടി സ്വന്തം അമ്മയെ പോലും കൊന്നു കളയാൻ പ്രേരിപ്പിക്കുന്ന കത്തുന്ന സൗന്ദര്യത്തിനുടമ പക്ഷേ
അവൾക്കു വേണ്ടി സ്വന്തം അമ്മയെ പോലും കൊന്നു കളയാൻ പ്രേരിപ്പിക്കുന്ന കത്തുന്ന സൗന്ദര്യത്തിനുടമ പക്ഷേ
എന്തു ചെയ്യാനാ അമ്മയെ മറികടക്കാൻ കൂടി നമ്മളേ കൊണ്ടാവില്ല
പിന്നെയാണു കൊല....,
തുടർന്ന് എന്നെ നോക്കി അമ്മ പറഞ്ഞു
നല്ല കുട്ടിയാ.....,
തുടർന്ന് എന്നെ നോക്കി അമ്മ പറഞ്ഞു
നല്ല കുട്ടിയാ.....,
നീ എന്തു ചെയ്യുന്നു എന്നൊന്നും എനിക്കറിയേണ്ട
പക്ഷെ അവളെ മരുമകളായിട്ട് എനിക്കു തന്നെ വേണം....,
പക്ഷെ അവളെ മരുമകളായിട്ട് എനിക്കു തന്നെ വേണം....,
ദുബായ് ഫെസ്റ്റിവെൽ ലോട്ടറിയും ഒാണം ബംബറും ഒന്നിച്ചടിച്ചു നിൽക്കുന്ന നേരത്ത്
റിസർവ്വ് ബാങ്കിന്റെ നോട്ടു കൊണ്ടു പോകണ കണ്ടെയ്നർ നോട്ടടക്കം ഗിഫ്റ്റു കിട്ടിയ ഒരു ഫീലിങ്ങ്.....,
റിസർവ്വ് ബാങ്കിന്റെ നോട്ടു കൊണ്ടു പോകണ കണ്ടെയ്നർ നോട്ടടക്കം ഗിഫ്റ്റു കിട്ടിയ ഒരു ഫീലിങ്ങ്.....,
അമ്മക്ക് ആ സമയം ഒരു മാലാഖയുടെ രൂപമായിരുന്നു......,,
ഇതെന്റെ അമ്മ തന്നെയാണോന്ന്
എനിക്കു തന്നെ സംശയം......,
എനിക്കു തന്നെ സംശയം......,
പിന്നെ ഒരാവേശമായിരുന്നു കഴിവു തെളീക്കാനും കൂടി കിട്ടിയ ഒരവസരം
വളരെ നാളത്തെ പ്രയത്നം കൊണ്ട്
അവളെ ഞാൻ സ്വന്തമാക്കി.....,
വളരെ നാളത്തെ പ്രയത്നം കൊണ്ട്
അവളെ ഞാൻ സ്വന്തമാക്കി.....,
അവളുടെ വീട്ടുക്കാരുടെ എതിർപ്പെല്ലാം അവഗണിച്ച് രജിസ്റ്റർ മേര്യേജ് ചെയ്ത് അമ്പലത്തിൽ പോയി മാലയും ഇട്ടു,.,..,
എല്ലാവർക്കും അൽഭുതമായിരുന്നു അമ്മയുടെ മനം മാറ്റത്തിൽ അല്ലെങ്കിലും അവളെ കണ്ടാൽ ആരാ മാറാത്തത് അത്രക്ക് തേജസ്സിനി അല്ലെ അവൾ.....,
കല്ല്യാണത്തിന്റെ അന്നു വൈകിട്ടു തന്നെ അയൽവാസികളേയും സുഹ്യത്തുക്കളേയും അടുത്ത ബന്ധുക്കളേയും വിളിച്ച് ഒരു പാർട്ടിയും കഴിച്ചു..,.,
എല്ലാം കഴിഞ്ഞ് എല്ലാവരും പോയ ശേഷം അവളോടൊത്ത് ചേരുന്നതിനു മുന്നേ അമ്മയെ ഒന്നു കാണണമെന്നു തോന്നി അമ്മയുടെ നാവിൽ നിന്നു തന്നെ അവളെ പറ്റി ഒരഭിപ്രായം അറിഞ്ഞ ശേഷം അവളെ അതറീക്കാമെന്ന ആഗ്രഹത്തോടെ ഞാനമ്മയുടെ അടുത്തിരുന്നു എന്നിട്ടമ്മയോട് ചോദിച്ചു
ഞാൻ: അമ്മക്കവളെ അത്രക്കിഷ്ടമാണോ..?
അമ്മ: അങ്ങിനെയെന്നുമില്ല...,
ഞാൻ: പിന്നെ ....?
അമ്മ; അതോ.....? അത്..............,
ഞാനും നിന്റെ ചേച്ചിയും നമ്മുടെ അനുമോളും കൂടി
ഒരു ദിവസം ബസ്സിൽ വരുമ്പോൾ ഇവളും ആ ബസ്സിലുണ്ടായിരുന്നു അനുമോളേ ഞാൻ ഒക്കത്ത് എടുത്തിട്ടാണ് ബസ്സിൽ നിൽക്കുന്നത്....,
ഒരു ദിവസം ബസ്സിൽ വരുമ്പോൾ ഇവളും ആ ബസ്സിലുണ്ടായിരുന്നു അനുമോളേ ഞാൻ ഒക്കത്ത് എടുത്തിട്ടാണ് ബസ്സിൽ നിൽക്കുന്നത്....,
അതു കണ്ടിട്ടും....,
ഈ ലക്ഷണം കെട്ടവൾ ഇരുന്ന സീറ്റിൽ നിന്ന് ഒന്നെഴുന്നേറ്റ് തന്നില്ല...
അവളുടെ കൈയിലെ ബേഗും കേളേജ് സ്റ്റോപ്പിലെ ഇറക്കവും കണ്ടപ്പോൾ മനസ്സിലായി അവളവിടെ പഠിക്കുന്നതാണെന്ന്...,
കെട്ടിലമ്മയെ പോലെ അവൾ എന്റെ മുന്നിൽ ഞെളിഞ്ഞിരുന്ന അന്ന്
ഞാൻ
ഉറപ്പിച്ചതാ..........,
ഞാൻ
ഉറപ്പിച്ചതാ..........,
ഈ മൂദേവിയെ ഇനി ഒരു കാലത്തും
എന്റെ മുന്നിൽ ഇരുത്തൂലാന്നും
ഇവളെ ഒരു പാഠം പഠിപ്പിക്കുമെന്നും ......
എന്റെ മുന്നിൽ ഇരുത്തൂലാന്നും
ഇവളെ ഒരു പാഠം പഠിപ്പിക്കുമെന്നും ......
അതിനാ നിന്നെ കൊണ്ട് അവളെ
ഇവിടെ എത്തിച്ചത്......!!
ഇവിടെ എത്തിച്ചത്......!!
ആ സമയം എന്റ ഉള്ളീന്നൊരു വിളി
ദേവ്യേൃൃൃൃൃൃൃൃൃ........."
അമ്മ ചിലപ്പോഴൊക്കെ ചോദിക്കുമായിരുന്നു
എന്തായിടാ......?
വല്ലതും നടക്കോ....?
എന്നൊക്കെ....,
വല്ലതും നടക്കോ....?
എന്നൊക്കെ....,
അതിന്റെയൊക്കെ
ശരിയായ
അർത്ഥതലങ്ങൾ എനിക്കിപ്പോഴാണു മനസ്സിലാവുന്നത്....
ശരിയായ
അർത്ഥതലങ്ങൾ എനിക്കിപ്പോഴാണു മനസ്സിലാവുന്നത്....
അമ്മ പഴയ അമ്മയെ അല്ല...,
അമ്മ 2G യിൽ നിന്നു ഒറ്റയടിക്ക് 4G യിലെക്കു മാറിയ വിവരം അപ്പോഴാണു ഞാനറിയുന്നത്...
പോടാ...,പോടാ...,
പോയി ഫസ്റ്റ് നൈറ്റ് ആഘോഷിക്ക്
പോയി ഫസ്റ്റ് നൈറ്റ് ആഘോഷിക്ക്
എന്നു പറഞ്ഞ് എന്നെ ഉന്തി തള്ളി വിടുമ്പോൾ
ചാണകത്തിൽ വീണ
മാങ്ങ പോലെയായി എന്റെ ഫസ്റ്റ് നൈറ്റ്
മാങ്ങ പോലെയായി എന്റെ ഫസ്റ്റ് നൈറ്റ്
എത്ര കഴുകിയെടുത്താലും
ഒരു ചീഞ്ഞമണം പിന്നെയും ബാക്കി
നിൽക്കേം ചെയ്യും...,
ഒരു ചീഞ്ഞമണം പിന്നെയും ബാക്കി
നിൽക്കേം ചെയ്യും...,
എത്ര പഴുത്തതായാലും മധുരമുള്ളതായാലും
അത്ര ആസ്വദിച്ചു തിന്നാനും പറ്റില്ല.....,!!!!
.
May 20 , 2016 at 2:46 pm
May 20 , 2016 at 2:46 pm
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക