അറിയാതെ ആത്മാവിനാഴങ്ങളിൽ മെല്ലെ -
ശ്രുതിചേർന്നലിയുകയായിരുന്നു.
അനുവാദമില്ലാതെയനുമന്ദമെന്നിൽനീ
അനുഭൂതി പകരുകയായിരുന്നു.
ശ്രുതിചേർന്നലിയുകയായിരുന്നു.
അനുവാദമില്ലാതെയനുമന്ദമെന്നിൽനീ
അനുഭൂതി പകരുകയായിരുന്നു.
നറുചുംബനം കൊണ്ടു സന്ധ്യതൻ സിന്ദൂരം
കവിളിണ ചേർക്കുകയായിരുന്നു.
മഴ പെയ്ത രാവിൽ നിൻ പറയാത്ത സ്വപ്‌നങ്ങൾ
ചിറകേറിയലയുകയായിരുന്നു.
കവിളിണ ചേർക്കുകയായിരുന്നു.
മഴ പെയ്ത രാവിൽ നിൻ പറയാത്ത സ്വപ്‌നങ്ങൾ
ചിറകേറിയലയുകയായിരുന്നു.
തിരയായ് തുളുമ്പും രതികാമനകളിൽ
പല രാത്രികൾ നിന്നെയോർത്തിരുന്നു
അതിതാരമെൻശ്രുതിക്കനുമന്ത്രണം ചെയ്യുമ-
തിലോല സ്പന്ദനമായിരുന്നു നീയെന്നെ-
അറിയാതെ അറിഞ്ഞവളായിരുന്നു
പല രാത്രികൾ നിന്നെയോർത്തിരുന്നു
അതിതാരമെൻശ്രുതിക്കനുമന്ത്രണം ചെയ്യുമ-
തിലോല സ്പന്ദനമായിരുന്നു നീയെന്നെ-
അറിയാതെ അറിഞ്ഞവളായിരുന്നു
അറിയാതെ ആത്മാവിനാഴങ്ങളിൽ ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക