അമ്മയെ വർണിക്കാൻ വാക്കുകൾ കിട്ടാതെ
മാതൃഭാഷയിൽ ഞാൻ തേടിയലഞ്ഞു
എന്നമ്മയെ ഞാൻ എന്തിനോടുപമിക്കും
എൻ മനസ്സിൽ വാടാതെ നിൽക്കുന്ന പുഷ്പമെന്നോ
അമ്മ നല്കുന്നു എന്നുമനുഗ്രഹം
മൂര്ദ്ധാവിലൊരു സ്നേഹചുംബനമായ്
ജനനിയെ പുൽകുന്ന നിമിഷങ്ങളില്ലെന്നുമേ
മനതാരില്ലെന്നും ദൈവത്തെ ദർശിക്കുന്നു
ആട്ടിയകറ്റുന്നു തിന്മയെ എന്നിൽ നിന്നും
ദൈവത്തിൻ തുല്ല്യമാം ഇരുകരങ്ങളോടെ ഇഷ്ടസ്വപ്നങ്ങൾ പൊലിഞ്ഞൊരാ നാളിലും
അമ്മ ചേർന്ന് നിന്നു തലോടലോടെ
തളരും നിമിഷങ്ങളിലൊരു സ്വാന്ത്വനമായ് എന്നോട് ചേർന്നത് അമ്മ മാത്രം
നോവിന്നാഴങ്ങളിലും അമ്മ ചിരിക്കുന്നു
സ്നേഹത്തിൻ ഫലമാം മകൾക്ക് മാത്രമായ്
ആനന്ദവേളയിൽ നിറയുന്ന പുഞ്ചിരിയുമായ് അമ്മ
നിന്നു ലോകത്തെ വിജയിക്കും സ്നേഹഭാവത്തോടെ
മുജ്ജന്മപാപങ്ങൾ തൻ ഫലമായ് തേങ്ങുമ്പോൾ
ഒരു നനുത്ത സ്പര്ശമായ് എന്നരുകിൽ നിന്നു
എൻ വിജയത്തിലെന്നും സ്മരിക്കുന്നു
എന്നെ നടത്തിയ അമ്മതൻ സ്നേഹകരങ്ങൾ
ഈശ്വരനോടെന്നും കേഴുന്നു കൂപ്പുകൈകളോടെ
അമ്മതൻ മകളാകാൻ വരും ജന്മങ്ങളിലും
ഗാഢമാം നിദ്രയിൽ നിന്നും ഞെട്ടിയുണർന്നു ഞാൻ
നീച്ചസ്വപ്നത്തിൻ ബാക്കിയാം തേങ്ങലുമായ്
അമ്മ തൻ മാറിലേക്ക് ചേർന്ന് ചേർന്ന് മയങ്ങുന്നു
ഒരു നൂറു സ്നേഹകരങ്ങൾ തൻ ഉറപ്പോടെ
മരണത്തിലേക്ക് ഞാൻ നടന്നടുക്കുമ്പോഴും
മനമെന്നമ്മയോട് ചേർന്ന് നിന്നു
അച്ഛനെ പിരിഞ്ഞൊരാ നേരത്തും അമ്മതൻ
മിഴികൾ പതിച്ചതു എന്നിൽ മാത്രം
പറയാതെ പറഞ്ഞമ്മ മൗനമായെന്നോട്
തിരിച്ചറിഞ്ഞു ഞാൻ എന്നമ്മ തൻ വാക്കുകൾ
മകളേ ജീവിക്കും നിനക്കായെന്നും ഞാൻ ജീവന്റെ തുടിപ്പെന്നിൽ നിന്നും പോകുംവരെ
ഹൃദയത്തോടേറ്റവും അടുത്തു നിൽക്കുന്നെൻ
അമ്മയെ സ്നേഹിക്കുന്നു ഞാൻ ജീവനായ്
By Sajitha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക