Slider

എന്റെ ദുഷ്ടനായ ഭർത്താവ്‌

0
Image may contain: one or more people and closeup

എടീ ഇനിക്കൊരു കാര്യം കേക്കണോ ??
ആഹ്‌ എന്താ ??
ഇന്നെന്നെ കാണാൻ ഷോപ്പിലൊരു പെണ്ണു വന്നു
ഏഹ്‌ ??
എപ്പോ ??
ആരു ??
എന്തിനു ??
എവിടുന്ന് ??
ഇഞ്ഞ്‌ ബേജാറവല്ലേന്ന് .. അത്‌ ഫേസ്ബുക്കിൽ എന്റെ കഥയൊക്കെ ഇഷ്ടപ്പെടുന്ന ഒരു പെണ്ണുണ്ട്‌.. ഓളു എന്നെ കാണാൻ വന്നതാ
കിളവി ആണോ ??
ഞാൻ കണ്ടില്ലെടീ.. ഞാൻ പള്ളീൽ പോയതേനു അപ്പോളാ വന്നേ... എല്ലാരും പറയുന്ന് ഒടുക്കത്തെ മൊഞ്ചത്തിയാന്ന്...
ഇവിടെ കണ്ട പെൺപിള്ളാരെ മൊത്തം വായി നോക്കീട്ടാ ഇങ്ങളെ ദുബായിക്ക്‌ പറഞ്ഞയച്ചേ.. എന്നെ വിട്ട്‌ നിന്നാലേല്ലും ഇങ്ങക്ക്‌ ഇച്ചിരി സ്നേഹം കൂടുമല്ലോന്ന് ഓർത്തിട്ട്‌.. ഇതിപ്പോ അവിടേം നിർത്താൻ പറ്റാത്ത ഗതികേടായല്ലോ പടച്ചോനേ
ഹി ഹി അയിനിപ്പോ എന്താ ഇണ്ടായേ ??
ഓളു കെട്ടിയതാണോ ??
ആഹ്‌ കെട്ടിയതാ
കുട്ടിയോളുണ്ടോ ??
ആഹ്ഹ്‌ ഒരു കുഞ്ഞാവയുണ്ട്‌.. കുഞ്ഞും വാവയാ രണ്ട്‌ വയസ്സായിക്കില്ല
ഓക്കെന്താ ജോലി ??
ഓക്ക്‌ ജോലി ഒന്നൂല്ല.. കെട്ടിയോനു ബിസിനസ്സാ..
ഓളേടെയാ താമസം ??
ഇവിടെ അടുത്ത്‌ ഏടെയോ ആണു.. സ്ഥലം പറഞ്ഞ്‌ തന്നില്ല..
എന്റെ ഡേറ്റോഫ്‌ ബേർത്ത്‌ എപ്പോളാ ??
അത്‌ പിന്നെ
ഡേറ്റും കൊല്ലോം മാണ്ട.. മാസമെങ്കിലും ??
ജൂൺ അല്ലേ ??
ജൂണാണല്ലേ.. ഇങ്ങള എന്റെ കയ്യീ കിട്ടും അന്ന് ഇങ്ങളെ മയ്യത്താ നോക്കിക്കോ...
ജൂണല്ല ജൂലായ്‌.. ഞാൻ ഇന്നെ പറ്റിച്ചതല്ലേ.. ഇഞ്ഞെന്തുന്നാ ജല്ലൂസേ
മാണ്ട ഒലിപ്പിക്കണ്ട.... ഓളെ മൊത്തം ഡിറ്റെയിൽസും ഇങ്ങക്കറിയാല്ലേ....... ഇങ്ങക്കെപ്പാ ഈനൊക്കെ നേരം കിട്ടിയേ ??
ഒരു ദിവസം ചാറ്റ്‌ ചെയ്തിനു അപ്പോ പറഞ്ഞതാ..
ഓളിനി വന്നാലു ഇങ്ങൾ പറഞ്ഞേക്ക് ഇങ്ങളുദ്ധശിക്കുന്നയാളല്ല ഞാൻ .. ഇങ്ങളുദ്ധേശിക്കുന്നയാളെ പണീന്ന് പുറത്താക്കീട്ട്‌ നാട്ടിൽ പോയീന്ന്.. കേട്ടിനാ ??
ഇഞ്ഞിത് ‌എന്തൊക്കെയാ പറേണേ..ഇനിക്ക്‌ വട്ടായാ ??
ഇങ്ങക്കാ വട്ട്‌ .. ഇങ്ങളോട്‌ ഷോപ്പിലുള്ളോരു ബെർതെ പറഞ്ഞതാവും മൊഞ്ചുണ്ടെന്ന്.. ഏതേലും പൊട്ടത്തീനെ പോലത്തെ പെണ്ണാവും..
അല്ലേടീ.. നല്ല ചൊങ്കത്തി പെണ്ണാന്നാ എല്ലാരും പറയണേ.. ചെ ഒന്ന് കാണാനും പറ്റീല്ലല്ലോ .. ജസ്റ്റ്‌ മിസ്സ്‌
ഭാഗ്യം ഇങ്ങളോളെ കാണാഞ്ഞെ.. അല്ല ഇങ്ങക്കീ പെണ്ണുങ്ങളു മാത്രേ ഫാൻസായിട്ടുള്ളൂ .. ആണുങ്ങളാരുല്ലേന്ന് ??
ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്‌.. കൂടുതലും പെൺപിള്ളാരാ
ഇങ്ങളിപ്പോ പെണ്ണുങ്ങളുടെ ഇടേലു കിടന്ന് പഞ്ചാര കുഞ്ചു ആവണുണ്ട്‌.. ഇങ്ങളു നന്നാവൂല്ലാ ല്ലേ ??
ഹ ഹ അതിന്റെ കാർണ്ണോർ വട്ടൻ മൂസ.. കോമഡി അതൊന്നുമല്ല.. ഓളു ഞമ്മൾ മീൻ മാങ്ങാൻ പോകാറില്ലേ.. കൂത്തുപറമ്പ്‌ എന്ന സ്ഥലത്ത്‌ ??
ഏടെ ഇങ്ങളെ നാട്ടിലോ.. അന്നു പെരുന്നാക്ക്‌ മീൻ മാങ്ങാൻ പോയെ സ്ഥലം ??
ആഹ്‌ അതന്നെ.. ആ മീൻ മാർക്കറ്റിന്റെ ബേക്കിലാ ഓളെ വീട്‌
തൃപതിയായി .. ഇനീപ്പോ ആടുന്നും പഞ്ചാരയടിക്കാം.. നാട്ടീന്നും പഞ്ചാരയടിക്കാം.. ഇങ്ങളു നന്നാവൂല്ല.. അതുറപ്പിച്ച്‌..
ഇനിക്കെന്താ മുത്തേ വട്ടാണോ.. ഓളെന്റെ ഒരു ഫാൻ മാത്രാ .. അല്ലാണ്ട്‌ പഞ്ചാര ഒന്നൂല്ല..
ഇങ്ങക്ക്‌ മാത്രേയുള്ളൂ പെണ്ണുങ്ങൾ ഫാൻസ്‌.. ഇങ്ങളിനി എഴുതണ്ട.. ആ വിരലു ഞാൻ കൊത്തിയെടുക്കും.. പറഞ്ഞേക്കാ.. പെണ്ണുങ്ങളെ ഇടേൽ കിടന്ന് മയങ്ങാണു ഉളുപ്പില്ലാണ്ട്‌
ഇനിക്കിതെന്താണുന്ന്..
ഇങ്ങക്ക് ‌അറിയാലോ എന്നെ.. ഒരുത്തി കല്ല്യാണത്തിനു ഒരു കുപ്പായം തന്നെ ഓർമ്മയുണ്ടല്ലോ.. ആ കുപ്പായം ഞാൻ കത്തിച്ചതാ..അത്‌ പോലെ ഇങ്ങളേയും കത്തിക്കാൻ എനിക്കൊരു മടിയൂല്ല.. ഇത്‌ അസീസിന്റെ മോളാ.. പറഞ്ഞാ പറഞ്ഞതാ.. ഇങ്ങളിനി എഴുത്ത്‌ നിർത്തിക്കോണ്ട്‌..
ഹി ഹി ഹി..
ഇളിക്കണ്ട.. ഇനി ഞാനും എഴുതാൻ തുടങ്ങാണു.. ഇങ്ങക്ക്‌ കഥ എഴുതണന്ന് നിർബന്ധാണേൽ ഞാൻ തരാം .. അത്‌ പോസ്റ്റിയാ മതി ഓക്കെ
ഇഞെഴുതുവോ.. എന്നാ അയച്ച്‌ താ ഞാൻ പോസ്റ്റാം
നാളെ രാവിലേക്ക്‌ തരാം..
ആഹ്‌ .. കഥയോ കവിതയോ ??
അത്‌ കിട്ടുമ്പോ കണ്ടാ മതി.. ഇങ്ങോട്ട്‌ ചോദ്യം മാണ്ട.. ഓക്കെ
---------------------
ഇങ്ങട്ട്‌ നോക്കീ.. എന്റെ കവിത& കഥ റെഡി..
ഐവാ.. രാവിലെ തന്നെ എഴുതീനല്ലോ.. അയച്ചേ ചൂടോടെ..അല്ല ഇതെന്താ കഥ&കവിത ..
അത്‌ ആദ്യം കവിത പിന്നെ കഥ.. മിക്സായിട്ടാണു..‌ സംഭവം അയച്ചേരാം.. പക്ഷേ എനിക്ക്‌ വാക്ക്‌ തരണം.. ഇത്‌ പോസ്റ്റുമ്പോ ഇങ്ങളുടെ കെട്ടിയോൾ എഴുതിയതാന്ന് പറഞ്ഞിട്ട്‌ പൊസ്റ്റണം
അത്‌ ഞാനേറ്റു.. ഇഞ്ഞ്‌ അയക്ക്‌
എന്റെ ദുഷ്ടനായ ഭർത്താവ്‌
--------------------------------
ദുഷ്ടനാണു എന്റെ ഭർത്താവ്‌
കശ്മലനാണു എന്റെ ഭർത്താവ്‌
പാറി പറന്ന് നടന്ന എന്നെ
പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ ഭർത്താവ്‌
ഇപ്പോ നിറവയറായി നിക്കണ എന്നെ
കരയിക്കുന്നവനാണു എന്റെ ഭർത്താവ്
കണ്ണീച്ചോരയില്ലാത്ത ഭർത്താവ്‌
ദുഷ്ടനായ എന്റെ ഭർത്താവ്‌
അതെ ദുഷ്ടനാ .. എന്നെ ഇവിടെ ഒറ്റയ്ക്കാക്കീട്ട്‌ പോയേക്കുവാ.. പൈസ വേണ്ടേ ജീവിക്കാൻ എന്നും പറഞ്ഞ്‌.. നിറവയറുമായി നിക്കണ എന്നെ കാണാനുള്ള പൂതി പോലുല്ലാത്ത ദുഷ്ടനായ കെട്ടിയോൻ.. എന്നെ ഇട്ടേച്ച്‌ പോവുമ്പോ.. ഞാൻ കരഞ്ഞ്‌ പറഞ്ഞതാ പോവണ്ടാന്ന്... അപ്പോ ചിരിച്ചോണ്ട്‌ എന്നെ ഒറ്റക്കാക്കി പോയ കണ്ണീച്ചോരയില്ലാത്ത ദുഷ്ടനാ.. എത്ര കൊതിയുണ്ടെന്നോ അടുത്തിരിക്കാൻ.. ഇങ്ങളുടെയൊക്കെ കെട്ടിയോന്മാർ ഇങ്ങനെയാണോ.. ഇങ്ങളെയൊക്കെ ഇട്ടേച്ച്‌ പോയിനോ ..
അപ്പോ ദുഷ്ടനല്ലേ എന്റെ ഭർത്താവു ??
പടച്ചോനെ ഇതെന്തുന്ന് കവിത ??
എന്തേ ഇങ്ങക്കേ എഴുതാൻ പറ്റുള്ളോ ??
ഇത്‌ ഇന്റെ ജീവിതമല്ലേ പൊന്നൂസേ ..
ഓഹ്‌ അത്‌ മനസ്സിലായിനലൊ അത്‌ മതി..പൈസ പൈസാന്നും പറഞ്ഞ്‌ ജീവിതം തീർക്ക്‌ ഇങ്ങളു.. പറഞ്ഞതാ കൂലിപ്പണിയായാലും മതി.. ഉള്ളെ കൊണ്ട്‌ ജീവിക്കാന്ന്.. കണ്ണു നിറയാത്ത ദിവസോല്ല ഇങ്ങക്കറിയോന്ന്..
അറിയാടീ.. എന്റെയും അവസ്ഥ അതന്നെയാ .. ഇച്ചിരി കടങ്ങൾ... അത്‌ തീർന്നാ നാട്ടിലേക്ക്‌.. വാക്ക്‌
ഹും.. അത്‌ പോട്ടെ.. സങ്കടപ്പെടുത്തുന്നില്ല..ഇങ്ങളെന്നെ മറക്കാതിരുന്ന മതി.. എന്നെ മറന്നൊന്നും ചെയ്യാതിരുന്നാ മതി..
അത്‌ ഇഞ്‌ പറഞ്ഞിട്ട്‌ മാണല്ലോ അറിയാൻ.. എന്തായാലും കവിത പൊസ്റ്റട്ടെ.. ക്ലിക്ക്‌ ആയാൽ പിന്നെ ഇന്റെ കവിത തന്നെ ഫുൾ എഫ്ബീലു ..
ഹി ഹി പോസ്റ്റിക്കോ ...ഇങ്ങളുടെ കുറേ ഫാൻസ്‌ കുറഞ്ഞ്‌ കിട്ടൂല്ലോ ..
ഹ ഹ ... കുറയുമായിരിക്കും ല്ലേ ...
✍🏼Namsi Jaan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo