
മക്കൾ 3 പേരിൽ പൈസ ഉള്ളോരോടു പുറമേ സ്നേഹം ഉള്ളിലും സ്നേഹം ...അല്ലാത്തോരോട് ഉള്ളിൽ സ്നേഹം പുറമേ ദേഷ്യം..
ഞാനിന്ന് പൈസ കൊടുത്തിട്ടുണ്ടേൽ എനിക്ക് മത്തി പൊരിച്ചെ മൂന്ന്.. ബാക്കിയുള്ളോർക്ക് ഒന്ന്..
ഇങ്ങൾടെയൊക്കെ ഉമ്മമാരു പുറത്ത് പോവുമ്പോ എന്താ പറയാ ??
ചൊറു തിന്നാൻ വരണേ എന്നല്ലേ ??
എന്റെ ഉമ്മ പറയും ചോറു ഏടുന്നേലും കയ്ച്ചോ എനിക്ക് ഉണ്ടാക്കാനൊന്നും കയ്യല്ല .. ബരുമ്പോ എനിക്കും ഒരു ചോറു വാങ്ങിക്കോന്നാ..
കൈ വേദന കാലു വേദന എന്ന് പറയാണേൽ ഒർപ്പിച്ചോ അന്നു പോർത്തുന്നായിരിക്കും ഫുഡ് ....
ഇനിപ്പോ കിച്ചണിൽ കേറിയാ പിന്നെ ഉമ്മാനെ എടങ്ങാറാക്കാൻ പറ്റൂല്ല... എടങാറാക്കിയാ കയ്യീ കിട്ടുന്നെ എടുത്ത് എറിയും.. മത്തീനെ കൊണ്ട് ബരെ ഏറു കൊണ്ട ദിവസോണ്ട് ...
നാട്ടിൽ ലീവിനു പോയാ എടക്കെടക്ക് പാസ്പ്പോർട്ട് എടുത്ത് കയ്യീമ്മെ തന്ന് പറയും തിരിച്ച് പോവാനുള്ള സമയം തീർന്നോന്ന് നോക്ക്.. ബന്നിട്ട് കുറേയായല്ലോ...ക്യാൻസൽ ആയിപ്പോയാലും ഇഞ് മിണ്ടൂല്ലാന്ന്
ഉമ്മാക്ക് ഞാൻ ഉമ്മയൊന്നും കൊടുക്കലില്ല..... കൊടുത്താൽ അപ്പോ പറയും എന്റെ കയ്യിൽ പൈസ ഒന്നുല്ല .. പണയം വെക്കാൻ പൊന്നൂല്ലാന്ന്
പിന്നെ ഉമ്മ കൊടുക്കും ദുബായിക്ക് ലീവ് തീർന്ന് പോവുമ്പോ .... അന്ന് ഉമ്മ ഒന്നും പറയൂല്ല .....തിരിച്ച് ഒരു ഉമ്മ തരും കരഞോണ്ട്....ഒരു പ്രാശ്യം കരഞ്ഞപ്പോ ഞാമ്പറഞ്ഞ് ഉമ്മകരയാണേൽ ഞാൻ പോണില്ലാന്ന്...അപ്പോ തന്നെ ഉമ്മാന്റെ കരച്ചിലൊക്കെ മാറി ചിരിച്ചൊണ്ട് പറഞ്ഞു.. ഇനി ഞാൻ ചിരിക്കാത്തോണ്ട് ഇഞ്ഞ് പോവാണ്ട് നിക്കണ്ടന്ന്...അയിനു ശേഷം പിന്നെ ഉമ്മ തമാശക്ക് പോലും കരഞ്ഞു കാണിച്ചിട്ടില്ല
പിന്നെ ഇങ്ങളെ ചങ്ങായിമാരല്ലെ ഇങ്ങളെ പറ്റി എല്ലാരോടും പറഞ്ഞു നടക്കാ ??
എന്ന ഞമ്മളെ ഉമ്മ തന്നെ ഞമ്മളെ ചങ്ങായിമാരൊടു പറയും ഇവന്റെ കൂടെ കൂടി ഇങ്ങളും ബെടക്കായിപ്പോണ്ട എന്നു.. അതും ന്റെ മുന്നീ ബെച്ചന്നെ ... അത്രക്കിഷ്ടാ മക്കളോട് ..
ഒരീസം അപ്പറത്തെ വീട്ടിലെ ശാന്തേച്ചീനോടു പറയുന്നെ കേട്ടിനു ,,, എന്റെ മോനു എല്ലാ അമ്പലപ്പറമ്പിലും പോയി ഗാനമേളക്ക് തുള്ളലും പാതിരാ വരെ കറങ്ങലാണു പണി .. ഓത്തൂല്ല നിസ്ക്കരോല്ല ... ഓനെ ഇനി ബിനീഷ് ന്നോ വിജേഷ് ന്നോ ബിളിക്കലാ നല്ലേ... ബേണേൽ ഇങ്ങളെ പൊരക്ക് കൂട്ടിക്കോ... പൈസയൊന്നും തരണ്ട ബെർതെ എടുത്തോന്ന്..
എന്ത്‌ന്നെ ആയാലും അടുത്ത ജന്മത്തിലും ഞമ്മക്ക് ഞമ്മളെ പാവം മൊഞ്ജത്തിയെ തന്നെ ഉമ്മാന്നു വിളിച്ചാ മതിയേ....
അതെന്താന്ന് ചോയിച്ചാ
അത്രയ്‌ക്ക് ഇഷ്ടാടോ ഉമ്മാക്ക് ഞമ്മളേയും ഞമ്മക്ക് ഉമ്മാനേം
By: Namsi Jaan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക