"ആരാ അമ്മേ പുറത്ത്?"
"അതാ അപ്പുറത്തെ വീട്ടിലെ സുമതിയാ?"
"അവർക്കെന്താ വേണ്ടേ?"
"ഒരു രണ്ടായിരം രൂപ കടം വേണമെന്ന്.."
"ഏഹ് 🙄, 'അമ്മ തന്നെ അല്ലേ പറഞ്ഞത് അവര് കടം മേടിച്ചാൽ തിരിച്ചു തരാൻ പാടാണെന്ന്.. പിന്നെ എന്തിനാ കൊടുക്കണേ?🤔"
"അതിപ്പോ രണ്ടായിരം രൂപയല്ലേ, പോട്ട്, അവരുടെ മുഖത്ത് നോക്കി എങ്ങിനെയാ ഇല്ലാ എന്ന് പറയുക😐, മാത്രവുമല്ല ഞാൻ ഇന്നലെ പെൻഷൻ മേടിക്കാൻ പോയിട്ട് വരുന്നത് അവര് കണ്ടായിരുന്നു😔"
"ആഹ്, എന്തേലും ചെയ്യ്..🤧"
"അതാ അപ്പുറത്തെ വീട്ടിലെ സുമതിയാ?"
"അവർക്കെന്താ വേണ്ടേ?"
"ഒരു രണ്ടായിരം രൂപ കടം വേണമെന്ന്.."
"ഏഹ് 🙄, 'അമ്മ തന്നെ അല്ലേ പറഞ്ഞത് അവര് കടം മേടിച്ചാൽ തിരിച്ചു തരാൻ പാടാണെന്ന്.. പിന്നെ എന്തിനാ കൊടുക്കണേ?🤔"
"അതിപ്പോ രണ്ടായിരം രൂപയല്ലേ, പോട്ട്, അവരുടെ മുഖത്ത് നോക്കി എങ്ങിനെയാ ഇല്ലാ എന്ന് പറയുക😐, മാത്രവുമല്ല ഞാൻ ഇന്നലെ പെൻഷൻ മേടിക്കാൻ പോയിട്ട് വരുന്നത് അവര് കണ്ടായിരുന്നു😔"
"ആഹ്, എന്തേലും ചെയ്യ്..🤧"
നിങ്ങൾ ആരെയെങ്കിലും വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി മാത്രം എൽഐസി പോളിസി എടുത്തിട്ടുണ്ടോ? 🤔 തിരിച്ച് കിട്ടില്ലാ എന്ന് പൂർണ്ണ ബോധം ഉണ്ടായിട്ടും കടം കൊടുത്തിട്ടുണ്ടോ?🤔 തുണികടയിൽ കയറി കൊറേ സാധനം നോക്കിയിട്ട് ഒന്നും ഇഷ്ടമാകാഞ്ഞിട്ടും, ഏതേലും ഒരെണ്ണം അവരെ വിഷമിപ്പിക്കാതിരിക്കാൻ എടുത്തിട്ടുണ്ടോ? 🤔ഇതിനെല്ലാം ഇല്ല എന്നാണ് ഉത്തരം എങ്കിൽ, നിങ്ങൾ വേറെ റേഞ്ച് ആണ്, ഈ പോസ്റ്റ് നിങ്ങൾക്ക് ബാധകമല്ല.. 🤘🤘
നമ്മൾ എന്ത് കൊണ്ടാണ് നോ പറയാൻ ഇത്രയും മടിക്കുന്നത്? ആരെയാണ് നാം ഭയക്കുന്നത്? ഒരുതരം തെറ്റായ സ്വാഭിമാനം അല്ലേ ദിത്? 🤔🤔
നമ്മൾ എന്ത് കൊണ്ടാണ് നോ പറയാൻ ഇത്രയും മടിക്കുന്നത്? ആരെയാണ് നാം ഭയക്കുന്നത്? ഒരുതരം തെറ്റായ സ്വാഭിമാനം അല്ലേ ദിത്? 🤔🤔
പേര്‍സണല്‍ ഇന്‍ഷുറന്‍സ് ആണ് ഏറ്റവും ഉത്തമമായ ഉദാഹരണം. പോളിസി എടുക്കുന്നത് മോശം അല്ല, പക്ഷെ എനിക്കറിയാവുന്ന ഭൂരിഭക്ഷം ആളുകളും, 'പോളിസി എടുപ്പിക്കാന്‍ വന്ന ബന്ധുവിനെയോ, പരിചയകാരനെയോ എങ്ങിനെ വിഷമിപ്പിക്കും?' എന്ന് കരുതി മാത്രം പോളിസി എടുത്തവരാണ്🙆🏻♂. ഇരുനൂറു രൂപയുടെ മൊബൈല്‍ കവര്‍ റിവ്യൂ നോക്കി മേടിക്കുന്ന മലയാളി പോളിസി ഒക്കെ ആരേലും വന്നു പറഞ്ഞാല്‍ കണ്ണും അടച്ചു വാങ്ങും എന്നതാണ് വേറൊരു പ്രതിഭാസം.😒😒 ആംവേ പോലെയുള്ള നെറ്റ്‌വര്‍ക്ക് മാര്‍ക്കെറ്റിംഗ് തഴച്ചു വളരാന്‍ തക്ക പാകത്തില്‍ കേരളത്തിന് വളക്കൂറായതും ഈ 'വേണ്ടാ' പറയാനുള്ള ചമ്മല്‍ തന്നെയാണ്.😣
ഒരു കല്യാണം വരുന്നു, അതിന്‍റെ സദ്യ മികവുറ്റ രീതിയില്‍ ചെയ്യാനറിയാവുന്ന ആരെയെങ്കിലും ഏല്‍പ്പിക്കാന്‍ നമ്മള്‍ ആലോചിക്കുമ്പോള്‍, എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട നമ്മുടെ അളിയന്‍ വന്നു പറയുന്നു - "അളിയാ, എന്‍റെ മൂത്ത അളിയന്‍റെ അനിയന്‍റെ ഭാര്യുടെ അച്ഛന്‍ കാറ്ററിംഗ് ചെയ്യുന്നുണ്ട്, അങ്ങേരെ ഏല്‍പ്പിക്കാം😇", അളിയനോട് എങ്ങിനെ വേണ്ടാ എന്ന് പറയും - കഴിഞ്ഞു, അത് തന്നെ സെറ്റ് ആയി, നല്ല കൂറ സദ്യ ആണേലും അളിയന്‍ ആയോണ്ട് നമുക്കൊന്നും പറയാന്‍ പറ്റുകേല. സദ്യ ഹുദാ-ഗവാ🙏. പന്തല്‍, ലൈറ്റിങ്ങ്, കാമറ, ബ്യൂട്ടീഷന്‍ തുടങ്ങി എല്ലാത്തിലും ആരെങ്കിലും ഒക്കെ വന്നു കൈ വയ്ക്കും.
ഈ അടുത്തിടയ്ക്ക് ഒരു മോശം പന്തല്‍ ഇട്ട കാര്യം ചോദിച്ചപ്പോള്‍ എന്‍റെ ഒരു ബന്ധു പറയുന്നു - "ആ പന്തലുക്കാരന് വർക്ക് കൊടുത്തതിന് വേറെ മൂന്ന് പന്തലുക്കാര്‍ പിണങ്ങി നടപ്പാണത്രേ😳😳". എന്തായാലും അവന്മാര് പിണങ്ങും, അതൊന്നും നമ്മള്‍ നോക്കരുത്, ചെയുന്ന വര്‍ക്കില്‍ അവന്മാര് കിടിലം ആണേല്‍, നമ്മള്‍ അവന്മാരെ അങ്ങോട്ട് തിരഞ്ഞു പിടിച്ചു പോകും എന്നാണ് എന്റെ ഒരു ദിത്.😇 ഇനി വര്‍ക്ക് കൊടുത്തില്ല എന്നും പറഞ്ഞു പിണങ്ങുന്ന ആളുകളോ, ബന്ധുകളോ ആണേല്‍ ആ ബന്ധം അങ്ങ് പോവട്ടെ എന്ന് വയ്ക്കണം😡. ഹല്ല പിന്നെ..😒
അമ്പലം, പാർട്ടി, പള്ളി, കരയോഗം, ക്ലബ് - നാട്ടിലെ അറിയാവുന്ന പ്രമാണിമാർ കൂട്ടമായി വന്നു ചിരിച്ചു കാണിക്കുമ്പോൾ, "അവരോട് എങ്ങിനെയാ പറ്റില്ലാ എന്ന് പറയുക, നാളെയും കാണേണ്ടവരല്ലേ🤐" - ഇതാണ് ലൈൻ. നമ്മൾ കൊടുക്കുന്ന കാശ് കൊണ്ട് അവര് റോഡ് ബ്ലോക്ക് ആക്കും എന്ന് പൂർണ്ണ ബോധ്യം ഉണ്ടായിട്ടും നമ്മളീ പണി നിർത്തില്ല. അഭിമാനം, അതല്ലേ എല്ലാം. 👌👌
ചില ഭിക്ഷക്കാരായ അമ്മുമ്മമാരെ മൈൻഡ് പോലും ചെയ്യാത്ത നമ്മൾ, കോർപ്പറേറ്റ് ഭിക്ഷക്കാരായ ഗ്രീൻപീസ് പോലുള്ള സംഘടനകളിലെ കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ കാമ്പെയിൻ ആയി വന്നാൽ അഞ്ഞൂറും, ആയിരവും പുഷ്പം പോലെ കൊടുക്കുന്ന വൈരുദ്ധ്യം ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്😘😘. ഇച്ചിരി പേഴ്സണാലിറ്റി ഉള്ളവർ ചോദിക്കുമ്പോൾ അത് വേറെ എന്തോ പോലെയാണ് നമ്മൾ കാണുന്നത്, അഭിമാനക്ഷതം നമ്മൾ ഒഴിവാക്കും.🤘തിരുവനന്തപുരത്ത് ലേശം പ്രസിദ്ധനായ ഒരു സിൽമാ നടൻ ഒരു ചെരുപ്പ് കട നടത്തുന്നുണ്ട്, ഷൂട്ട് ഇല്ലാത്ത സമയത്ത് പുള്ളി കടയിൽ വന്നിരുന്ന്, കടയിൽ വരുന്നവരുടെ കാലിൽ ചെരിപ്പിട്ട് കൊടുക്കും. ഇനി എത്ര ഇഷ്ടമായില്ല എന്ന് പറഞ്ഞാലും പുള്ളി കാലിൽ ചെരുപ്പ് ഇട്ട് കൊടുത്താൽ, ഒരു ചെരുപ്പ് എങ്കിലും ആരെങ്കിലും മേടിക്കും. ദതാണ് ട്രിക്ക്. 😂😂
എൻ്റെ വകയിലെ ഒരു ചേട്ടൻ ഉണ്ട്, പുള്ളി ദുഫായിൽ നിന്നും ഇടക്കിടയ്ക്ക് വരും, പക്ഷെ കൂട്ടുകാർ ആരേലും ഒരു സോപ്പ് മേടിച്ചോണ്ട് വരാൻ പറഞ്ഞാൽ പോലും പുള്ളി കേൾക്കില്ല. "മേടിക്കാമോ?😌" എന്ന ആദ്യ ചോദ്യത്തിൽ തന്നെ "പറ്റില്ല, എനിക്ക് വല്ലോർക്കും വേണ്ടി സാധനം ചുമക്കുന്നത് ഇഷ്ടമല്ല😎" - എന്ന് പുള്ളി പറയും. ആദ്യം കേൾക്കുമ്പോൾ നെഗറ്റീവ് ആയി തോന്നിയെങ്കിലും പുള്ളീടെ ലൈൻ ആണ് ശരി എന്ന് കാലം എന്നെ മനസ്സിലാക്കി. പഴയ കാലം അല്ലലോ, അവിടെ കിട്ടുന്ന സകല സാധനങ്ങളും ഇപ്പൊ ഇവിടെ കിട്ടുന്നുണ്ട്, പിന്നെ നമ്മൾ എന്തിനാ അവരെ ശല്യം ചെയ്യുന്നേ? ശരിയല്ലേ? 😇
നമ്മൾക്ക് തീരെ ആവശ്യമില്ലാത്തതും, നമുക്ക് ഒട്ടും ഇഷ്ടമല്ലാത്തതും ആയ കാര്യങ്ങൾ എന്തേലും ചെയ്യാൻ ആര് പറഞ്ഞാലും മുഖത്ത് നോക്കി പറ്റില്ല എന്ന് പറയാൻ പഠിക്കുക.👌🏻 യാതൊരു നഷ്ടവുമില്ല അത് കൊണ്ട്, നമ്മളീ ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ വീണ്ടും വീണ്ടും കേറി ഏറ്റാൽ അത് നമുക്ക് തന്നെ വിലങ്ങ്തടിയായി മാറും.🙄🙄 ഈ ബന്ധവും, കൂട്ടും ഒന്നും കാര്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയാവരുത് എന്ന ഒറ്റ ചിന്ത മതി. ഇനിയും ഒരുപാടുണ്ട് നമക്ക് പറ്റാഞ്ഞിട്ടും നമ്മൾ കേറി ഏൽക്കുന്ന കാര്യങ്ങൾ, ചിന്തിക്കുക, നന്നാവുക.😇😇
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക