Slider

ടീച്ചറമ്മ

0
Image may contain: 1 person
........
രാവിലെ മുതൽ ഭവാനി ടീച്ചർ തിരക്കിലായിരുന്നു.വെറുതെ ഓരോന്ന് അടുക്കിപെറുക്കി നടക്കുന്നു.
...
.അമ്മേ....മോളുടെ വിളി കേട്ടു ടീച്ചർ പെട്ടെന്ന് ഞെട്ടി....
എന്താ അമ്മെ....
...
അറിയില്ല മോളെ മനസ്സാകെ കലുഷിതമാണ്....
കലുഷിതോ അതെന്താ ?
മോളുടെ അന്തം വിട്ടുള്ള നോട്ടം കണ്ടു ചിരി വന്നു.
എന്റമ്മൊ..മലയാളം ടീച്ചർ അമ്മയായാൽ ഉള്ള പ്രശനം.വേഗം റെഡി ആവു...പോകാനായി എന്നും പറഞ്ഞു അവൾ പോയി...
അതെ ഇന്ന് ടീച്ചർ റിട്ടയർ ആവുകയാണ്.
അത് ഓർക്കാതിരിക്കാൻ രാവിലെ മുതൽ ഭവാനി ടീച്ചർ ശ്രമിക്കുകയായിരുന്നു.
...
വീടിനോടു തൊട്ടു അടുത്തുള്ള പ്രൈമറി സ്കൂളിൽ 22 വയസ്സിൽ കയറിയതാണ്. ടീച്ചർ...പിന്നീട് ബിരുദങ്ങൾ കുറെ നേടി വലിയ വലിയ അവസരങ്ങൾ വന്നെങ്കിലും ടീച്ചർ ഈ സ്കൂൾ വിട്ടു പോകാൻ തയ്യാറില്ല.
വിവാഹം ആലോചിച്ചപ്പോൾ ജോലി വിട്ടു പോകാൻ കഴിയില്ലായെന്നു അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു..
മോഹം പോലെ ഇവിടെ അടുത്ത് ജോലിയുള്ള ഹരിയേട്ടന്‍റെ ആലോചന വന്നപ്പോൾ ഹരിയേട്ടൻ ടീച്ചറുടെ വീട്ടിൽ നിൽക്കാം എന്ന് പറഞ്ഞപ്പോൾ അച്ഛനും അമ്മയും വിവാഹം അപ്പോൾ തന്നെ തീരുമാനിച്ചു..
പിന്നീട് മോളുടെ ജനനവും അവളുടെ വിവാഹവും എല്ലാം കഴിഞ്ഞു...എന്തിനും ടീച്ചർക്ക് സ്കൂളിലെ കുട്ടികളും ടീച്ചർമാരും ഒക്കെ ആയിരുന്നു ബന്ധുക്കൾ...
.........
അമ്മേ......11 ആവാറായി ട്ടോ.ഹെഡ്മിസ്ട്രസ് 11മണിക്ക് ചെല്ലാനല്ലേ പറഞ്ഞത്...ഹരിയേട്ടനും മോളും ഡ്രസ്സ് ചെയ്തു നിൽക്കുന്നു...
പാവം മോള് കുട്ടികളെയും ഭർത്താവിനെയും ഒറ്റക്കാക്കി അമ്മയുടെ റിട്ടയർമെൻറ് ഫങ്ക്ഷന് വന്നിരിക്കുകയാണ്.
.......
ഹരിയേട്ടന്റെയും മോളുടെയും കൂടെ സ്കൂളിന്റെ ഗേറ്റ് എത്തിയപ്പോൾ.....
എന്‍റെ കുഞ്ഞു മക്കൾ താലവും പിടിച്ചു വെയിലത്ത് നിൽക്കുന്നു..
അത് കണ്ടപ്പോഴേ ഭവാനി ടീച്ചർക്ക് കണ്ണ് നിറഞ്ഞിരുന്നു...
ഹെഡ്മിസ്ട്രസ് എന്തൊക്കെയോ സർപ്രൈസ് കരുതിയിട്ടുണ്ടെന്നു പറഞ്ഞിരുന്നു..
ഈശ്വരാ...എന്റെ കുഞ്ഞുമക്കളെ കഷ്ടപ്പെടുത്താതിരുന്നാൽ മതി...
.........
എല്ലാവരും കൂടി ടീച്ചറെയും കുടുംബത്തെയും സ്റ്റേജിലേക്ക് ആനയിച്ചു. ടീച്ചർ വേഗം നടന്നു....കാരണം എത്രയും വേഗം കുട്ടികളെ വെയിലത്ത് നിന്നും മാറ്റ മല്ലോ...
സ്റ്റേജിൽ ആരൊക്കെയോ എണീറ്റ് നിൽക്കുന്നുണ്ട്.കണ്ണ് നിറഞ്ഞിട്ട് ഒന്നും വ്യക്തമാകുന്നില്ല.....
മകൾ പതുക്കെ കയ്യിൽ പിടിച്ചു അമർത്തുന്നുണ്ട്....അമ്മെ കുളമാകല്ലേ ഞങ്ങൾ അവിടെ മുമ്പിൽ ഇരിക്കാം..
.......
ടീച്ചർ കണ്ണ് അമർത്തി തുടച്ചു...ഇല്ല....ഇനി എനിക്ക് കരച്ചിൽ വരില്ല....34 വർഷത്തെ ഈ കാലം ജീവിതത്തിൽ ഏറ്റവും സന്തോഷത്തോടു കൂടിയാണ് ജീവിച്ചത്...
ഒരു ഉഷാറോട് കൂടി ടീച്ചർ സ്റ്റേജിലേക്ക് കയറി.
.....
അപ്പോഴാണ് സ്റ്റേജിലുള്ള ആൾക്കാരെ ടീച്ചർ ശ്രദ്ധിച്ചത്...എല്ലാം ടീച്ചറുടെ പഴയ വിദ്യാർത്ഥികൾ....
ഇന്ന് എല്ലാവരും വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ..
ഒരാൾ ഡോക്ടർ...അതിനപ്പുറത്തു കളക്ടർ...എല്ലാവരും ഓടിവന്നു ടീച്ചറുടെ കൈ പിടിച്ചു.....
പ്രൈമറി ക്ലാസ് കഴിഞ്ഞു വേറെ സ്കൂളിലേക്ക് പോകാൻ....ടീച്ചറില്ലാത്ത സ്കൂളിലേക്ക് ഞങ്ങൾ പോവില്ലെന്നു പറഞ്ഞു കെട്ടിപിടിച്ചു കരയുന്ന എന്‍റെ ഈ കുട്ടികൾ എത്ര വലുതായിരിക്കുന്നു.
പക്ഷെ.....ഈ ടീച്ചറമ്മയുടെ മനസ്സിൽ നിങ്ങൊളൊക്കെ എന്നുമാ കുഞ്ഞു മക്കൾ അല്ലെ.....
......
എല്ലാവരുടെയും പ്രസംഗങ്ങൾ കഴിഞ്ഞു ടീച്ചറുടെ ഊഴമായി.....
മൈക്കിന് മുമ്പിൽ കുറച്ചു നേരം ടീച്ചർ മിണ്ടാതെ നിന്ന് മുന്നിലിരിക്കുന്നവരെ എല്ലാവരെയും നോക്കി...
ആരാ അവിടെ മറഞ്ഞു നിൽക്കുന്നത്...
ഡാ....ബാബു..ഇവിടെ വാടാ...അപ്പോഴേക്കും ഇതൊരു പൊതു പരിപാടിയാണെന്നും താൻ മൈക്കിന് മുമ്പിൽ പ്രസംഗിക്കാൻ നിൽക്കുകയാ എന്ന് ടീച്ചർ മറന്നു പോയി.....
കുഞ്ഞിലേ കൂലിപ്പണിയെടുത്തിരുന്ന ബാബുവിനെ ടീച്ചർ ആരുമറിയാതെ വളരെയധികം സഹായിച്ചിരുന്നു.
എട്ടാം ക്ലാസ് വരെ അവനു പഠിക്കാൻ പൈസ എത്തിച്ചിരുന്നു....എപ്പോഴോ ടീച്ചർ അയച്ച പൈസ തിരിച്ചു വന്നു.അന്ന് ആ മണിയോർഡർ കൂപ്പണിന്റെ അടിയിൽ ഞാൻ പഠിപ്പു നിർത്തി ടീച്ചർ എന്നു എഴുതിയത് വായിച്ചു ഭവാനി ടീച്ചർ അന്ന് ഏറെ കരഞ്ഞിരുന്നു.
.....
ബാബു പതുക്കെ സ്റ്റേജിലേക്ക് കയറി...അവൻ ആകെ ചൂളിയിരുന്നു...
ടീച്ചറുടെ കാൽ തൊട്ടു വന്ദിച്ചു....
.....
എന്‍റെ ടീച്ചറമ്മ ക്ഷമിക്കണം...
ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഞാൻ.അത് കൊണ്ടാണ് ടീച്ചറെ ഞാൻ കാണാൻ വരാതിരുന്നത്...ഏതു ബുദ്ധിമുട്ടിലും ഞാൻ പേടിച്ചു ഇന്ന് ഞാൻ എം.എ കാരനാണ്...
എന്‍റെ ടീച്ചറമ്മ പറഞ്ഞാൽ ഞാൻ കേൾക്കാതിരിക്കുമോ...
അപ്പോഴാണ് അവൻ ഒളിപ്പിച്ചു പിടിച്ചിരുന്ന പൊതി മുന്നിലേക്ക് നീട്ടി അവൻ ചോദിച്ചത്..
.....
എന്‍റെ ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ എന്‍റെ ടീച്ചറമ്മക്കായി ഞാൻ വാങ്ങിയതാണ്..ഒരു സെറ്റ് മുണ്ടു....ഇത് സ്വീകരിക്കുമോ....
ഭവാനി ടീച്ചർ അവനെ ചേർത്ത് പിടിച്ചു ഒരു നിധി കിട്ടിയത് പോലെ ആ സമ്മാനപ്പൊതി ചേർത്ത് പിടിച്ചു.സ്റ്റേജിൽ ഇരുന്നിരുന്ന കളക്ടറും ഡോക്ടറും ആ പഴയ നാലാം ക്ലാസ്സുകാരായി അവരുടെ ടീച്ചറമ്മയുടെ ചുറ്റും വന്നു നിന്ന്....
എല്ലാവരെയും ചേർത്ത് പിടിച്ചു ഭവാനി ടീച്ചർ ഉയർന്ന ശിരസ്സോടെ നിന്നു...
സ്റ്റേജിനു മുമ്പിലുള്ള സീറ്റിലിരുന്നു ഹരിയേട്ടനും മോളും കണ്ണ് തുടക്കുന്നുണ്ടായിരുന്നു...

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo