
കണ്ടത് കൊണ്ടെടാ, കൊണ്ടുവാടാ ...
തണ്ടെന്തിന് തടിയെന്നോ മണ്ണുതിന്നും ....
മണ്ണപ്പം ചുട്ടു കളിച്ചനാൾ തൊട്ടു നാം..,
മനസ്സാലറിഞ്ഞവരോർമ്മയില്ലേ ...
,നമ്മൾ, മനസ്സാലറിഞ്ഞവരോർമ്മയില്ലേ ...
മനസ്സാലറിഞ്ഞവരോർമ്മയില്ലേ ...
,നമ്മൾ, മനസ്സാലറിഞ്ഞവരോർമ്മയില്ലേ ...
നീയിന്നു രാശാവ് , രാശിയോടെ ...,
കാശിന്റെ കുറവൊട്ടു മോശമെന്നോ ?
കാശിന്റെ കുറവൊട്ടു മോശമെന്നോ ?
കണ്ടാൽ ചിരിച്ചൂടെ ,ഓർമ്മ നിറച്ചൂടെ ...,
വേറൊന്നും വേണ്ടെന്റെ ,കൂട്ടുകാരാ ...,
നിക്കു വേറൊന്നും, വേണ്ടെന്റെ നാട്ടുകാരാ ..
വേറൊന്നും വേണ്ടെന്റെ ,കൂട്ടുകാരാ ...,
നിക്കു വേറൊന്നും, വേണ്ടെന്റെ നാട്ടുകാരാ ..
ആശയല്ലാശയം ചിന്തനീയം ,
ഇന്ന് ചങ്ങാത്തം തേടുവാൻ ചന്തയായി ...
കണ്ടൊന്നറിഞ്ഞു തോൾവലയത്തിലാക്കുന്നു കാശിന്റെ ഓശയിൽസൗഹൃദങ്ങൾ ...,
ഇന്ന് ചങ്ങാത്തം തേടുവാൻ ചന്തയായി ...
കണ്ടൊന്നറിഞ്ഞു തോൾവലയത്തിലാക്കുന്നു കാശിന്റെ ഓശയിൽസൗഹൃദങ്ങൾ ...,
ഇനി നാലാളുകാണട്ടേ മോടികൂടാൻ .....!
ജിജി ...
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക