Slider

തനിയെ ( കവിത )

0

തനിയേ താൻ തനിയെ
തുടർന്നോളൂ പകൽപ്പൂരവും
തളർന്നുറങ്ങുന്നതൊന്നറിയേണ്ട ഭൈമിയും ..
അടുപ്പങ്ങൾ അകലങ്ങൾ
കാത്തുസൂക്ഷിക്കുമ്പോഴും
ആവശ്യമൊന്നങ്ങു അടുത്തുവന്നീടുകിൽ .
കൗശലം കോർത്തൊരു
കുശലാന്വേഷണം
ബന്ധങ്ങൾ ബന്ധനം
തീർത്തൊരു മനഃസാക്ഷി
സർവ്വം മറന്നൊന്നാശ്ലേഷിച്ചു പോയിടും ...
ബുദ്ധികേടു ഒന്നതിന് അസ്കിത
കൊണ്ടല്ല. .
അറിഞ്ഞു കൊണ്ടറിയാതെ
അരികത്തു് ഇരുത്തി
ആതിഥേയത്വം വഹിച്ചിടാൻ ...
ഇരുളിലായ് മിന്നും മിന്നാമിനുങ്ങാവാൻ ....
നന്മ തൻ ഉണ്മയെ
പോറ്റി പുലർത്തിടാൻ ...

ജീവിച്ചു തീർത്തിടാൻ ...
ധന്യമീ ജന്മവും
തനിയേ താൻ തനിയെ
തുടർന്നോളൂ പകൽപ്പൂരവും ..!

ജിജി...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo